കോർക്കിന്റെ കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
186 VIEWS

കോർക്ക്

Vinaya Raj

കോർക്ക് ഓക്ക് എന്നു വിളിക്കുന്ന ക്വർക്കസ് സൂബർ (Quercus suber) എന്ന മരത്തിന്റെ തോലാണ് കോർക്ക്. ലോകത്തുണ്ടാക്കുന്ന കോർക്കിൽ പകുതിയും പോർച്ചുഗലിൽ നിന്നുമാണ് ശേഖരിക്കുന്നത്. 30 ശതമാനം സ്പെയിനിൽ നിന്നു ശേഖരിക്കുമ്പോൾ ബാക്കിയുള്ളവ അതിന്റെ ചുറ്റുപാടുമുള്ള മെഡിറ്ററേനിയൻ തീരത്തുള്ള പ്രദേശങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്.

ലോകത്താകമാനം 55 ലക്ഷം ഏക്കർ പ്രദേശത്ത് കോർക്കുമരങ്ങളുടെ കാടുകൾ ഉണ്ട്. വർഷം തോറും ഉൽപ്പാദനം ഏതാണ്ട് രണ്ടുലക്ഷം ടൺ ആണ്. ഇരുപത്തഞ്ചുവയസുപ്രായമായ മരങ്ങളിൽനിന്നുമാണ് തോൽ ശേഖരിച്ചുതുടങ്ങുന്നത്, തുടർന്ന് ഓരോ ഒൻപതുവർഷം കൂടുമ്പോഴും കോർക്ക് ലഭിക്കും. ആദ്യരണ്ടുതവണ ലഭിക്കുന്നതിന് ഗുണം കുറവ് ആയിരിക്കും. മരങ്ങൾ ഏതാണ്ട് 300 വർഷത്തോളം നിലനിൽക്കും. നല്ല ഇലാസ്റ്റികതയും അമർന്നുകഴിഞ്ഞാൽ പൂർണ്ണമായും തിരികെ എത്തുന്ന സ്വഭാവവും തീപിടിക്കാത്ത അവസ്ഥയുമെല്ലാം കോർക്കിനെ കുപ്പിയുടെ അടപ്പായി ഉപയോഗിക്കുന്നതിന് ഉത്തമമാക്കുന്നു.

വർഷംതോറും 1200 കോടി വൈൻ ബോട്ടിലുകൾ അടയ്ക്കാനായി കോർക്ക് അടപ്പുകൾ ഉപയോഗിക്കുന്നു. കോർക്ക് ശേഖരണം പരിസ്ഥിതിസൗഹൃദമായാണ് കരുതിപ്പോരുന്നത്. കോർക്ക് ശേഖരിക്കാൻ മരം മുറിക്കേണ്ടിവരില്ല, മരങ്ങൾ തുടർന്നും വളരുകയും ജീവിക്കുകയും ചെയ്യും. ഈ മരങ്ങൾ നിൽക്കുന്ന ഇടങ്ങളിൽ ധാരാളം വംശനാശഭീഷണിയുള്ള സസ്യങ്ങളും ജീവികളും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മരുവൽക്കരണം തടയുന്നതിനും കോർക്ക് മരങ്ങൾ സഹായിക്കുന്നുണ്ട്. കോർക്കിന്റെ ഏറ്റവും വലിയ ഉപയോഗം വൈൻ കുപ്പികളുടെ അടപ്പായിട്ടുതന്നെയാണ്. തത്തുല്യമായ പ്ലാസ്റ്റിൿ അടപ്പുകളേക്കാൾ പത്തിലൊന്ന് കാർബൺ ബഹിർഗമനമേ കോർക്കുമൂലം ഉണ്ടാകുന്നുള്ളൂ. ഇനി അലൂമിനിയം അടപ്പിനെ വച്ചാണളക്കുന്നതെങ്കിൽ വെറും ഇരുപത്തിയാറിൽ ഒന്ന് കാർബൺ ഫുട്പ്രിന്റേ കോർക്കിനുള്ളൂ. അടപ്പ് അല്ലാതെ മറ്റു ഉപയോഗങ്ങളിൽ ഷട്ടിൽകോക്കിന്റെ ചുവട് ഉണ്ടാക്കാനും ചൂടുതടയുന്ന ഇൻസുലേഷൻ ഉണ്ടാക്കാനും തറ നിർമ്മിക്കാനും എല്ലാം കോർക്ക് ഉപയോഗിക്കുന്നു.

പരിണാമകാലഘട്ടത്തിൽ തടിക്കു തീപിടിക്കാതെ സംരക്ഷിക്കാനും മറ്റു കീടങ്ങളുടെയും ജീവികളുടെയും ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനും ഉപയോഗിച്ചിരുന്ന ശക്തമായ കവചമായിരിക്കണം ഈ തോൽ. ഇന്ന് പോർച്ചുഗീസിന്റെ ദേശീയവൃക്ഷമായി പ്രഖ്യാപിക്കപ്പെട്ട ഈ മരം കർശനനിയമങ്ങൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകമായ അനുമതി കൂടാതെ പോർച്ചുഗലിൽ കോർക്കുമരം മുറിക്കാൻപാടില്ല. ഇപ്പോഴത്തെ ഉപഭോഗമനുസരിച്ച് ഇനി നൂറുവർഷങ്ങളോളം കോർക്കിനു ക്ഷാമം ഉണ്ടാവാനാവാത്തത്ര കോർക്കുമരങ്ങൾ പോർച്ചുഗീസിൽ ഉണ്ടെന്നുമാത്രമല്ല, വർഷംതോറും അവിടത്തെ കോർക്കുവനങ്ങളുടെ വിസ്താരം നാലുശതമാനം വീതം കൂടിക്കൊണ്ടിരിക്കുകയുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