കേരളത്തിൽ വീടുണ്ടാക്കാൻ പറ്റിയ സ്ഥലങ്ങൾ എതൊക്കെയാണ് ?

105
Vinaya Raj V R
മൂന്നേകാൽ കോടി ജനങ്ങൾ കേരളത്തിലുണ്ട്. ജീവിക്കാൻ പറ്റിയ വീടുള്ളവരുടെ ആളോഹരിയെണ്ണം വളരെ കുറവാണ്. കാലക്രമേണ വിദ്യാഭ്യാസവും ജോലിയും ലഭിച്ച് ഇത്തിരി സമ്പത്തുണ്ടാക്കാൻ പറ്റുന്ന ഭൂരിപക്ഷത്തിന്റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഏതുകാലാവസ്ഥയിലും തകർന്നുപോകാതെ ജീവിക്കാൻ പറ്റുന്ന ചെറിയൊരു വീട് ഉണ്ടാക്കണമെന്നാണ്. കേരളത്തിൽ വീടുണ്ടാക്കാൻ പറ്റിയ സ്ഥലങ്ങൾ എതൊക്കെയാണ് ?
1. കായലോരങ്ങൾ – അയ്യോ, കുടിക്കാൻ പറ്റിയ ശുദ്ധജലം പോലും ലഭിക്കാത്ത സ്ഥലം
2. വയലുകൾക്കടുത്ത സ്ഥലം – അയ്യോ, വയൽ നികത്തരുതേ
3. പുഴകളുടെ തീരം – അയ്യോ, കയ്യേറിക്കയ്യേറി വീതികുറഞ്ഞ പുഴകളുടെ തീരം പെട്ടൊന്നൊരു മഴയിൽ എപ്പോൾ മുങ്ങുമെന്നു ചോദിച്ചാൽ മതി
4. തീരപ്രദേശങ്ങൾ – അയ്യോ, തീരദേശസംരക്ഷണനിയമം, കടൽനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു.
5. കിഴക്കൻ മലനിരകൾ – അയ്യോ, പശ്ചിമഘട്ടം, അല്ലെങ്കിലേ കയ്യേറ്റക്കാർ കയ്യടക്കിയിരിക്കുന്ന ലോലപ്രദേശങ്ങൾ നശിച്ചുകഴിഞ്ഞു.
6. കാടിനു സമീപപ്രദേശങ്ങൾ – അയ്യോ, കാടിനുചുറ്റും കിലോമീറ്ററുകൾ നമ്മൾ ബഫർ സോൺ ആയി മാറ്റിക്കഴിഞ്ഞു. ഏതുകൃഷിയും പാടേ നശിപ്പിക്കാൻ വന്യമൃഗങ്ങൾ റെഡി.
7. ചെരിവുള്ള പ്രദേശങ്ങൾ – അയ്യോ, മണ്ണ് എപ്പോൾ ഇടിഞ്ഞുവെന്നു ചോദിച്ചാൽ മതി.
ഇപ്പോൾ നിലവിൽ വീടുണ്ടാക്കി സുഖമായി കഴിഞ്ഞവരെ സംബന്ധിച്ച് ഇനി കേരളത്തിൽ ഒരിടവും വീടുണ്ടാക്കാൻ അനുയോജ്യമല്ല.ശരിക്കും ഇനി കേരളത്തിൽ വീടുണ്ടാക്കാൻ പറ്റുന്നത് എവിടെയാ? അതോ ഇനി കേരളത്തിൽ വീടുകൾ ഉണ്ടാക്കണ്ടേ? അടച്ചുകിടക്കുന്ന ലക്ഷക്കണക്കിനു വീടുകളുടെ കണക്ക് കേൾക്കണമെന്നില്ല, അങ്ങനെയുള്ളവ ഉണ്ടെങ്കിൽത്തന്നെ വീടില്ലാത്തവന് അതുകൊണ്ടെന്തു കാര്യം?