fbpx
Connect with us

article

ആ റിസോർട്ട് ഉണ്ടാക്കുന്നതിലും ആയിരം മടങ്ങുപരിസ്ഥിതി വിരുദ്ധമാണ് നാം പെട്രോളിയം ഉപയോഗിക്കുന്നത്

Published

on

Vinaya Raj V R

മുഖത്തുകാണിക്കുന്ന ദുഃഖത്തിന്റെ പിന്നിൽ പകയോടെയുള്ള ഒരു ചിരി ഒളിച്ചിരിക്കുന്നത് കാണണമെങ്കിൽ ഈ റിസോർട്ട് പൊളിക്കുന്ന വാർത്തയുടെ അടിയിലെ സന്തോഷങ്ങൾ ശ്രദ്ധിച്ചാൽ മതി. ശരിയാണ്, നാട്ടിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായി ഉണ്ടാക്കിയതാണ് ഇത്, നിയമങ്ങൾ ലംഘിച്ചാൽ അത് നേരെയാക്കിയേ പറ്റുകയുള്ളൂ. കാരണം അവ പരിസ്ഥിതിക്ക് പരിക്കേൽപ്പിക്കുന്നത് ആണ്, പരിസ്ഥിതി നശിക്കുന്നത് രാജ്യങ്ങളുടെ അതിർത്തികൾ നോക്കിയാണ്. 300 കോടി വർഷങ്ങൾകൊണ്ട് പ്രകൃതി കാർബൺ സംഭരിച്ച് മണ്ണിനടിയിൽ സൂക്ഷിച്ചതുകൊണ്ടുമാത്രമാണ് ഭൂമിയിൽ ജീവിക്കാൻ പറ്റിയ ഒരു അന്തരീക്ഷം നിലനിൽക്കുന്നത്. അവിടുന്ന് ഓരോ തുള്ളി എണ്ണയും പുറത്തെടുത്ത് കത്തിക്കുമ്പോൾ ഇവിടെ ജീവൻ നിലനിർക്കാനുള്ള സാധ്യത കുറഞ്ഞുകുറഞ്ഞുവരികയാണ്. റിസോർട്ട് പൊളിച്ച് പ്രകൃതിയെ രക്ഷിക്കുന്നതുകണ്ട് ആർത്തുചിരിച്ചവർ ആരെങ്കിലും ആ എണ്ണ ഉപയോഗിക്കാതിരിക്കുന്നുണ്ടോ, എണ്ണക്കമ്പനികളിൽ ജോലി ചെയ്യാതിരിക്കുന്നുണ്ടോ, ഒന്നുമില്ല. ഒരുതരം സൈക്കോ ആഹ്ലാദം മാത്രമാണത്. ആ റിസോർട്ട് ഉണ്ടാക്കുന്നതിലും ആയിരം മടങ്ങുപരിസ്ഥിതിവിരുദ്ധമാണ് പെട്രോളിയം ഉപയോഗിക്കുന്നത്.

ജപ്പാനിൽ കടൽനികത്തി വിമാനത്താവളം ഉണ്ടാക്കി, ഹോളണ്ടിൽ കടലിൽ മണ്ണിട്ട് കരയാക്കിയത് 40 ലക്ഷം ഏക്കറാണ്, അവിടെ അവർ കൃഷി ചെയ്യുന്നു, നഗരങ്ങൾ ഉണ്ടാക്കുന്നു, മനുഷ്യരെ പാർപ്പിക്കുന്നു. കടലിനുവേലികെട്ടി ദക്ഷിണകൊറിയ ഉണ്ടാക്കിയത് ഒരുലക്ഷം ഏക്കറാണ്. ഗൾഫ് രാജ്യങ്ങൾ സമുദ്രം നികത്തി നഗരങ്ങൾ പണിയുകയാണ്, മാലദ്വീപുകൾ റീസോർട്ടുകൾ ഉണ്ടാക്കി സഞ്ചാരികളെ ആകർഷിക്കുന്നതുമുഴുവൻ കടൽ നികത്തിയാണ്. ഇതെല്ലാം പ്രകൃതിക്ക് ദോഷമാണ്. എന്നാൽ മനുഷ്യന് ഇവിടെ ജീവിക്കണമെങ്കിൽ ഇങ്ങനെ കുറെ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. അത് എത്രത്തോളം പരിമിതപ്പെടുത്താൻ കഴിയും എന്ന് നോക്കാനേ സാധിക്കൂ. ഈ നാട്ടിൽ വലിയ ഖനികൾ ഇല്ല, വലിയ മരവ്യവസായങ്ങൾ ഇല്ല, ലോകത്തേറ്റവും ഭംഗിയിൽ പ്രകൃതിസംരക്ഷണം നടത്തുന്നവരാണിവിടെയുള്ളവർ.

