വിവാഹത്തിന് മുൻപ് സെക്സ് ചെയ്തിട്ടുണ്ടോ ? മാധ്യമപ്രവർത്തകരെ ചോദ്യംകൊണ്ട് വെള്ളം കുടിപ്പിച്ചു വിനായകൻ
ഒരുത്തീയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രെസ് മീറ്റിൽ ആണ് വിനായകന്റെ ചോദ്യം. ഒരു പെണ്ണുമായി സെക്സ് ചെയ്യണമെങ്കിൽ താൻ ആ പെണ്ണിന്റെ മുഖത്തുനോക്കി ചോദിക്കുമെന്ന് വിനായകൻ പറയുന്നു. ‘എസ്’ എന്നോ ‘നോ’ എന്നോ മറുപടി പറയാനുള്ള അവകാശം അവർക്കുണ്ട്. ഇങ്ങനെ സെക്സ് ചോദിക്കുന്നതിനെ ആണ് നിങ്ങൾ മീടു എന്ന് പറയുന്നത്. നിങ്ങൾക്കൊരു പെണ്ണിന്റെ കൂടെ സെക്സ് ചെയ്യണമെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമെന്ന് വിനായകൻ ചോദിച്ചു. അവളുടെ അടുത്ത് ചെന്നിട്ടു മുഖംകൊണ്ട് ആംഗ്യം കാണിക്കുമോ അതോ ചോദിക്കുമോ എന്ന് വിനായകൻ ചോദിച്ചു. നിങ്ങൾ ഭാര്യയുടെ കൂടെ മാത്രമേ സെക്സ് ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് സദസിൽ നിന്നും മൗനമായിരുന്നു മറുപടി. വിവാഹത്തിന് മുൻപ് സെക്സ് ചെയ്തിട്ടുണ്ടോ എന്ന വിനായകന്റെ ചോദ്യത്തിനും മൗനമായിരുന്നു മറുപടി. താൻ പത്തു സ്ത്രീകളുടെ കൂടെ സെക്സ് ചെയ്തിട്ടുണ്ടെന്നും ആ പത്തുപേരോടും താൻ അങ്ങോട്ട് ചോദിച്ചിട്ടാണ് കിട്ടിയതെന്നും എന്നോട് ആരും ഇങ്ങോട്ടു വന്നു ആവശ്യപ്പെട്ടിട്ടില്ല എന്നും വിനായകൻ പറഞ്ഞു.
പത്രക്കാരെ വെള്ളം കുടിപ്പിച്ച വിനായകൻ ഇവിടെ തുറന്നുകാണിച്ചത്, അന്യന്റെ മുഖത്ത് മൈക്ക് കുത്തിക്കയറ്റി മറുപടി പറയിപ്പിക്കുന്നവർക്കും മറുപടി ഇല്ലതാകുന്നുണ്ട് എന്ന്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ വെട്ടിത്തുറന്നു പറയാൻ സാധിക്കില്ല എന്നും . അന്യന്റെ അവിഹിതം തേടി പായുന്ന മാധ്യമപ്രവർത്തകർ ഒന്നോർക്കണം സ്വന്തം അവിഹിതങ്ങളെ മറച്ചുവച്ചിട്ടാണ് നിങ്ങളുടെ പ്രവർത്തനമെന്ന്. വിനായകൻ ഒരു ബിഗ് സല്യൂട്ട് . പകൽ മാന്യന്മാരെ എന്നും വിമർശിക്കുമെന്നു പറഞ്ഞ വിനായകൻ സൂപ്പർ താര ഫാന്സിനെതിരെയും രംഗത്ത് വന്നിരുന്നു.