മഴയില്ലാത്ത നമീബ് മരുഭൂമിയിൽ ഈ വണ്ട് എങ്ങനെ ജലം സ്വീകരിക്കുന്നു എന്നതൊരു അത്ഭുതമാണ് !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
49 SHARES
586 VIEWS

Vinaya Raj V R

വർഷങ്ങളോളം മഴയേ പെയ്യാത്ത മരുഭൂമികളിൽ മുമ്പനാണ് പശ്ചിമാഫ്രിക്കയിലെ നമീബ് മരുഭൂമി. ജീവൻ നിലനിൽക്കാൻ അത്യധികം ബുദ്ധിമുട്ടാണിവിടെ. ഇവിടെയും ജീവികൾ ഉണ്ടെന്നുമാത്രമല്ല, അതിജീവനത്തിനായി ഇവിടെയുള്ളവർ എത്രത്തോളം പൊരുത്തപ്പെട്ടിരിക്കുന്നുവെന്നത് നമ്മെ അദ്ഭുതപ്പെടുത്താൻ പോന്നതുമാണ്.

അത്തരക്കാരിൽ ഒരുവളാണ് സ്റ്റെനോകാര ഗ്രാസിലിപെസ് Stenocara gracilipes എന്ന വണ്ട്. മഴയില്ലെങ്കിലും പ്രഭാതങ്ങളിൽ വീശിയടിക്കുന്ന കാറ്റിലെ ആർദ്രത സംഭരിച്ച് ഉപയോഗപ്പെടുത്താൻ വിദഗ്ദ്ധനാണ് ഈ വണ്ട്. ചെറിയ മണൽക്കൂനയുടെ അറ്റത്ത് തന്റെ നീണ്ടുമെലിഞ്ഞ കാലുകളിൽ ചങ്ങാതി പരമാവധി ഉയർന്ന് നിൽക്കും. കാറ്റിനെതിരെ ശരീരം 45 ഡിഗ്രി ചെരുവിൽ നിർത്തി തന്റെ ചിറകിൽ ജലാംശത്തെ ഇത് പിടിച്ചെടുക്കും. തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന വണ്ടിന്റെ നിംനോന്നതങ്ങൾ ഉള്ള ശക്തിയേറിയ പിൻചിറകുകൾ കാറ്റിനെ തടയാൻ ശ്രമിക്കും. കാറ്റിൽ അടങ്ങിയിട്ടുള്ള മീറ്ററിന്റെ ലക്ഷത്തിലൊരംശം വ്യാസമുള്ള ജലകണികകൾ അതിന്റെ ചിറകുകളിൽ പറ്റിപ്പിടിക്കും. ഇവിടെ ചിറകിന്റെ ഉയർന്ന ഭാഗങ്ങൾ ജലത്തെ പിടിച്ചുവയ്ക്കാൻ ശേഷിയുള്ളതാവുമ്പോൾ താഴ്ന്ന ഭാഗങ്ങളാവട്ടെ ജലത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. ജലത്തെ പിടിച്ചുവയ്ക്കുന്ന സ്ഥലത്ത് സമ്പർക്കത്തിലെത്തുന്ന ജലകണികകൾ പതിയെ പരന്ന് അവിടെ പിടിച്ചിരിക്കും. ജലകണികകളുടെ വലിപ്പം കൂടി ഏതാണ്ട് 5 മില്ലീമീറ്റർ വ്യാസമെത്തുമ്പോൾ, ചിറകിന്റെ ഉയർന്ന സ്ഥലത്തിന്റെ ഇലക്ട്രോസ്റ്റാറ്റിൿ ആകർഷണബലത്തേക്കാളും കാറ്റിന്റെ ശക്തിയേക്കാളും കൂടുതലാവുമ്പോൾ, അതുവരെ ചിറകിൽ പറ്റിപ്പിടിച്ചിരുന്ന ജലാംശം ഒഴുകി വണ്ടിന്റെ വായിൽ എത്തുന്നു.

എങ്ങനെയാണ് ഈ വണ്ട് ജലാംശം സ്വീകരിക്കുന്നതെന്നറിയാനായി ദശകങ്ങൾ നീണ്ട പഠനത്തിനൊടുവിൽ അതുമനസ്സിലാക്കിയ മസാചുസെറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ അന്തരീക്ഷത്തിൽ നിന്നും ജലം പിടിച്ചെടുക്കാനുള്ള ഈ വണ്ടിന്റെ ശേഷിയെ അനുകരിച്ച് അതിന്റെ ചിറകിന്റെ ഉയർന്നുതാഴ്ന്ന പ്രതലം പോലെ അവിടെ ജലം പിടിച്ചെടുക്കുന്നതും ജലത്തെ എതിർക്കുന്നതുമായ വസ്തുക്കൾ പൂശി അന്തരീക്ഷത്തിൽ നിന്നും ജലാംശം സംഭരിക്കാൻ ശേഷിയുള്ള വസ്തുക്കൾ നിർമ്മിച്ചുകഴിഞ്ഞു. അതിനെ വിപണിയിലെത്തിക്കാൻ NBD Nano എന്നൊരു കമ്പനി ശ്രമവും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