ഈ ചികിത്സാപിഴവുകൾക്കു ആര് മറുപടി പറയും ?

0
529

Vineeth Vasudevan എഴുതുന്നു

Vineeth Vasudevan
Vineeth Vasudevan

അടുത്തറിയുന്നവർക്ക് അറിയാം ജനുവരി മുതൽ ഫെബ്രുവരി ഉള്ള ദിവസങ്ങൾ അതീവ ദുഃഖത്തോടെയും മാനസിക സമ്മര്ദങ്ങളിലൂടെയും കഴിച്ചു കൂട്ടിയത് ജൂബിലി മിഷൻ തൃശൂർ ഹോസ്പിറ്റലിലാണ്.. സഹോദരിയുടെ ഡെലിവറി ആയിരുന്നു.. ഏഴാം മാസത്തിൽ പ്രീ മെച്യുർ ട്വിൻസ് ബേബീസ് ആയിരുന്നു.. കൊടകര ധന്യ ഹോസ്പിറ്റലിൽ ആണ് സ്ഥിരമായി ചെക്ക് അപ്പിന് കാണിച്ചിരുന്നത്.. ഒരു ദിവസം പെട്ടെന്ന് അവരുടെ നിർദേശപ്രകാരം ആണ് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ എത്തിക്കുന്നത്.. സഹോദരിക്ക് ബോഡി വെയിറ്റ് കുറവായിരുന്നു.. പക്ഷെ പെട്ടെന്ന് ഉണ്ടായ emergency സിറ്റുവേഷൻ ധന്യ ഹോസ്പിറ്റലിൽ മാനേജ് ചെയ്യാൻ സാധിക്കുകയില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.. ഇത്ര കോംപ്ലിക്കേഷൻസ് ഉണ്ടായിട്ടും ഡോക്ടർ എന്ത് കൊണ്ട് ഇത്‌ നേരത്തെ അറിയിച്ചില്ല? ഒരു ഇൻക്യൂബേറ്റർ പോലും ഇല്ലാത്ത ഹോസ്പിറ്റലിൽ ന്യൂ ബോൺ ബേബി എമെർജൻസിക്കുള്ള എന്ത് സൗകര്യം ആണ് ചെയ്യുന്നത്? നവജാത ശിശുക്കളുടെ ട്രീറ്റ്മെന്റുകളിൽ ഗുരുതരമായ വീഴ്ചകൾ നടക്കുന്നുണ്ട്.. ഇതിനെ കുറിച്ചുള്ള അറിവില്ലായ്മ വലിയൊരു പ്രശ്നം തന്നെയാണ്.. വളരെ ഇമ്മീഡിയറ്റ് ആയി ജൂബിലിൽ ഡെലിവറി ചെയ്തു.. രണ്ടു കുട്ടികൾ. ഒരാൾ 650gm ഒരാൾ 750gm..പിന്നീട് അനിശ്ചിതത്ത്വങ്ങളുടെ ദിവസങ്ങൾ ആയിരുന്നു..കുട്ടികൾ രണ്ട് പേരും ക്രിട്ടിക്കൽ സ്റ്റേജിൽ.. ആരോഗ്യനില മാറി മാറി വന്നു.. ഭീമമായ ഹോസ്പിറ്റൽ തുക, ഒരു ഇൻക്യൂബേറ്റർ റെന്റ് 15000 രൂപ ആയിരുന്നു.. മെഡിസിൻ ചാർജ് ഒരാൾക്ക് 6000 മുതൽ മുകളിലേക്ക്.. ഒരാഴ്ച മാത്രമേ ആദ്യത്തെ കുട്ടി ജീവിച്ചുള്ളു..പക്ഷെ രണ്ട് കുട്ടികളുടെ ഇൻക്യൂബേറ്റർ, മെഡിസിൻ, ഓപ്പറേഷൻ ചാർജുകൾ എല്ലാം കൂടെ വലിയൊരു തുക ഇതിനോടകം ചിലവായി.. കുട്ടികളെ വേറെ എവിടേക്കെങ്കിലും മാറ്റണം എന്ന് പലപ്പോഴും തോന്നിയിരുന്നു.. അതിനുള്ള പ്രധാന കാരണങ്ങൾ.. ഒരു തരത്തിലും പ്ലാൻഡ് അല്ലാത്ത ഇൻഫ്രാസ്ട്രക്ച്ചർ ആണ് ജൂബിലി ഹോസ്പിറ്റലിന്റെ.. അവിടത്തെ ഒരു ടോയിലറ്റ് സന്ദർശിച്ചാൽ മനസിലാകും, നിത്യരോഗികളെ ഉല്പാദിപ്പിക്കുവാൻ വേണ്ടി ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പുലർത്താത്ത വൃത്തിഹീനമായ ഇടങ്ങളാണ് ഇവ..ബൈസ്റ്റാന്ഡേഴ്സ് കിടക്കുന്നത് മൂട്ടകളെ കൊണ്ട് സമ്പന്നമായ ഒരു ഷെഡിൽ ആണ്..നിങ്ങൾ ഓർക്കണം നിർധനരും നിരാലംബരുമായ രോഗികളുടെ കയ്യിൽ നിന്ന് ഇവർ പിഴിഞ്ഞ് വാങ്ങുന്നത് ലക്ഷങ്ങൾ ആണ്.. ഒരു മാസത്തിലധികം ഇതൊക്കെ സഹിച്ചത് കുട്ടിയെ തിരിച്ച് കിട്ടാൻ മാത്രമാണ്.. ഒരു പ്രതീക്ഷയും ഇല്ലാതെ ഭീമമായ ഹോസ്പിറ്റൽ തുക പല നല്ല മനുഷ്യരുടെയും സഹായത്തോടെ അടച്ചു പോന്നു.. പക്ഷെ എന്നിട്ടും വലിയൊരു എമൗണ്ട് പെൻഡിങ് വന്നു.. പൈസ അടക്കാതെ ആദ്യ കുട്ടിയുടെ ബോഡി പോലും വിട്ടു തന്നില്ല.. രണ്ടാമത്തെ കുട്ടിയെയും ഒന്നര മാസത്തിനകം നഷ്ടപ്പെട്ടു.. രണ്ട് കുട്ടികളെ നഷ്ടപ്പെട്ടിട്ടും ഹോസ്പിറ്റൽ ബില്ലിൽ ഒരു മാറ്റവും ഉണ്ടായില്ല.. അടുത്തുള്ള പള്ളിയിലെ അച്ഛന്റെ കയ്യിൽ നിന്ന് ലെറ്റർ മേടിച്ചു കൊണ്ട് വന്നാൽ 10000 രൂപ ഇളവ് തരാമെന്നു പറഞ്ഞു.. (ഇനി എത്ര കാലം എടുത്താലും നിങ്ങളുടെ മതങ്ങളുടെയും വിശ്വാസങ്ങളുടെയും മുതലെടുപ്പിന്റെയും ചൂഷങ്ങളുടെയും തിയറി എനിക്ക് മനസിലാവില്ല;പുച്ഛവുമാണ് ) സഹോദരിയും ഞങ്ങളും വലിയൊരു മെന്റൽ ട്രോമയിലൂടെ കടന്ന് പോയി.. ഇതൊന്നും എഴുതി ആ ദുരന്തകാലം ആരെയും ഓർമ്മിപ്പിക്കരുത് എന്നുണ്ടായിരുന്നു, പലരും ഇതൊന്നും അറിഞ്ഞിട്ടുമില്ല. ഇപ്പൊ എഴുതാനുള്ള കാരണം
ഈ കുട്ടിയുടെ മുഖം കണ്ട് സഹിക്കാൻ പറ്റാതെയാണ്.. അനുബന്ധ വാർത്ത ചുവടെ

