മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് വിൻസി സോണി അലോഷ്യസ് . 2019 ൽ പുറത്തിറങ്ങിയ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിൻസിയുടെ ആദ്യ സിനിമ. ഈ സിനിമയിൽ സൗബിൻ ഷാഹിറിനൊപ്പം വിൻസി അഭിനയിച്ചു. 2018-ലെ നായികാ നായകൻ എന്ന ടാലന്റ്-ഹണ്ട് ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിൻസി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന എന്നിവയിൽ നിരൂപക പ്രശംസ നേടിയ സുപ്രധാന വേഷങ്ങളിൽ വിൻസി അഭിനയിച്ചു. ഇപ്പോൾ , മലയാള സിനിമയിലെ പുരുഷാധിപത്യത്തെ കുറിച്ച് പറയുകയാണ് നടി വിൻസി അലോഷ്യസ്. ഇപ്പോഴും മലയാള സിനിമയിൽ ശക്തമായി തന്നെ അത് നിലനിൽക്കുന്നതായും താരം അഭിപ്രായപ്പെടുന്നു. വിന്‍സിയുടെ വാക്കുകൾ
“സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് സിനിമയില്‍ ഉണ്ടായ മാറ്റമാണ് .സിനിമയില്‍ ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. അത് അവരുടെ കഥാപാത്രമായി നിന്നു കൊണ്ടാണ് പറയുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ചതുരം’ എന്നീ സിനിമയിലുമൊക്കെ സ്ത്രീ കേന്ദ്ര കഥാപാത്രമായി നിന്ന് അവരെ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് മലയാള സിനിമയില്‍ ഉണ്ടായ മാറ്റാണ്.”
“സിനിമയില്‍ എന്താണോ കാണിക്കുന്നത് അതല്ല പ്രേക്ഷകര്‍ എടുക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എടുത്തു നോക്കുകയാണെങ്കില്‍ ഒരു സ്ത്രീയെ പ്രധാന കഥാപാത്രമാക്കി പടമെടുക്കുമ്പോള്‍ ഒപ്പം പുരുഷ കഥാപാത്രങ്ങളും പിന്തുണ നല്‍കുന്നുണ്ട് എന്നുള്ളതാണ്.സിനിമയില്‍ തെറി വിളിക്കുന്നുണ്ടെങ്കില്‍ ആ കഥാപാത്രം അങ്ങനെയായതു കൊണ്ടാണ്. സ്ത്രീകള്‍ അവിടെ ശാക്തീകരിക്കപ്പെട്ടതു കൊണ്ടല്ല. മൊത്തത്തില്‍ അത് മാറി വരുന്നുണ്ട്. എന്നിരുന്നാലും പുരുഷാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്” – വിന്‍സി പറയുന്നു