ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, വിനീത്, ഊർമ്മിള മാതോന്ദ്കർ, നിരോഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തച്ചോളി വർഗ്ഗീസ് ചേകവർ. ഗായകൻ ശ്രീനിവാസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ്, ഭാവചിത്ര എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.ചിത്രത്തിലെ രസകരമായൊരു രംഗമാണ് പോസ്റ്റിനു വിഷയം. Vineeth Ab യുടെ കുറിപ്പാണു വായിക്കാം

“1995, തച്ചോളി വർഗീസ് ചേകവറിലെ ഒരു സാദാ സീൻ.അവറാച്ചൻ മുതലാളിയും [തിലകൻ ചേട്ടൻ ], ഭാര്യയും മകൾ ആനിയും [ നിരോഷ] ചേർന്നുള്ള ഒരു ഡിസ്കഷൻ.സുന്ദരനും , സൽസ്വഭാവിയും കളരി അഭ്യാസിയും സർവോപരി പടത്തിലെ നായകനും ആയ വർഗീസിന് [ ലാലേട്ടൻ ] തൻ്റെ മകളെ കൊടുക്കില്ല, പകരം തനി ചട്ടമ്പിയും , ആവറേജ് ലുക്കും, കരാട്ടേ അഭ്യാസിയും പടത്തിലെ മെയിൻ വില്ലനും ആയ രാജൻ പണിക്കർക്ക് തൻ്റെ മകളെ കൊടുക്കും എന്ന ഡിസിഷൻ കാൽക്കുലേറ്ററിൽ കുത്തി എടുത്ത് പ്രഖ്യാപിക്കുന്ന അവറാച്ചൻ മൊയ് ലാളി.ഹെന്ത് ? നായകൻ ലാലേട്ടൻ വേണ്ടന്നോ???പകരം വില്ലൻ മതിയെന്നോ????. ആനിക്ക് വിഷമം കാണും, തീർച്ച.അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്…. മൊയ്ലാളിയുടെ തീരുമാനം കേട്ട ആനി മാൻ പേടയെ പോലെ തുള്ളിച്ചാടി.ലാലേട്ടൻ്റെ നായക കഥാപാത്ര ലിസ്റ്റിലെ ഇങ്ങനത്തെ ആദ്യ സംഭവം, മേബീ അവസാനത്തേയും.തീർന്നില്ല, മഹത്തായ ഈ തീരുമാനം ഘോഷിക്കാൻ ആനി ഒരു വെറെറ്റി ഇറക്കുന്നു. യെസ്, ഗവേഷകരേ ഹിയർ കംസ് മലയാള സിനിമയിലെ ആദ്യത്തെ പ്രോപ്പർ സെൽഫി.”

Leave a Reply
You May Also Like

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ നേഹ മാലിക് ആരാധകരുടെ താപനില ഉയർത്തുന്നു

ഭോജ്പുരി നടി നേഹ മാലിക് തന്റെ ഫാഷൻ സെൻസിനൊപ്പം അതിശയകരമായ അഭിനയ വൈദഗ്ധ്യത്തിനും പേരുകേട്ടതാണ്. അവൾ…

വീണ്ടും ആരാധകരുടെ മനം കവരുന്ന ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിൻ്റെ കാമുകിയാണ് ഗായികയായ അഭയ ഹിരണ്മയി.

അടങ്ങാത്ത പ്രതികാരവെറിയുമായി സർവ്വനാശം കാത്തിരിക്കുന്ന ലൂക്കിന് സീത കരുത്തുള്ള എതിരാളിയായി മാറുന്നുമുണ്ട്

Tinku Johnson റോഷാക്കിലെ ബിന്ദു പണിക്കരുടെ അഭിനയത്തെ ടോപ് ക്ലാസ്‌ എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. സിനിമ പ്രതിപാദിച്ച്‌…

മലയാളി എന്ന നിലയിൽ നമുക്കും അഭിമാനിക്കാം

കീരവാണി സംഗീതം ഒന്നാമൻ ഗിരീഷ് വർമ്മ ബാലുശ്ശേരി RRR എന്ന ബിഗ് ബഡ്ജറ്റ് തെലുഗു ചിത്രത്തിലെ…