സിനിമയിൽ നായകൻ ചെയ്യുന്ന വീരസാഹസിക രംഗങ്ങൾക്കും ഡയലോഗുകൾക്കും കയ്യടി കിട്ടുമ്പോൾ എന്തുകൊണ്ട് സ്ത്രീകൾക്ക് ആ കയ്യടി കിട്ടുന്നില്ല. പോരെങ്കിൽ സ്ത്രീകൾ ഒരു പഞ്ച് ഡയലോഗ് പറഞ്ഞാൽ കൂവലാകും കിട്ടുക. അത് നാടിന്റെ ഒരു ഗതികേട് തന്നെയാണ്. നടി വിൻസി അലോഷ്യസിന് അതെ കുറിച്ച് വ്യക്തമായ ധാരണകൾ തന്നെയുണ്ട്.വിൻസി അലോഷ്യസിന്റെ വാക്കുകൾ :
“എനിക്ക് KGF കണ്ടപ്പോൾ തോന്നിയതാണ്, അതിൽ യാഷ് ചെയ്ത പെർഫോമൻസ് കാണുമ്പോ എനിക്ക് രോമാഞ്ചം വരും.. പുള്ളി ഒരു ഹാമ്മർ എടുത്ത് പൊക്കിയാൽ പോലും അവിടെ കയ്യടിയാണ്.. അപ്പൊ ഒരു പെർഫോമൻസിന് ഇത്രയും സ്വീകാര്യത കിട്ടുമ്പോ ഞാനും എന്നെ ആ സ്ഥാനത്ത് ചിന്തിച്ചു നോക്കാറുണ്ട്.. അങ്ങനെ നോക്കുമ്പോ ഒരു സ്ത്രീ എത്രത്തോളം റോക്കി ബായിനെ പോലെ ചെയ്താലും അങ്ങനെ കയ്യടി കിട്ടത്തില്ല.. ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ്. പക്ഷേ അത് മാറി വരുന്നുണ്ട്.”
“ഡിജോയുടെ ആദ്യ സിനിമയായ ക്വീന്‍ ചര്‍ച്ച ചെയ്ത ഒരു വിഷയമുണ്ട്. ഒരു പെണ്‍കുട്ടിയ്ക്ക് രാത്രി പുറത്തിറങ്ങാവുന്ന സമയവുമായി ബന്ധപ്പെട്ട്. ക്വീന്‍ ഒരൊറ്റ കാരണത്തെ ചോദ്യം ചെയ്യുകയാണെങ്കില്‍ ജന ഗണ മന നമ്മുടെ രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളേയും ചോദ്യം ചെയ്യുകയാണ്. ഇതില്‍ ഒരു ഉത്തരം ഞങ്ങള്‍ കണ്ടെത്തുന്നില്ല. പല ചോദ്യങ്ങളും ഉയര്‍ത്തുകയാണ്. ഇതിന്റെ ഉത്തരങ്ങള്‍ പറഞ്ഞുതരേണ്ടത് ജനങ്ങളാണ്..”