fbpx
Connect with us

knowledge

ചിലിയിലെ ചുക്വികമാറ്റ ചെമ്പുഖനിയെ കുറിച്ച് വിസ്മയിപ്പിക്കുന്ന വിവരങ്ങൾ

Published

on

Vinayaraj V R

ആനമുടിയേക്കാൾ ഉയരത്തിൽ നൂറ്റാണ്ടുകളിൽപ്പോലും മഴപെയ്യാത്ത ലോകത്തേറ്റവും വരണ്ട അറ്റകാമ മരുഭൂമിയിൽ മുകളിൽനിന്നും നോക്കിയാൽ വലിയൊരു ആംഫി തീയേറ്റർ പോലെ തോന്നുന്നൊരു ഖനിയാണ് ചുക്വികമാറ്റ (Chuquicamata). ചിലിയിലാണ് ഭീമാകാരമായ ഈ ചെമ്പുഖനിയുള്ളത്. ഭൂമിയിൽ ഒരിടത്തും ഇത്രയളവിൽ ഒരുവസ്തുവും ഒരിടത്തുനിന്ന് കുഴിച്ചെടുത്തിട്ടില്ല. രണ്ടുനിലവീടിന്റെ ഉയരമുള്ള ട്രക്കുകൾ 850 മീറ്ററോളം അടിയിൽ നിന്നും ചുറ്റിക്കയറി മുകളിലെത്താൻ 11 കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ ചുരംപോലെയുള്ള റോഡുവഴി വേണം സഞ്ചരിക്കാൻ, ഇത്തരം ഓരോ ട്രക്കിനും ദിവസംതോറും 3100 ലിറ്റർ ഡീസൽ ആവശ്യമുണ്ട്.

നൂറുവർഷം മുൻപുതന്നെ വർഷത്തിൽ അരലക്ഷം ടൺ ചെമ്പ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന ഖനിയായിരുന്നു ഇത്. ഒരു നൂറ്റാണ്ട് ഖനനം ചെയ്തിട്ടും അവിടുത്തെ ചെമ്പ് അയിര് തീർന്നില്ല. ഇപ്പോൾ നാലുകിലോമീറ്ററിലേറെ നീളവും മൂന്നു കിലോമീറ്ററോളം വീതിയും ഒരു കിലോമീറ്റർ അടുത്ത് ആഴവുമുള്ള ഈ ഖനിയിൽ നിന്നും വർഷം തോറും എട്ടരലക്ഷം ടണ്ണിലേറെ ചെമ്പ് ഉൽപ്പാദിപ്പിക്കുന്നു.

ചിലിയുടെ കയറ്റുമതിയിൽ മൂന്നിലൊന്നോളം ചെമ്പാണ്. ഒരു സമയത്ത് ഇത് നാലിൽ മൂന്നുഭാഗത്തോളമുണ്ടായിരുന്നു. വലിപ്പത്തിൽ മുന്നിലുള്ള ലോകത്തെ തന്നെ നിരവധി ചെമ്പുഖനികൾ ചിലിയിലാണ്. നൈട്രേറ്റ് കയറ്റുമതിയായിരുന്നു ഏറെക്കാലം ചിലിയുടെ സമ്പദ്ഘടന നിലനിർത്തിയിരുന്നത്, എന്നാൽ നൈട്രജൻ അന്തരീക്ഷവായുവിൽ നിന്ന് വേർതിരിക്കാൻ തുടങ്ങിയപ്പോൾ ചെമ്പുള്ളതുകൊണ്ടാണ് ചിലി രക്ഷപ്പെട്ടത്. ഖനികൾ പ്രവർത്തിക്കുന്ന പല സ്ഥലങ്ങളും ജോലിക്കാർക്കുള്ള വീടുകളും വെള്ളവും വൈദ്യുതനിലയങ്ങളും സ്കൂളുകളും റെയിൽവെയും പോലീസും എല്ലാം ഉള്ള സമ്പൂർണ്ണമായ സ്വയംപര്യാപ്തതമായ പ്രദേശങ്ങളായിരുന്നു. 1971 -ൽ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് സർക്കാർ ചുക്വികമാറ്റ ഖനി ദേശസാൽക്കരിച്ചതിനുശേഷവും ദശകങ്ങളോളം അത് ചിലിയുടെ ഐശ്വര്യമായി നിലകൊണ്ടു.

എന്നാൽ ആഴം ഏറിയതും അയിരിൽ ചെമ്പിന്റെ അംശം കുറഞ്ഞുതുടങ്ങിയതും ലാഭകരമായി ഖനി പ്രവർത്തിപ്പിക്കാനാവുമോ എന്നകാര്യം സംശയത്തിലാക്കിയതോടെ ഈ തുറസ്സായ ഖനിയെ ലോകത്തേറ്റവും വലിയ ഭൂഗർഭഖനിയാക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇനിയും ധാരാളം ചെമ്പ് ഖനിയിൽ ഉണ്ടെന്നുതന്നെയാണ് ഖനി നടത്തുന്ന കൊഡൽക്കോ വിശ്വസിക്കുന്നത്. അതിനായി ആയിരം കിലോമീറ്ററോളം നീളം വരുന്ന തുരങ്കങ്ങൾ ഖനിക്കടിയിൽ പണിതുതുടങ്ങിയിട്ടുണ്ട്. ലോകത്തേറ്റവും വലിയ തുറസ്സായ ഖനിയെ ഏറ്റവും വലിയ ഭൂഗർഭഖനിയാക്കി മാറ്റുന്ന പണിയാണത്. ടണലുകൾ കൂടാതെ ഖനിക്കടിയിൽ വലിയ നാല് നിലകൾ പണിയാനുള്ള പുറപ്പാടിലാണ് എഞ്ചിനീയർമാർ. വർഷംതോറും മൂന്നരലക്ഷം ടൺ ചെമ്പ് ഖനനം ചെയ്യലാണ് ലക്ഷ്യം. ട്രക്കുകൾക്ക് പകരം കൺവെയർ ബെൽറ്റുകൾ ഉപയോഗിക്കാനാണ് പരിപാടി.

ദേശസാൽക്കരണത്തിനുമുൻപ് ഇവിടുത്തെ തൊഴിലാളിലുടെ ജീവിതം ദുരിതമയമായിരുന്നു. ചെഗുവേര ഇവിടം സന്ദർശിച്ച് ഇവിടുത്തെ ജോലിക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി മോട്ടോർസൈക്കിൾ ഡയറികളിൽ എഴുതിയിട്ടുണ്ട്. 1971 -ൽ ഖനി ദേശസാൽക്കരിച്ചത് അമേരിക്കൻ പ്രസിഡണ്ടായിരുന്ന നിക്സണെ അരിശം പിടിപ്പിച്ചു. അമേരിക്കയുടെ സ്വാധീനത്തിനു തെളിവില്ലെങ്കിലും തുടർന്ന് സോഷ്യലിസ്റ്റ് സർക്കാർ നിലംപതിച്ചു. അടുത്തുവന്ന സർക്കാർ പഴയ ഉടമകൾക്ക് കൈയ്യയച്ച് നഷ്ടപരിഹാരം നൽകുകയുണ്ടായി. പിന്നീട് ഈ ഖനി ചിലിയുടെ സാമ്പത്തിക ജീവനാഡി ആയെങ്കിലും തൊഴിലാളികളുടെ ജീവിതനിലവാരം അപകടകരമായിത്തന്നെ തുടർന്നു. പഴയഖനനരീതി അവസാനിപ്പിച്ച് പുതിയ ഭൂഗർഭഖനി ഉണ്ടാക്കാൻ തുടങ്ങുമ്പോൾ 1960 കളിൽ ഉണ്ടാക്കിയ ഏഴുനില ആശുപത്രി വികസിച്ചുകൊണ്ടിരിക്കുന്ന ഖനി പുറംതള്ളുന്ന മാലിന്യത്തിൽ മൂടിക്കഴിഞ്ഞു. 20000 ആൾക്കാർ ജീവിച്ചിരുന്ന നഗരത്തിലെ സ്കൂളുകളിൽ നിന്നും വീടുകളിൽ നിന്നും ആൾക്കാരെ ഖനിയുടെ വികസനത്തിനായി 17 കിലോമീറ്റർ അകലേക്ക് മാറ്റിക്കഴിഞ്ഞു.

ലോകത്തേറ്റവും വരണ്ട മരുഭൂമിയിൽ ഭൂമിക്കടിയിൽ ആയിരക്കണക്കിനു കിലോമീറ്റർ ടണൽ ഉണ്ടാക്കുന്നത് ഒരു വലിയ എഞ്ചിനീയറിങ്ങ് വിസ്മയം തന്നെയായിരിക്കും. ചുക്കി എന്ന പേരിൽ ചിലിയിൽ അറിയപ്പെടുന്ന ചുക്വികമാറ്റയെപ്പറ്റിയുള്ളതെല്ലാം ചിലിയുടെ ചരിത്രവും സമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അത് ഇനിയും പുതിയരീതിയിൽ മാറ്റം വരുത്തിയാലേ വരുന്ന അരനൂറ്റാണ്ട് കൂടി സമൃദ്ധമായി നിലനിർത്താനാവുകയുള്ളൂ എന്ന യാഥാർത്ഥ്യവുമായി ആൾക്കാർ പൊരുത്തപ്പെട്ടുവരുന്നു.

 

Advertisement

 3,108 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment21 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment36 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment57 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »