ലാൽജോസിന്റെ തിരിച്ചുവരവ് ചിത്രമാണ് ‘സോളമന്റെ തേനീച്ചകൾ’ . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത നായിക നായകൻ എന്ന റിയലിറ്റി ഷോയിലെ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ലാൽജോസ് ചിത്രം ഒരുക്കിയത്. ചിത്രം സമ്മിശ്രാഭിപ്രായം ആണ് നേടുന്നത്. റിയാലിറ്റി ഷോയിലെ വിജയികളായ ശംബു, ദർശന, വിൻസി അലോഷ്യസ്, ആഡിസ് എന്നിവരോടൊപ്പം ജോജുജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. എന്നാൽ ചിത്രത്തിനെതിരെ ഡീഗ്രേഡിങ് നടക്കുന്നതായി അണിയറപ്രവർത്തകർ ആരോപിച്ചിരുന്നു. ഡീഗ്രേഡിങ്ങിനെ കുറിച്ച് പ്രതികരിച്ചു കൊണ്ട് വിൻസി അലോഷ്യസ് രംഗത്ത് വന്നിരിക്കുകയാണ്.
“സോളമന്റെ തേനീച്ചകൾ ഞങ്ങളുടെ സിനിമയാണ്.അതിന്റെ ഓരോ ഘട്ടവും ഞങ്ങൾ നോക്കി കാണുന്നത് സ്വന്തം സിനിമയെന്ന നിലയ്ക്കാണ്.ഇപ്പോൾ സിനിമയെ കുറിച്ച് കിട്ടിയിരിക്കുന്നത് നല്ല റിവ്യൂസ് ആണ്.എന്നാൽ സിനിമാ റിലീസ് ചെയ്‌ത ഘട്ടത്തിൽ ഇങ്ങനെ ആയിരുന്നില്ല.റിലീസ് ആയ ദിവസം തന്നെ സിനിമയെ കുറിച്ച് വലിയ രീതിയിലുള്ള ഡീഗ്രേഡിങ് ആണ് നടന്നത്.സിനിമയുടെ പ്രീവ്യൂ ഷോ കഴിഞ്ഞപ്പോൾ സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിച്ചത്. എല്ലാവര്ക്കും സിനിമാ ഇഷ്ട്ടപെട്ടിരുന്നു.സിനിമാ മുന്നോട്ട് വെയ്ക്കുന്ന ആശയം എല്ലാവർക്കും മനസിലാക്കാൻ സാധിച്ചു.അതുകൊണ്ട് തന്നെ ഞങ്ങൾ വളരെ കോൺഫിഡന്റും സന്തോഷവും ആയിരുന്നു.എവിടെ നിന്നാണ് ഇങ്ങനെ ഡീഗ്രേഡിങ് ആരംഭിച്ചത് എന്ന് അറിയില്ല.ഇങ്ങനെ റിവ്യൂ ചെയ്യുന്നവർ സിനിമാ കണ്ടിട്ടുണ്ടോ എന്ന് പോലും അറിയില്ല.പ്രേക്ഷകർക്ക് സിനിമാ കാണാനുള്ള ഒരു സമയം പോലും കൊടുക്കാതെയാണ് ഇത്തരം ഡീഗ്രേഡിങ് നടക്കുന്നത്. എന്തിനാണ് ആളുകൾ ഇങ്ങനെ ചെയുന്നതെന്ന് ഇപ്പോഴും മനസിലാകുന്നില്ല ” വിൻസി പറയുന്നു