നാട്ടിലെ നിയമം അനുശാസിക്കുന്ന ലൈസൻസുകൾ ലഭിച്ചതുകൊണ്ട് ആവണം ആ റിസോർട്ട് അവിടെ പണിതീർന്നത്. അവിടെ ആയിരക്കണക്കിന് സഞ്ചാരികൾ വന്നിട്ടുണ്ടാവണം. ഓരോരുത്തരും വന്നപ്പോൾ നാട്ടിലേക്ക് പണമെത്തിയിരിക്കണം, അതിന്റെ പങ്ക് നാട്ടിലും അതിനെ ഉപജീവിച്ചുകഴിയുന്ന തൊഴിലാളികളുടെയും മനുഷ്യരുടെയും വീടുകളിൽ എത്തിയിട്ടുണ്ടാവണം, പലരുടെയും വീട്ടിലേക്ക് അരി വാങ്ങുന്നത് ആ സമ്പത്തിന്റെ ഒരു ഭാഗം കൊണ്ടാവണം. പക്ഷേ പരിസ്ഥിതിനിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അതുപൊളിച്ചേ പറ്റുള്ളൂ. നിയമപാലനത്തിൽ നമ്മൾ എപ്പോഴും ഏറ്റവും മുന്നിൽ ആവണം, അതുകണ്ട് നമുക്ക് ആർക്കേണ്ടതുണ്ട്, ഇതിനു മുൻ അത് കണ്ടത് മരട് ഫ്ലാറ്റ് പൊളിച്ചുവീഴ്ത്തിയപ്പോഴാണ്. നമ്മുടെ ജനതയ്ക്ക് ആർത്തുചിരിക്കാൻ ഇടയ്ക്കിടയ്ക്ക് ഇത്തരം പ്രവൃത്തികൾ തുടരേണ്ടതുണ്ട്. വൻകിട വ്യവസായങ്ങൾ ഒന്നും നടത്തി മലിനമാക്കാൻ മാത്രം ഭൂമിയില്ലാത്ത ചതുരശ്രകിലോമീറ്ററിന് ആയിരത്തോളം ആൾക്കാർ വസിക്കുന്ന ഈ നാട്ടിൽ ഏറ്റവും പ്രകൃതിസൗഹൃദമാണ് ടൂറിസവും അനുബന്ധപ്രവർത്തനങ്ങളും, അതിനു ശ്രമിക്കുന്നവർക്കും നമ്മൾ മികച്ച സന്ദേശമാണ് നൽകുന്നത്. കോടികൾ പിഴയിട്ട് ശരിയാക്കിക്കൊടുക്കേണ്ട കാര്യമാണ് തകർത്ത് തരിപ്പണമാക്കുന്നത്, ഈ തകർക്കൽ പിന്നെ പരിസ്ഥിതിസൗഹൃദമായ ഒരു പരിപാടിയാണല്ലോ.

