വികസിതരാജ്യങ്ങൾ പുറന്തള്ളുന്ന ഇ വേസ്റ്റുകളുടെ ചവറുകൂനയോ ആഫ്രിക്ക ?

  50

  Vinaya Raj V R എഴുതുന്നു:

  ഘാനയുടെ തലസ്ഥാനമായ അക്രയ്ക്കടുത്തുള്ള ഒരു ചേരിയാണ് അഗ്‌ബോഗ്‌ബ്ലോഷീ (Agbogbloshie). ലോകത്തിന്റെ വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് ധാരാളം ഇലക്ട്രോണിൿ ഉപകരണങ്ങൾ സൗജന്യമായിത്തന്നെ എത്തുന്നു.
  First World" Countries are Using Africa as a Dump for Old Electronicsദരിദ്രരാജ്യങ്ങളെ ഡിജിറ്റൽ കാലത്ത് മുന്നിലെത്തിക്കാൻ കമ്പ്യൂട്ടറുകൾ സംഭാവനയായി നൽകാനെന്ന മട്ടിൽ തുടങ്ങിയ പരിപാടിയാണ് ഇത്. പതിയെപ്പതിയെ പാശ്ചാത്യരാജ്യങ്ങൾ കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതും തങ്ങളുടെ നാട്ടിൽ നിയമപരമായി ഉപേക്ഷിക്കാൻ പറ്റാത്തതുമായ എല്ലാ കമ്പൂട്ടർ, കമ്പ്യൂട്ടർ – അനുബന്ധസാധനങ്ങളും മുഴുവൻ ഘാനയിൽ കൊണ്ടുവന്ന് തള്ളാൻ തുടങ്ങി. ഇപ്പോൾ ഈ പ്രദേശമാകെ മാരകമായ ഇ-മാലിന്യങ്ങൾ കൊണ്ടുനിറഞ്ഞിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട കംപ്യൂട്ടർ മദർബോഡുകൾ, മോനിട്ടറുകൾ, ഹാർഡ്‌ഡിസ്കുകൾ – ചക്രവാളത്തോളം നീളത്തിൽ പകുതി കത്തിയ അവസ്ഥയിൽ കിടക്കുന്നു. സഹായിക്കാനെന്നവണ്ണം തുടങ്ങിയ പദ്ധതികൾ കമ്പനികൾക്ക് തങ്ങളുടെ ഉപയോഗശൂന്യമായ മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുവാനുള്ള എളുപ്പ മാർഗമായി മാറി. സംഭാവനകൾ എന്ന ബോർഡ് വച്ചാൽ വലിയ കണ്ടൈനറുകളിൽ മാലിന്യങ്ങൾ മുഴുവൻ അങ്ങെത്തിക്കാമെന്നായി.

  The advent of South-South cooperation in dealing with global e-waste challenge? – blogs.bsg.ox.ac.ukശാസ്ത്രീയമായി അവ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഘാനയിൽ കമ്പ്യൂട്ടറുകളിൽ നിന്നുമുള്ള ചെമ്പ്, ഇരുമ്പ് എന്നിവയൊക്കെ വേർതിരിക്കാൻ അവിടത്തെ ആൾക്കാർ കൂട്ടിയിട്ടു കത്തിക്കുകയാണ് ചെയ്യുന്നത്. കമ്പികളിലെ പ്ലാസ്റ്റിൿ ഒക്കെ കത്തിത്തീരുമ്പോൾ ബാക്കിയാവുന്ന ചെമ്പ് എടുത്ത് വിൽക്കും. വിഷപ്പുകയും മാലിന്യങ്ങൾ കത്തുമ്പോഴുണ്ടാകുന്ന മാരകമായ വാതകങ്ങളും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. അഗ്‌ബോഗ്‌ബ്ലോഷീയിലെ മണ്ണും ജലവും എല്ലാം ഈയവും മെർക്കുറിയും താലിയവും, ഹൈഡ്രജൻ സയനൈഡും പീവീസിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതുകൂടാതെ ഘാന ലോക സൈബർകുറ്റകൃത്യങ്ങളുടെയും മുൻപന്തിയിൽ ഉള്ളൊരു രാജ്യമാണ്. കമ്പ്യൂട്ടറുകളിൽ നിന്നും ഹാർഡ് ഡിസ്കുകൾ വാങ്ങിക്കൊണ്ടുപോകുന്നവർ അവയിൽ നിന്നും ലഭ്യമായ രീതിയിൽ ഡാറ്റ ഊറ്റിയെടുക്കുന്നു.

