വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാംനൂറ്റാണ്ട് സെപ്റ്റംബര്‍ 8 തിരുവോണ ദിനത്തില്‍ റിലീസിന് ഒരുങ്ങുകയാണ്. വിനയന്റെ സ്വപ്‌നച്ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ . എന്നാൽ മറ്റൊരു വലിയ പ്രോജക്ടിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിനയൻ. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ആണ് വിനയന്‍ വെളിപ്പെടുത്തുന്നത്. അതിനുള്ള കഥ ആലോചനയില്‍ ആണെന്നും അതിന് മുമ്പ് മറ്റൊരു വലിയ സിനിമ കൂടി ചെയ്‌തേക്കാമെന്നുമാണ് വിനയന്‍ പറയുന്നത്. അത് മഹാഭാരതത്തിലെ ഭീമനെ ബേസ് ചെയ്തുകൊണ്ടുള്ള സിനിമയാണെന്നാണ് വിനയൻ പറയുന്നത്.

“മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്, അതിനുള്ള കഥ ആലോചനയിലാണ്. എന്നാല്‍ അതിന് മുമ്പ് മറ്റൊരു വലിയ സിനിമ ചെയ്‌തേയ്ക്കും.മഹാഭാരതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമന്‍. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വണ്‍ലൈന്‍ ചെയ്തു വച്ചിട്ടുണ്ട്. എംടി സാര്‍ ഭീമന് കൊടുത്ത വിഷ്വല്‍ നമ്മുടെയൊക്കെ മുന്നിലുണ്ട്. അത് പോലെയല്ല എന്റെ മനസിലെ ഭീമന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ സിജുവിനെ വേറെ തലത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍, സിജുവിനെ വച്ച് ആ സിനിമയുമായി മുന്നോട്ടു പോകും. വലിയ രീതിയല്‍ ചെയ്യുന്ന ആ സിനിമയില്‍ മലയാളത്തില്‍ നിന്ന് സിജു മാത്രമാകും ഉണ്ടാകുക. ഇതര ഭാഷകളില്‍ നിന്നുള്ളവരാകും മറ്റ് അഭിനേതാക്കള്‍ ” വിനയന്‍ പറയുന്നു

Leave a Reply
You May Also Like

യാഥാർത്ഥ്യവും, മിഥ്യയും, സ്വപ്നവും എല്ലാം ചേർന്നുള്ള അയാളുടെ ആ അന്വേഷണ യാത്രയെ പിന്തുടർന്ന് പോലീസും …

റോയ് റിവ്യൂ….. Muhammed Sageer Pandarathil ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം…

നടി ധന്യ ബാലകൃഷ്ണ രഹസ്യമായി തമിഴ് സംവിധായകനെ വിവാഹം കഴിച്ചു, വെളിപ്പെടുത്തി നടി കല്പിത

തമിഴ് സിനിമയിലെ മുൻനിര അഭിനേതാക്കളുടെ ചിത്രങ്ങളിൽ പ്രധാന റോളുകളിൽ അഭിനയിച്ചു പ്രശസ്തയായ നടിയാണ് ധന്യ ബാലകൃഷ്‌ണൻ.…

“ജോഷി, പ്രിയദർശൻ, ജീത്തു, ഷാജി കൈലാസ്, പൃഥ്വിരാജ് ഇവർക്ക് അപ്പുറത്തേക്ക് ലാലേട്ടനെ കൊണ്ട് പോകാൻ ആൻ്റണിക്ക് കഴിയുന്നില്ല” – കുറിപ്പ്

Vishnu Vijayan പണ്ടുതൊട്ടു പറയുന്നതാണ് ആൻ്റണിക്ക് ഇഷ്ടപ്പെട്ടാൽ ലാലേട്ടൻ പടം ചെയ്യും എന്നുള്ള സംസാരം.. മലയാളത്തിലെ…

തീയ്യേറ്ററുകിളിൽ പൊട്ടിച്ചിരിയുടെ പൂരപറമ്പു തീർക്കുന്ന കുറുക്കനിലെ “തീ കത്തണ കണ്ണാലിവൻ” വീഡിയോ സോങ്

തീയ്യേറ്ററുകിളിൽ പൊട്ടിച്ചിരിയുടെ പൂരപറമ്പു തീർക്കുന്ന കുറുക്കനിലെ “തീ കത്തണ കണ്ണാലിവൻ” വിഡിയോ സോങ് പുറത്തിറങ്ങി. മനു…