Advertisement

നാട്ടിലേക്ക് നിക്ഷേപകരും ടൂറിസ്റ്റുകളും വരുന്നത് കുറഞ്ഞാൽ പകരം നിയമം പരിപാലിക്കുന്നതിന്റെ പരിപൂർണ്ണത കണ്ടുപഠിക്കാനായി ലോകത്തെങ്ങുനിന്നും നിയമവിദ്യാർത്ഥികളെ ഇവിടെ കൊണ്ടുവന്ന് എളുപ്പത്തിതിൽ ആ വിടവ് നികത്താവുന്നതേയുള്ളൂ.

**

ചിത്രകാരൻ ടി. മുരളി
16-09-2022

പ്രകൃതിയെ നശിപ്പിക്കുന്ന നിയമങ്ങളും അധികാരവും !

Advertisement

എത്ര മനോഹരമാണ് ആ റിസോർട്ട് !വളരെ ഭാവനാപൂർവ്വം നിർമ്മിക്കപ്പെട്ട ഒരു വർക്ക് ഓഫ് ആർട്ട് ആയാണ് അതിന്റെ ആകാശദൃശ്യം കാണപ്പെടുന്നത്.ഇത്രയും മനോഹരമായി നിർമ്മിച്ച ടൂറിസ്റ്റ് റിസോർട്ടു കോട്ടേജുകൾ ജെസിബി ഉപയോഗിച്ച് മാന്തി പൊളിച്ചു വേസ്റ്റ് കൂമ്പാരം ഉണ്ടാക്കി ആ പ്രദേശത്തെ ആകെ അംഗഭംഗപ്പെടുത്തി വികൃതമാക്കുന്നത് കണ്ട് ആനന്ദിക്കാൻ കഴിയുന്ന നമ്മുടെ വിഡ്ഢി സമൂഹത്തിൻറെ പുണ്ണ് പിടിച്ച നീതിബോധം ലജ്ജാകരമാണ്. നാം അന്യന്റെ തോൽവി കണ്ടു വിജയാഹ്ലാദം കൊള്ളുന്ന വെറും അടിമ ബോധമുള്ള ഒരു ജനക്കൂട്ടം ആണ്. കല, സംസ്കാരം, സൗന്ദര്യ ബോധം, മാനവികത, അധ്വാനത്തിന്റെ മഹത്വം എന്നിവയൊന്നും എന്താണെന്ന് പോലും അറിയാത്ത ഒരു ജനത !

രാഷ്ട്രീയപാർട്ടി നേതാക്കളായാലും സാംസ്കാരിക പ്രവർത്തകരായാലും സർക്കാരുദ്യോഗസ്ഥരായാലും കോടതി ആയാലും എല്ലാം അതിനകത്തെ വരുന്നുള്ളൂ എന്നത് സങ്കടകരമാണ്. ആധുനികമായ ഒരു വികസിത സാംസ്ക്കാരിക ബോധത്തിലേക്ക് നാം വളരാൻ തയ്യാറല്ല. എവിടെയും അധികാരം ഉഗ്രരൂപം കൊണ്ട് നിൽക്കുന്നു ! ആളി കത്തിക്കുന്ന നാശത്തിന്റെ വികാരത്തെയും അധികാരത്തെയും ആൾക്കൂട്ടം ആർപ്പുവിളിയോടെ എതിരേൽക്കുന്ന ഭീകരാന്തരീക്ഷം ആണിത്. തീർച്ചയായും നാം ആധുനിക ജനാധിപത്യത്തിന്റെ വഴിയിൽ അല്ല സഞ്ചരിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു.

