ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയൻ അങ്കിളിന്റെ കഴിവും കല്യാണിക്കുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
336 VIEWS

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം കേരളത്തിൽ മെഗാഹിറ്റ് വിജയമാണ് നേടിയത് അമ്പതുകോടി ക്ലബിൽ കയറിയ സിനിമയ്ക്ക് ലഭിക്കുന്ന അനുകൂല പ്രതികരണങ്ങളും ചർച്ചകളും ഇനിയും നിലച്ചിട്ടില്ല. മലർവാടി ആർട്സ് ക്ലബ് മുതൽക്കുള്ള സംവിധാന കല ഹൃദയത്തിൽ എത്തിനിൽക്കുമ്പോൾ വിനീത് ശ്രീനിവാസൻ എന്ന പ്രതിഭ വളരെ മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ടാണ് ഹൃദയം ഇത്രയും വലിയ തിയേറ്റർ വിജയം കരസ്ഥമാക്കിയത്. പിന്നീട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ പ്രണവ് മോഹൻലാലും ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും വളരെ മനോഹരമായി അഭിനയിച്ചു . വിനീത് ശ്രീനിവാസൻ ഒരു മാധ്യമത്തിന് അനുവദിച്ച ഇന്റർവ്യൂവിൽ ആണ് കല്യാണി പ്രിയദർശന്റെ അഭിനയത്തെ വാനോളം പ്രശംസിച്ചത്.

വിനീത് ഇങ്ങനെ പറയുന്നു

“കല്യാണിയുടെ തമിഴ്, തെലുങ്ക് സിനിമകൾ കാണുമ്പോൾ സ്ക്രീനിൽ വല്ലാത്തൊരു തിളക്കം കൊണ്ടുവരാൻ കഴിവുള്ള നടിയാണെന്നു തോന്നിയിട്ടുണ്ട്. സിനിമയുടെ ഓരോ സീനും കല്യാണി വായിച്ചുകൊണ്ടിരിക്കുമ്പോൾ ആ സീൻ വർക്കു ചെയ്യുമോ എന്ന് മുഖം കണ്ടാൽ മനസിലാകും. ആദ്യത്തെ ഒന്നുരണ്ടു ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ബോധ്യപ്പെട്ടു ഇവൾ പ്രിയൻ അങ്കിളിന്റെ മകൾ തന്നെ. ചില സീനുകളിൽ അത്ര നന്നായി അവൾ ഹ്യൂമർ ചെയ്തു . സിനിമയിൽ കണ്ട പല സീനുകൾക്കും ഇത്ര ദൈർഘ്യം ഇല്ലായിരുന്നു അതു സ്പോട്ടിൽ ഇംപ്രൂവ് ചെയ്തതാണ് . ഉപ്പുമാവ് ഇഷ്ടമാണോ? എന്നു ചോദിക്കുന്ന സീൻ തന്നെ ഉദാഹരണം. . ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയൻ അങ്കിളിന്റെ കഴിവും കല്യാണിക്കു കിട്ടിയിട്ടുണ്ടെന്നാണ് തോന്നുന്നത് “

LATEST