Environment
ജൈവവൈവിധ്യത്തിനു ഭീഷണി ഉണ്ടാക്കുന്നതിൽ ഏറ്റവും മുന്നിലുള്ള ജീവികളിൽ ഒന്ന്
ലോകമെങ്ങും 54 രാജ്യങ്ങളിലായി 672 ഇനം ജീവവർഗ്ഗങ്ങൾ കാട്ടുപന്നികൾ കാരണം നിലനിൽപ്പ് ഭീഷണിയിൽ ആണ്, ഇവയിൽ 147 എണ്ണം വംശനാശഭീഷണിയിൽ ഉള്ളവയും
200 total views

Vinaya Raj V R ❤️
അധികാരികൾക് ബോധം ഉദിക്കട്ടെ
ലോകമെങ്ങും 54 രാജ്യങ്ങളിലായി 672 ഇനം ജീവവർഗ്ഗങ്ങൾ കാട്ടുപന്നികൾ കാരണം നിലനിൽപ്പ് ഭീഷണിയിൽ ആണ്, ഇവയിൽ 147 എണ്ണം വംശനാശഭീഷണിയിൽ ഉള്ളവയും 267 എണ്ണം ഗുരുതരമായ വംശനാശഭീഷണിയിൽ ഉള്ളവയുമാണ്. പ്രധാനമായും കാട്ടുപന്നികൾ കാരണം 14 സ്പീഷിസുകൾക്ക് വംശനാശം വന്നുകഴിഞ്ഞു. ലോകത്തിലെ ജൈവവൈവിധ്യത്തിനു ഭീഷണി ഉണ്ടാക്കുന്നതിൽ ഏറ്റവും മുന്നിലുള്ള ജീവികളിൽ ഒന്നാണ് കാട്ടുപന്നി.
പല അധിനിവേശജീവിവർഗ്ഗങ്ങളും തദ്ദേശീയമായ ജീവജാതികളെ തുടച്ചുനീക്കാൻ ശേഷിയുള്ളവയാണ്. കാട്ടുപന്നികളാവട്ടെ അവയുടെ തദ്ദേശവാസസ്ഥലത്തും അധിനിവേശപ്രദേശത്തും മറ്റുജീവിവർഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ളവയാണ്. കാട്ടുപന്നികൾ സസ്യങ്ങൾ മാത്രമല്ല പല ജീവികളെയും ആഹരിക്കുന്നവയാണ്. ഇതുകൂടാതെ അവയുടെ വാസസ്ഥലങ്ങളെ നശിപ്പിക്കാനും അവയുടേ ഭക്ഷണസസ്യങ്ങളെ ഇല്ലായ്മ ചെയ്യാനും കഴിയുന്നവരാണ് കാട്ടുപന്നികൾ. പലതരം രോഗകാരികളെ പരത്താനും തദ്ദേശീയരായ ജീവികളോട് മൽസരിച്ച് ജയിക്കാനും കാട്ടുപന്നികൾക്ക് ആവും.
ഇതിനൊപ്പം കാട്ടുപന്നികൾ ആഗോളതാപനത്തിനും വലിയതോതിലുള്ള സംഭാവനകൾ നൽകുന്നുണ്ട്. കാലങ്ങളായി അനങ്ങാതെ കിടക്കുന്ന മണ്ണുകിളച്ചുമറിക്കാനുള്ള കാട്ടുപന്നികളുടെ കഴിവ് ഏവർക്കും അറിവുള്ളതാണ്. കരുത്തുള്ള തേറ്റകൾ കൊണ്ട് അവ മണ്ണിനടിയിലുള്ള കിഴങ്ങുകളും വേരുകളും ഫംഗസുകളും തിരയുമ്പോൾ ധാരാളം കാർബൺ അന്തരീക്ഷത്തിലേക്ക് കടക്കാൻ കാരണമാകുന്നു. ആസ്ത്രേലിയയിലും ന്യൂസിലാന്റിലും നടത്തിയ പഠനങ്ങളിൽ കാണുന്നത് വർഷം തോറും 49 ദശലക്ഷം ടൺ കാർബൺ ആണത്രേ കാട്ടുപന്നികളുടെ മണ്ണിളക്കൽ കാരണം അന്തരീക്ഷത്തിൽ എത്തുന്നത്.
201 total views, 1 views today