ഇപ്പോൾ തിയേറ്ററുകളിൽ ഹിറ്റചാർട്ടിൽ ഇടംപിടിച്ച ചിത്രമാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് .ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് പ്ലാൻ ചെയ്യുകയാണെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായകും പറഞ്ഞു. 2024 ൽ ആകും ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുക എന്നാണു സൂചന. അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്. മുകുന്ദൻ ഉണ്ണി എന്ന ക്രൂരനായ വക്കീലായാണ് വിനീത് ചിത്രത്തിൽ എത്തുന്നത്.വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ
‘‘2024 ൽ മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ രണ്ടാം ഭാഗം ചെയ്യാൻ അഭിനവിന് ആലോചനയുണ്ട്. അഭി എഡിറ്റ് ചെയ്യുന്ന രണ്ടു മൂന്നു ചിത്രങ്ങളും ചിലപ്പോൾ മറ്റൊരു പടത്തിന്റെ സംവിധാനവും കഴിഞ്ഞിട്ട് മുകുന്ദനുണ്ണി വീണ്ടും വരും കുറച്ചുകൂടി ക്രൂരനായിട്ട് ആയിരിക്കുമോ എന്നറിയില്ല എന്തായാലും ആളുണ്ടാകും. അതുകൂടി നിങ്ങളോട് ഷെയർ ചെയ്യാമെന്ന് വിചാരിച്ചാണ് ഞങ്ങൾ ഇങ്ങനെയൊരു പ്രസ് മീറ്റ് പ്ലാൻ ചെയ്തത്”- വിനീത് ശ്രീനിവാസൻ പറഞ്ഞു.