ഏതു പ്രശ്നത്തെയും ക്രിയാത്മകമായി അഭിമുഖീകരിച്ചു പഠിച്ച് പരിഹരിക്കാൻ ആവശ്യമായത് പ്രായോഗിക ബുദ്ധിയാണ്, ചിന്താശേഷിയാണ്. ആ കഴിവുകൾ അടുത്തുകൂടെ പോലും പോയിട്ടില്ലാത്ത നമ്മുടെ സമൂഹത്തിലെ ജനങ്ങളെ കുറിച്ച് വലിയ പ്രതീക്ഷയൊന്നും വേണ്ട. നിലവിൽ വളരെ ഭംഗിയായി ഇരിക്കുന്നതാണ് ആ റിസോർട്ട് . ഒരു പാരിസ്ഥിതിക പ്രശ്നവും അത് ഉണ്ടാക്കുന്നില്ല. നമ്മുടെ പാരിസ്ഥിതിക നിയമങ്ങൾ എന്തെങ്കിലും തന്നെ ലംഘിച്ചിട്ടുണ്ടെങ്കിൽ തന്നെ അവിടുത്തെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ഒരു പെനാൽറ്റിയായി ചുമത്തിക്കൊണ്ട് പ്രവർത്തന അനുമതി നൽകുകയായിരുന്നു വേണ്ടത്. അല്ലെങ്കിൽ അത് സർക്കാരിലേക്ക് കണ്ടുകെട്ടി ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കാമായിരുന്നു.
അതിനുപകരം നിയമവ്യവസ്ഥിതിയുടെ ഉഗ്രരൂപം പ്രദർശിപ്പിക്കുന്ന സംഹാരതാണ്ഡവം ആടുന്ന നീതി

ന്യായ സംവിധാനത്തെ ആണ് നമുക്ക് കാണേണ്ടി വരുന്നത്. അത് ഒരിക്കലും ബുദ്ധിപൂർവ്വമോ ക്രിയാത്മകമോ സാംസ്കാരികമോ സമൂഹത്തെ നവീകരിക്കുന്നതോ അല്ല എന്ന് ആധുനിക ജനാധിപത്യ പൗരബോധത്തോടെ പറയേണ്ടി വരുന്നു. നമ്മുടെ പ്രാകൃതമായ നിയമങ്ങളെ നവീകരിക്കാനുള്ള ജനപ്രാതിനിത്യ സഭകൾ, അത് ചെയ്യാതെ വരുന്നതു കൊണ്ടുള്ള ദുരന്തം കൂടിയാണിത്. ഈ രീതി ഭരണകൂടത്തെയും നീതിന്യായ വ്യവസ്ഥിതിയെയും ഗോത്രകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ്.
ചേകവന്മാരെ കൊണ്ട് അങ്കം വെട്ടിച്ച് പരസ്പരം കൊന്നൊടുക്കുന്ന മുഹൂർത്തത്തിനു വേണ്ടി ആർപ്പുവിളിക്കുന്ന കുതന്ത്രങ്ങൾ നിറഞ്ഞ ഒരു സാംസ്കാരിക രാഷ്ട്രീയം നിലനിന്നിരുന്ന നാടാണ് നമ്മുടേത്. എത്രമാത്രം സാഡിസ്റ്റിക് ആണ്, മനുഷ്യത്വരഹിതമായിരുന്നതാണ് എന്നൊന്നും ചിന്തിക്കാൻ മാത്രം നമ്മുടെ സമൂഹത്തിൻറെ ബോധം സാംസ്കാരികതയായോ രാഷ്ട്രീയമായോ വളരുന്നില്ല എന്നതാണ് നാം അനുഭവിക്കുന്ന പ്രശ്നം. കലാസാംസ്കാരിക രാഷ്ട്രീയ കീർത്തനാലാപനങ്ങൾ നടത്തുന്ന സാംസ്കാരികതയൊന്നും ഉണ്ടായിട്ട് കാര്യമില്ല. നാം കൂടുതൽ കൂടുതൽ വിഡ്ഢികളും അടിമകളുമായി കൊണ്ടിരിക്കുകയാണ്.സ്വന്തം കഴിവുകേടിൽ ലജ്ജ തോന്നാനുള്ള സംസ്കാരം പോലും നമുക്ക് ഇല്ലല്ലോ എന്നോർത്ത് ഞാൻ ലജ്ജിക്കുന്നു.

Advertisement

 1,752 total views,  4 views today

Continue Reading
Advertisement
Comments
Advertisement
history7 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment7 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment7 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment7 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment8 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment8 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment8 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business9 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment9 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment9 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment11 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment11 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured14 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment14 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »