24മണിക്കൂറും ദൈവത്തെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടക്കുന്ന പല ആത്‌മീയ നേതാക്കളും പടമായി, വിശ്വാസികളെ എല്ലാം ഒരുമിച്ചു കൂട്ടിയില്ലെങ്കിൽ മാർക്കറ്റ് വീണ്ടും ഇടിഞ്ഞു മുഴുവനായും നിലം പതിക്കും

141

ജോസ് ബേസിൽ അച്ചൻ എന്ന ഭക്തി വ്യവസായിയുടെ പോസ്റ്റ് ആണിത്.

“മാസ്ക് ധരിച്ചു …സാനിറ്റിസിർ ഉപയോഗിച്ചെ …സോഷ്യൽ ഡിസ്റ്റൻസിങ് അവലംബിച്ചു ..വ്യാപാര സ്ഥാപനങ്ങൾ നടത്താം …എന്നാൽ പതിനായിരം സ്ക്വർ മീറ്ററുള്ള പള്ളിയിൽ കുർബാന ഇരുപതുപേരെ വച്ചുനടത്തില്ലപോലും .. ബഹു .ഭരണാധികാരികളെ അനുസരിക്കുന്നതോടൊപ്പം വളരെ അത്യാവശ്യമെങ്കിൽ ധിക്കരിക്കാനും പാടില്ലേ …മാനദണ്ഡങ്ങൾ പാലിച്ചു ദൈവാലയങ്ങളിൽ ബലിയർപ്പിക്കാൻ പാടില്ലേ… കേരളം എല്ലാകാര്യങ്ങളും ഈ രോഗത്തെ കൈകകാര്യം അഭിനന്ദാർഹമായ രീതിയിലായിരുന്നു .. ഭരണാധികാരികൾക്കെ ഈയോന്റെ അഭിനന്ദനങ്ങൾ ..എന്നാൽ ആരാധനാ സ്വാതന്ത്ര്യം ..അനുവദിച്ചുകൊടുക്കുന്നകാര്യത്തിലും ഈ വ്യത്യസ്തത കാണിക്കരുതോ ..കേരളം ക്രൈസ്തവരെ സെക്കുലറാക്കാൻ അറിഞ്ഞോ അറിയാതെയോ ആലോചനകളുണ്ടോ …ഞങ്ങൾ ചിലസമ്മേളനങ്ങൾപോലെ രാജ്യവിരുദ്ധതക്കാരല്ല മാഷ്മാരെ …അടിയന്തിര ..ആവശ്യ Sad priest Stock Photos, Royalty Free Sad priest Images ...ഘട്ടങ്ങളിലൊക്കെ ഞങ്ങളുടെ എല്ലാസ്ഥാപനങ്ങളും ..പള്ളികൾ ഉൾപ്പെടെ കാലാകാലങ്ങളിലെ സർക്കാരിന് കൈമാറാറുണ്ട് …എന്നാൽ വിശ്വാസസംബന്ധമായ കാര്യങ്ങളിലും ..ആരാധനാ സാംബദ്ധമായ കാര്യങ്ങളിലും ..സർക്കാരിന്റെ ഈ സെക്കുലർ നയം ഒരുതരത്തിലും ഞങ്ങൾക്കെ അംഗീകരിക്കാനാവുന്നില്ല ..ബഹു. ഞങ്ങളുടെ സമുദായത്തെ നേതാക്കന്മാർ ഇക്കാര്യങ്ങളിൽ ഇടപെടണം കേട്ടോ ..ഇനി ഓൺലൈൻ കുർബാന വേണ്ടാ ..ഓരോ പള്ളികളിലും ഓൺലൈൻ രെജിസ്ട്രേഷനിലൂടെ പതിനഞ്ചുപേർക്കും പത്തുപേർക്ക് സ്പെഷ്യൽ കാറ്റഗറിയിൽ പെടുത്തിയും …അങ്ങനെ ഇരുപത്തിയഞ്ചുപേരെ ഉൾപ്പെടുത്തുന്ന മൂന്നു കുർബാനയെങ്കിലും നടത്തണം …ബഹു. വൈദികസഹോദരങ്ങളെ …ഇനി നിങ്ങൾ മന്ദിരങ്ങളിൽ ഇരിക്കാതെ ..വെഞ്ചരിക്കാനും ..പിരിവിനുമല്ലാതെ ..നിങ്ങളെ ഏല്പിച്ചിരിക്കുന്നു ഭവനങ്ങളിൽ സന്ദർശനം നടത്തണം ഒപ്പം ഇതര ഭവനങ്ങളിലും ..കൊറോണ രോഗം വന്നാൽ നമുക്കും മരിക്കാം …ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളുമായി ബന്ധപ്പെടുന്നില്ലേ …ഇടവകകളിൽ ഇനി ഓൺലൈൻ കുർബാന വേണ്ടാ ..അതു ശരിയല്ല …ഇരുപത്തിഞ്ചുപേരെവച്ചു ..പള്ളികളിൽ കുർബാനയർപ്പിക്കാൻ രാഷ്ട്രീയ സമ്മർദം ആവശ്യമെങ്കിൽ അതും നടത്തണം …”

(പോസ്റ്റ് അവസാനിച്ചു)


Vincent Jackson എഴുതുന്നു

എന്തൊരു കഷ്ടം. മനുഷ്യന് അവന്റെ പ്രാഥമിക അടിസ്ഥാന ആവശ്യങ്ങളിൽ(ആഹാരം വസ്ത്രം പാർപ്പിടം ) ആഹാരം ഒഴിച്ചു കൂടാത്ത ഒന്നാണ്.. ആഹാരവുമായി ബന്ധപ്പെട്ടതോ ആരോഗ്യവുമായി (മരുന്നുമായി) ബന്ധപ്പെട്ടതോ ആയ സ്ഥാപനങ്ങൾ തുറക്കുന്നത് പോലെ ആണോ ഇല്ലാത്ത ആല്മാവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇ അതിഗുരുതര സാഹചര്യത്തിൽ തുറക്കാൻ ബഹളം കൂട്ടുന്നത് .ദൈവം എന്ന സങ്കൽപ കഥാപാത്രത്തെ മുന്നിൽ നിർത്തി എല്ലാ മതങ്ങളിലെയും പുരോഹിത വർഗം മനുഷ്യന്റെ ബലഹീനതയേ ചൂഷണം ചെയ്യുന്നു.ഒരോ മനുഷ്യനും ആത്‌മാവ്‌ എന്നൊരു സാധനം കൂടെ ഉണ്ടെന്നാണ് ഈ കൂട്ടരുടെ വാദം.! ആത്‌മീയവളർച്ച നേടുക, ആല്മീയ ഉണർവ്, ആല്മീയ രോഗശാന്തി (ആത്‌മാവിനും രോഗം ഒക്കെ പിടിക്കും ) ആൽമിയ ധ്യാനം, ആൽമിയ ശുസ്രൂഷ തുടങ്ങി അനവധി നിരവധി പ്രാർത്ഥനകൾ കൂട്ടായ്മകൾ.ഇതിലൂടെ ലഭിക്കുന്നത് വൻ വരുമാനം ആണ്.

ശാസ്ത്രം മരുന്ന് കണ്ടുപിടിച്ച പ്രധിവിധി കണ്ട് പിടിച്ച എല്ലാ രോഗങ്ങളും ആൽമീയ നേതാക്കന്മാരുടെ ഇടയിൽ മാർക്കറ്റിങ് ഹിറ്റ്‌ ആണ്. വിശ്വാസികൾ എന്ന വർഗം രോഗങ്ങൾക്ക് മരുന്ന് കഴിക്കുകയും ആല്മീയ രോഗ ശുശ്രുഷക്കായി ഇത്തരം കേന്ദ്രങ്ങളിൽ പോവുകയും ചെയ്യും.അവസാനം രോഗം മാറിയെങ്കിൽ അത് അൽമിയ ഗാങ്ങിന്റെ നേട്ടം.. മാറിയില്ലെങ്കിൽ വിധി.അപ്പോ ഒന്ന് വ്യക്തമായില്ലേ 100 ശതമാനവും രോഗമുക്തി വാഗ്‌ദാനം ചെയ്തിട്ട് ശരിയായ പ്രാർത്ഥനയും വിശ്വാസവും ആണ് ഇവർ നടത്തുന്നത് എങ്കിൽ, പിന്നെ എങ്ങനാണ് കുറച്ചു പേരുടെ രോഗം മാറുകയും കുറച്ചു പേർ മരണത്തിന് വിധേയരാവുകയും ചെയ്യുന്നത്.. (കിട്ടിയാൽ ഊട്ടി എന്നതാണ് ഗുരുക്കന്മാരുടെ ലൈൻ )

