സംവിധായകൻ വിനയൻ അക്ഷരാർത്ഥത്തിൽ ഒരു പോരാളിയാണ്. തന്നെ ഒറ്റപ്പെടുത്തി സിനിമാമേഖലയിൽ നിന്നും നിഷ്കാസിതനാക്കാൻ പലരും പരിശ്രമിച്ചിട്ടും തോൽക്കാത്ത പോരാളി. ആ മോശം കാലങ്ങളിലൊന്നിൽ തന്റെ സിനിമയായ യക്ഷിയും ഞാന്‍ സെൻസറിങ് ചെയുമ്പോൾ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് വിനയൻ ഇപ്പോൾ. അന്ന് രമേശ് ചെന്നിത്തലയുടെ സഹായം ലഭിച്ചു എന്നും വിനയൻ പറയുന്നുണ്ട്. വിനയന്റെ വാക്കുകൾ ഇങ്ങനെ .
“അന്നത്തെ സെൻസർ ഓഫീസർ ചന്ദ്രകുമാറാണ് വിളിച്ചിട്ട് പറഞ്ഞത് ‘യക്ഷിയും ഞാനും’ എന്ന ചിത്രം സെൻസർ ചെയ്യാൻ പറ്റില്ലാന്ന്. കാരണം ചോദിച്ചപ്പോൾ, മലയാള സിനിമയിലെ ഭൂരിഭാഗം പേരും എതിർക്കുമ്പോൾ ഒരാൾക്ക് വേണ്ടി ഇത് ചെയ്യണോ എന്നാണ് ചന്ദ്രകുമാർ പറഞ്ഞത്. അതെനിക്ക് ഷോക്കായിപ്പോയി. അന്ന് എന്നെ രക്ഷിച്ചത് കാനവും രമേശ് ചെന്നിത്തലയുമാണ്. അതുകൊണ്ടാണ് എനിക്കവരോടുള്ള ഇഷ്ടത്തിന് കാരണം. സംഭവം അറിഞ്ഞ് രമേശ് ചെന്നിത്തല എന്നെ നേരിൽ കാണണമെന്ന് പരഞ്ഞു. അന്ന് അദ്ദേഹവുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. സംസാരിച്ച ശേഷം അദ്ദേഹം നേരെ സോണിയ ഗാന്ധിയുടെ സെക്രട്ടറി നായർ സാറിനെ വിളിച്ചു, അന്ന് ഞാനും അദ്ദേഹത്തോട് രണ്ടുവാക്ക് സംസാരിച്ചു. ആരോടും മാപ്പ് പറഞ്ഞിട്ട് എന്റെ സിനിമ റിലീസ് ആക്കണ്ട സാർ എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ എനിക്ക് സെൻസർ ഓഫീസറുടെ കോൾ വന്നു. മുംബയിൽ നിന്ന് വിളിച്ചു സിനിമ സെൻസർ ചെയ്യാം എന്ന്. ഇതൊക്കെ ജീവിതത്തിലെ വലിയ അനുഭവമാണ്” – വിനയൻ പറഞ്ഞു.