1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിൽ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയപ്രസാദ് ആണ് മോഹൻലാലിന് നായികയായത്. ചിത്രത്തിലെ മാസ്മരികമായ അഭിനയ പ്രകടനത്തിന് ശോഭനയ്ക്ക് അവാർഡ് ലഭിച്ചു എങ്കിലും വിനയപ്രസാദിന്റെ ശ്രീദേവി പ്രേക്ഷകരുടെ മനസിലെ നിലവറയിൽ മൈനയായി ഉണർന്നുതന്നെ ഇരിക്കുന്നു. എന്നാലിപ്പോൾ ആ ചിത്രത്തിൽ അഭിനയിക്കാൻ കാരണം മോഹൻലാൽ ആണെന്ന് പറയുകയാണ് താരം.ഫ്ളവേഴ്സ് ഒരുകോടിയില്‍ എത്തിയപ്പോഴായിരുന്നു താരം കരിയര്‍ ബ്രേക്കായി മാറിയ മണിച്ചിത്രത്താഴിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞത്. വിനയപ്രസാദിന്റെ വാക്കുകൾ ഇങ്ങനെ
“ഭാഷയൊന്നും അറിയാത്തതിനാല്‍ ആശങ്കയോടെയാണ് സെറ്റിലേക്ക് പോയത്. ശോഭനയൊക്കെ നല്ല സപ്പോര്‍ട്ടീവായാണ് പെരുമാറിയത്. അത് ഇപ്പോഴും ഓർക്കുന്നുണ്ട്. . ബാംഗ്ലൂരില്‍ മലയാളികളുടെ ഓണപ്പരിപാടിയില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയിരുന്നു. കന്നഡ സിനിമയെ പ്രതിനിധീകരിച്ച് ഞാനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പെരുന്തച്ചനില്‍ അഭിനയിച്ച നടിയല്ലേ എന്നൊക്കെ ചോദിച്ച് സംസാരിച്ചിരുന്നു. ഇംഗ്ലീഷിലാണ് ഞങ്ങള്‍ സംസാരിച്ചത്. മലയാളം എനിക്കത്ര വശമായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് ലത്തീഫ് എന്ന പ്രൊഡക്ഷന്‍ മാനേജര്‍ എന്നെ വിളിക്കുന്നത്്. ഫാസില്‍ സാറിന്റെ സിനിമയിലേക്ക് വേണ്ടിയാണ് വിളിക്കുന്നത്. മണിച്ചിത്രത്താഴെന്നാണ് സിനിമയുടെ പേരെന്നും, നിങ്ങള്‍ക്ക് അതില്‍ പ്രധാനപ്പെട്ടൊരു ക്യാരക്ടറുണ്ടെന്നും പറഞ്ഞിരുന്നു.”
“മോഹന്‍ലാലാണ് നിങ്ങളെ നിര്‍ദേശിച്ചതെന്നും പറഞ്ഞിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയൊക്കെ ഞാന്‍ കണ്ടിരുന്നു. അങ്ങനെയാണ് മണിച്ചിത്രത്താഴിലേക്ക് വന്നത്. ആരേയും അറിയില്ലായിരുന്നു എനിക്ക്. ഒരു കണ്ണാടി പിടിച്ച് ഒരു സ്ത്രീ വരുന്നുണ്ടായിരുന്നു. ശോഭനയായിരുന്നു അത്. ഇവിടെ വരൂ, ഇരിക്കൂയെന്നൊക്കെ പറഞ്ഞ് ശോഭന എന്നെ സ്വാഗതം ചെയ്തു. ഇപ്പോഴും ഞാനത് ഓര്‍ത്തിരിക്കുന്നുണ്ട്. അത്രയും വലിയൊരു സ്വീകരണമായിരുന്നു അവരുടേത്. നിങ്ങളെ കാണാതെ ഞാന്‍ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത് മോഹന്‍ലാല്‍ പറഞ്ഞത് കൊണ്ടാണെന്നായിരുന്നു ഫാസില്‍ പറഞ്ഞത്.”
“എനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്ന് തോന്നുന്നു എന്നാണ് ഞാന്‍ ഷൂട്ടിനിടയില്‍ ഫാസില്‍ സാറിനോട് പറഞ്ഞത്. എനിക്കു പോലും അറിയില്ല വിനയ, ഈ ക്യാരക്ടറിന്റെ ഇംപാക്റ്റ് എന്നും നിലനില്ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ഇംപാക്റ്റ് ഇപ്പോഴുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ സംഭവമാണ്. അതിന്റെ തമിഴില്‍ ഞാന്‍ രജനീകാന്ത് സാറിനൊപ്പം അഭിനയിച്ചിരുന്നു. അതും മികച്ചൊരു അനുഭവമായിരുന്നു” – വിനയ പ്രസാദ് പറഞ്ഞു