എങ്കിലും ഈ ആത്മീയ കൂട്ടർ ആശുപത്രികളിൽ ചെന്ന് രോഗം ഭേദമാക്കാറില്ല.വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും, ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട് കടുകുമണിയോളം വിശ്വാസം നിനക്കുണ്ടങ്കിൽ മലയോടു മാറാൻ പറഞ്ഞാലും അത് മാറി പോകും. ദൈവത്തോട് പ്രാർത്ഥിച്ചാൽ ലഭിക്കാത്തതു ആയി ഒന്നുമില്ല,കാരുണ്യവാൻ.ഇങ്ങനെ ഒക്കെ ആണെങ്കിലും കയ്യും കാലും ആക്‌സിഡന്റിൽ നഷ്ടപെട്ട ഒരുത്തന്റെ അടുത്തു ചെന്ന് “നീ വിശ്വാസിക്ക് നിന്റെ കയ്യും കാലും പഴയപടി മുളച്ചു വരും എന്ന് പറയാനുള്ള ധൈര്യം ഇ കൂട്ടർക്ക് ഇല്ല” യുക്തി വേണം യുക്തി കൊറോണ വന്നതോടെ ഈ ആൽമീയ മേഖലയിൽ കാര്യമായ രീതിയിൽ ഇടിവ് സംഭവിച്ചു.ലോകം മുഴുവനും സർക്കാരുകളും സ്ഥാപങ്ങളും യുക്തി പൂർവം കരുതൽ നടപടികൾ എടുക്കുന്നു.
ഭൂരിപക്ഷം ആല്മീയ നേതാക്കൾ സർക്കാരുകൾക്കൊപ്പം നിന്നു യുക്തിപൂർവം തങ്ങളുടെ കയ്യിലെ ആൽമീയ കച്ചവടം പുറത്തെടുത്താൽ സൗത്ത് കൊറിയയിലെ പാസ്റ്റർ നേരിട്ട അനുഭവം (ആല്മീയ രോഗശാന്തിക്കായി തടിച്ചു കൂടിയ 11000 പേരിൽ ഒമ്പതിനായിരം പേർക്കും കൊറോണ നൽകി)വരുമെന്നറിയാം .

24മണിക്കൂറും ദൈവത്തെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടക്കുന്ന പല ആൽമിയ നേതാക്കളും പടമായി ഇപ്പൊ കാര്യങ്ങൾ കൂടുതൽ കൈ വിട്ടു പോയിരിക്കുന്നു.. വിശ്വാസികളെ എല്ലാം ഒരുമിച്ചു കൂട്ടിയില്ലെങ്കിൽ മാർക്കറ്റ് വീണ്ടും ഇടിഞ്ഞു മുഴുവനായും നിലം പതിക്കും..
ഒരുമിച്ചു കൂടിയാലോ റിസ്കും.എങ്കിലും മണ്ടൻ വിശ്വാസികൾ എന്ത് പറഞ്ഞാലും അനുസരിക്കാൻ ഉള്ളപ്പോൾ ഇതൊക്കെ നടക്കും സർക്കാരിൽ പ്രഷർ ചെലുത്തി (മരിക്കാനായി) ഒന്നിച്ചു കൂടാം എന്നൊക്കെ പറയുന്നതും നിഷ് കളങ്കരായ വിശ്വാസികൾ ഇതൊക്കെ ശിരസ്സാ വഹിക്കുന്നതും എന്തൊരു കഷ്ടമാണ്.

Nb :കൊറോണയ്ക്ക് മരുന്ന് ഇറങ്ങിയിട്ടില്ല അതുകൊണ്ട് പ്രാർത്ഥിച്ചു കൊറോണ സുഖപ്പെടുത്തിയ സൗഖ്യസാക്ഷ്യം ഇതുവരെ മാർക്കറ്റിൽ ഇറങ്ങിയിട്ടില്ല..ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കി സൗഖ്യം കിട്ടിയവർ പുറത്തിറങ്ങി ദൈവത്തെ മാർക്കറ്റ് ചെയ്യുന്ന കോമഡി നടക്കുന്നുണ്ട്.