വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടു എന്നചിത്രം പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഒന്നാണ്. ചിത്രം നാളെയാണ് റിലീസ് ചെയുന്നത്. സിജു വില്സന് ആണ് കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത്.കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ?ഗോപാലന്, വിഷ്ണു വിനയന്, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന് എന്നിവരും ചിത്രത്തിലുണ്ട്. ടീസര്‍ ഇറങ്ങിയതു മുതല്‍ സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രം കാത്തിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന ട്രെയ്ലറും അവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ വലിയ സ്വീകാര്യത ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് സംവിധായകന് വിനയന് പറഞ്ഞു. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ സംവിധായകൻ വിനയന്റെ കുറിപ്പ്
“അങ്ങനെ എൻെറ മുന്നു വർഷത്തെ അശ്രാന്ത പരിശ്രമത്തിനും ഏതാണ്ട് അറുനൂറിലധികം ചലച്ചിത്ര പ്രവർത്തകരുടെ നാലുമാസത്തെ കഠിനാദ്ധ്വാനത്തിനും ഫലം തേടിക്കൊണ്ട് നാളെ പത്തൊൻപതാം നൂ റ്റാണ്ട് നിങ്ങൾക്കു മുന്നിൽ എത്തുകയാണ്.കേരളത്തിലെ റിലീസ് തീയറ്ററുകളുടെ ലിസ്റ്റ് ഇതിനോടൊപ്പം പോസ്റ്റു ചെയ്യുന്നുണ്ട്.. തിരുവോണത്തിരക്കു മുലം പത്രപ്പരസ്യം നേരത്തേ കൊടുക്കേണ്ടി വന്നതിനാൽ വൈകി എത്തിയ കുറച്ചു തീയറ്ററുകളുടെ പേര് ചേർക്കാൻ കഴിഞ്ഞിട്ടില്ല.. ക്ഷമിക്കുക.മറ്റു സ്റ്റേറ്റുകളിലെയും, GCC യിലെയും യൂറോപ്പിലേയും റിലീസിൻെറ വിവരം ഞാൻ നേരത്തെ ഇട്ട പോസ്റ്റിൽ പറഞ്ഞിരുന്നു… ഏതായാലും ഏറെ പ്രതീക്ഷയോടെ വിദേശ മലയാളികൾ പോലും കാത്തിരിക്കുന്ന ഈ ചിത്രം വേൾഡ് വൈഡായി ഇത്രയേറെ തീയറ്ററുകളിൽ റിലീസു ചെയ്യുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്.. ഇന്നത്തെ പുതു തലമുറയ്ക് ഇഷ്ടമാകുന്ന രീതിയിൽ ആക്ഷൻ പാക്ഡ് ആയ ഒരു ചരിത്രസിനിമ ആയിട്ടാണ് പത്തൊൻപതാം നൂറ്റാണ്ട് എത്തുന്നത്.. അതിനോടൊപ്പം തന്നെ നല്ല പാട്ടുകളും, ദൃശ്യഭംഗിയും, പത്ഛാത്തലസംഗീതവും ഒക്കെ പ്രേക്ഷകർക്കേറെ ഇഷ്ടപ്പെടും എന്നു പ്രതീക്ഷിക്കുന്നു.. ട്രെയിലറും, ടീസറും, പാട്ടുകളും ഒക്കെ നല്ല അഭിപ്രായം നേടിയെങ്കിലും നാളെ ചിത്രം മുഴുവൻ കാണുമ്പോഴുള്ള പ്രേക്ഷകരുടെ സംതൃപ്തിയാണ് ചിത്രത്തിൻെറ വിജയം.. ആ വാർത്തക്കായി സവിനയം കാത്തിരിക്കുന്നു. ഈ ചിത്രം പൂർത്തീകരിക്കാൻ എന്നോടൊപ്പം നിന്ന എല്ലാ സഹപ്രവർത്തകർക്കും വിശിഷ്യ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ പിന്തുണ തന്ന നിർമ്മാതാവ് ശ്രീ ഗോകുൃലം ഗോപാലേട്ടനും. എന്നും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള… ചേർത്തു പിടിച്ചിട്ടുള്ള.. കേരള ജനതയ്കും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ.”
**