വിമല രാമൻ ഒരു ഓസ്‌ട്രേലിയൻ- ഇന്ത്യൻ നടിയാണ്. മലയാളം, തെലുങ്ക്, ഭാഷാ ചിത്രങ്ങളിൽ ആണ് തരാം പ്രധാനമായും അഭിനയിച്ചത്. ഓസ്‌ട്രേലിയയിൽ ജനിച്ച് വളർന്ന അവർ 2006-ൽ ‘പോയി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഭരതനാട്യം നർത്തകിയും B.Sc ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദധാരിയും ആണ് വിമല രാമൻ. 2004 ൽ മിസ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിൽ വിമല രാമൻ വിജയിച്ചു

2006-ൽ പോയി, a തമിഴ് സിനിമ എന്ന ചിത്രത്തിലൂടെയാണ് വിമല രാമൻ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. സംവിധാനം ചെയ്തത് കൈലാസം ബാലചന്ദർ. ആദ്യ മലയാളം സിനിമ ‘ടൈം’ എന്ന സുരേഷ് ഗോപി ചിത്രമാണ്. അതിൽ വൈഗ എന്ന കഥാപാത്രത്തെയാണ് വിമല അവതരിപ്പിച്ചത്.. അവർ 2007-ൽ അജ്മൽ അമീർ നായകനായ പ്രണയകാലം എന്ന ചിത്രത്തിൽ നായികയായി. ജയറാം നായകനായ സൂര്യൻ, അതേ വർഷം തന്നെ മമ്മൂട്ടിയുടെ നസ്രാണി എന്ന ചിത്രത്തിലും എന്ന ചിത്രത്തിലും അവർ പ്രത്യക്ഷപ്പെട്ടു.

ദിലീപ് ചിത്രമായ റോമിയോ, മോഹൻലാൽ ചിത്രമായ കോളേജ് കുമാരൻ , ബ്ലെസി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത കൽക്കട്ട ന്യൂസ് എന്നിവയും താരത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായുള്ള നടനാലയ ഡാൻസ് അക്കാദമിയിൽ വിമല രാമൻ പങ്കെടുത്തു. ജയലക്ഷ്മി കണ്ടിയയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു.2016 ഫെബ്രുവരിയിൽ, നടൻ മോഹൻലാലിനൊപ്പം ഒപ്പം എന്ന മലയാള സിനിമയിൽ അഭിനയിച്ചു.

എന്തോകെകയാണെങ്കിലും മലയാളത്തിലെ ഭാഗ്യമില്ലാത്ത നായികയായാണ് വിമലാരാമനെ സിനിമാനിരൂപകർ പരിഗണിക്കുന്നത്. കാരണം താരം നായികയായ ഒരു ചിത്രവും ഇതുവരെ സൂപ്പർഹിറ്റ് ആയിട്ടില്ല എന്നതുതന്നെയാണ് കാരണം. ആകർഷകമായ സൗന്ദര്യം ഉണ്ടായിട്ടും പ്രധാന നായകന്മാരുടെ എല്ലാം നായികയാകാൻ അവസരം ലഭിച്ചിട്ടും ആ ഭാഗ്യം മുതലാക്കാൻ സാധിക്കാത്ത നായികയാണ് വിമല. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്.

**

You May Also Like

‘ഒരു വര്ഷം തരാം, സാധിച്ചില്ലെങ്കിൽ വിവാഹം’ , ഒരു കരിയർ കെട്ടിപ്പടുക്കാൻ മാതാപിതാക്കളിൽ നിന്നും ഹുമയ്ക്ക് ലഭിച്ചത് ഒരു വർഷം മാത്രമാണ്

ശക്തമായ അഭിനയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ബോളിവുഡ് താരം ഹുമ ഖുറേഷി. അനുരാഗ് കശ്യപിന്റെ ‘ഗ്യാങ്‌സ്…

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചുപ്പ് മികച്ച പ്രേക്ഷാഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ബ്രഹ്മാസ്ത്രയ്ക്കു ശേഷം മറ്റൊരു…

മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗം’ ഫെബ്രുവരി 16 ന് തീയേറ്ററുകളിൽ എത്തും 

മമ്മൂട്ടി നായകനായെത്തുന്ന ‘ഭ്രമയുഗം’ ഫെബ്രുവരി 16 ന് തീയേറ്ററുകളിൽ എത്തും  ഓഗസ്റ്റ് 17 ന് ചിത്രീകരണം…

മമ്മൂട്ടി നായകനായ ‘റോഷാക്ക്’ Don’t Go (വീഡിയോ സോംഗ്) പുറത്തിറങ്ങി

മമ്മൂട്ടി നായകനായ ‘റോഷാക്ക്’ Don’t Go (വീഡിയോ സോംഗ്) പുറത്തിറങ്ങി. മിഥുൻ മുകുന്ദൻ ആണ് ഗാനം…