199 0ലാണ് സംവിധായകന്‍ വിനയന്റെ ആദ്യ ചിത്രം സൂപ്പര്‍സ്റ്റാര്‍ തീയറ്ററിലെത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും പ്രധാന ആകര്‍ഷണം മോഹൻലാലിൻറെ രൂപസാദൃശ്യമുള്ള മദന്‍ലാല്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലും സിനിമയ്ക്ക് പുറത്തും അയാള്‍ ആവശ്യത്തിലധികമായി കല്ലേറും പൂച്ചെണ്ടും ഏറ്റുവാങ്ങി. സ്വപ്നങ്ങളുടെ കച്ചവടം നടത്തുന്ന മലയാള സിനിമയില്‍ നിന്ന് പിന്നീട് അയാള്‍ക്ക് എല്ലാ സ്വപ്നങ്ങളും കൂട്ടിപ്പിടിച്ച് വേഗംതന്നെ പുറത്തിറങ്ങേണ്ടി വന്നു. ആ സിനിമയിലൂടെ വിനയനും ഒരുപാട് വിമർശനങ്ങൾ നേരിട്ട്. മദൻലാൽ നായകനായ തന്റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ കാലങ്ങൾക്കിപ്പുറവും വിനയൻ പങ്കുവയ്ക്കുകയാണ്.
‘അത് എന്റെ നാടക ട്രൂപ്പിൽ അഭിനയിക്കാൻ വന്ന പയ്യനായിരുന്നു. അയാൾക്ക് മോഹൻലാലിന്റെ മുഖമുണ്ടായിരുന്നു. അങ്ങനൊരു സിനിമയെടുത്തു, കോമഡി. ആ സിനിമയുടെ അതേ സബ്ജക്ടാണ് ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന ചിത്രത്തിന്റേത്. അത് വേണേൽ മോഷ്ടിച്ചതാണെന്ന് പറയാം. പക്ഷേ ഞാൻ പറയുന്നില്ല. ആ സിനിമ കണ്ട് ഇൻസ്‌പെയർ ആയതായിരിക്കും ചിലപ്പോൾ. ഞാനന്ന് എടുത്തപ്പോൾ മോഹൻലാലിന് എതിരാണെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയായിരുന്നു. ലാൽ അത് അറിഞ്ഞത് പോലുമില്ല. ലാലുമായിട്ടുള്ള പുതിയ സിനിമയുടെ പ്രോജക്ടിലാണ്. അടുത്ത വർഷം അവസാനമെങ്കിലും തുടങ്ങാൻ പറ്റുമെന്നാണ് കരുതുന്നത്” – വിനയൻ പറഞ്ഞു