  The Burning Truth Behind an E-Waste Dump in Africa | Science | Smithsonian Magazineസ്വന്തം നാട്ടിൽ ശാസ്ത്രീയമായി സംസ്കരിക്കാൻ വേണ്ടിവരുന്ന ചെലവിനേക്കൾ എത്രയോ കുറവുമതി സംഭാവനയായി കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ ഇലക്ട്രോണിൿ സാമാനങ്ങൾ ഇത്തരം രാജ്യങ്ങളിൽ കൊണ്ടുപോയി തള്ളുവാൻ. പാശ്ചാത്യരിലെ സമ്പന്നരിൽ പലരും ഓരോ പുതിയ ഉപകരണം വരുമ്പോഴും അപ്‌ഗ്രേഡ് ചെയ്യാൻ കാത്തിരിക്കുകയാണുതാനും. അമേരിക്ക മാത്രം ഒരുവർഷം ഉണ്ടാക്കുന്ന ഇ-വേസ്റ്റ് മുപ്പതു കോടി ടൺ ആണ്. പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലായപ്പോൾ ത്തന്നെ അവർ നിയമങ്ങൾ ഉണ്ടാക്കി. നമ്മുടെ നാട്ടിൽ ഇതു തള്ളിക്കൂടാ, എവിടെയെങ്കിലും ഉപേക്ഷിക്കണമല്ലോ, അങ്ങനെയവ, മറ്റുരാജ്യങ്ങളിലേക്ക് കയറ്റിവിടുന്നു. മറ്റു രാജ്യങ്ങളിലേക്ക് ഇ-വേസ്റ്റ് കയറ്റുമതി ചെയ്യുന്നത് തടയുന്ന അന്താരാഷ്ട്രനിയമങ്ങൾ ഉണ്ട്. മൂന്നു രാജ്യങ്ങൾ അതിൽ ഒപ്പുവച്ചിട്ടില്ല. അഫ്ഘാനിസ്ഥാൻ, ഹൈതി അതോടൊപ്പം അമേരിക്കൻ ഐക്യനാടുകളും.

  e-waste dump - Google Search | Electronic waste, Countries of the world, Old computersനമ്മളൊക്കെയാണേലും ഒരു റേഡിയോ പത്തു ഇരുപതും വർഷം ഉപയോഗിച്ച കാലം ഉണ്ടായിരുന്നു. കേടായാൽ നന്നാക്കിയും പൊയ്പ്പോയ ഭാഗങ്ങൾ മാറ്റിയിട്ടും ഒക്കെ. ഇപ്പോൾ എന്തെങ്കിലും വാങ്ങി ഒന്ന്-ഒന്നൊരക്കൊല്ലം കഴിഞ്ഞാൽ കേടായ ഒരു ഭാഗവും വാങ്ങാൻ കിട്ടാനുണ്ടാവില്ല. 3G ഫോണിൽ 4G കിട്ടില്ല. അപ്‌ഗ്രേഡ് ചെയ്യാൻ ഓരോരുത്തരും നിർബന്ധിതരുമാകും. ഡിജിറ്റൽ ടീവി വരുന്നതോടെ എല്ലാവരും അനലോഗ് ടീവി ഉപേക്ഷിച്ച് പുതിയ ടീവി വാങ്ങുന്നു. പഴയത് ആഫ്രിക്കയ്ക്ക് സംഭാവന കൊടുക്കുന്നു. ചിലത് കുറച്ചുകാലം പ്രവർത്തിച്ചേക്കും. പുതിയ ഉപകരണം പായ്ക്ക് ചെയ്ത് അയയ്ക്കുന്നതുപോലെയാവില്ലല്ലോ പഴയത് അയയ്ക്കുന്നത്. കണ്ടൈനറിൽ വച്ചുതന്നെ പകുതിയും ഉപയോഗശൂന്യമാവും. ഉപേക്ഷിക്കുന്നതെല്ലാം മാലിന്യങ്ങളായി മൂന്നാം ലോകരാജ്യങ്ങളിലെ പരിസ്ഥിതിയേയും ആൾക്കാരുടെ ആരോഗ്യത്തെയും നശിപ്പിച്ചുകൊണ്ട് കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും.

  Top 20 Countries That Are Used As Dumping Grounds Of The World's Trash - Atchuup! - Cool Stories Daily

  **