സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചതിന് സിനിമാ താരം വിനീത് തട്ടിൽ ഡേവിഡിനെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തു . തുറവൂർ സ്വദേശി അലക്സിനെ വെട്ടിപ്പരുക്കേല്പിച്ചതിനാണ് അറസ്റ്റ്. അന്തിക്കാട് പൊലീസ് വിനീത് തട്ടിലിനെതിരെ വധശ്രമത്തിന് കേസെടുത്തു. അല്പസമയം മുൻപായിരുന്നു അറസ്റ്റ്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്സ് വിനീതിൻ്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്സിൻ്റെ കൈക്ക് പരുക്കേറ്റു.ആറ് ലക്ഷം രൂപ അലക്സില്‍ നിന്ന് വിനീത് കടംവാങ്ങിയിരുന്നു. ഇതില്‍ മൂന്ന് ലക്ഷം രൂപ തിരികെ നല്കി. ബാക്കി പണം ചോദിക്കാനെത്തിയ അലക്സുമായി വിനീത് വാക്കുതര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് വടിവാളെടുത്ത് വിനീത് അലക്സിനെ വെട്ടിയത്. അലക്സ് എത്തിയ ബുള്ളറ്റിന്റെ ടാങ്കും വിനീത് വെട്ടിപ്പൊളിച്ചിരുന്നു.