//#തൃശൂർ #പട്ടിക്കാട് എടപ്പലം എന്ന് സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകൾ സോനമോൾ (6) വയസ്സ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവിൽ രണ്ടു മാസമായി കോയമ്പത്തൂരിൽ ചികിത്സയിലാണ് ഇന്ന് വീട്ടിൽ ഉണ്ട് നാളെ വീണ്ടും കോയമ്പത്തൂർ പോകും. പാവപ്പെട്ട കുടുംബത്തിന് .രണ്ട്ലക്ഷത്തോളം രൂപ ചിലവായി കണ്ണിന് ഇപ്പോഴും കാഴ്ച ശക്തി പൂർണ്ണമായും കിട്ടിയില്ല. 3 ഓപ്പറേഷൻ കഴിഞ്ഞു കണ്ണിന് ഇതുവരെ. ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ച ചികിത്സക്ക് ജൂബിലി മിഷൻ ഹോസ്പിറ്റൽ അധികൃതർ 50,000 രൂപ ഈടാക്കിയാണ് ഡിസ്ചാർജ് ഷീറ്റ് കൊടുത്തത്. ഇപ്പോഴും ഇവരോട് മോശമായി പെരുമാറുന്നു തട്ടിക്കയറുന്നു. ഞങ്ങൾ വിളിച്ചപ്പോഴും ഇതു തന്നെ അവസ്ഥ. ഈ കുട്ടിക്ക് #നീതി ലഭിക്കാൻ നമ്മൾ മുന്നിട്ട് ഇറങ്ങണം. കുടുംബത്തെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡന്റ് സികെ നാസർ കാഞ്ഞങ്ങാട് സെക്രട്ടറി ശ്രീ ജിത്ത് ശർമ്മ തൃശൂർ എന്നിവർ സന്ദർശിച്ചു.വിവരങ്ങൾ ശേഖരിച്ചു.//

ഞങ്ങൾ കടന്ന് പോയ അവസ്ഥ അത്ര മാത്രം വേദനാജനകം ആയിരുന്നു..കുട്ടികളെ തിരിച്ച് കിട്ടിയില്ല എന്ന് മാത്രമല്ല,എന്തിനും ഏതിനും നിയമങ്ങൾ ഉള്ള ഹോസ്പിറ്റൽ..പക്ഷെ രോഗിയുടെ ജീവനോ പ്രാഥമിക സൗകര്യങ്ങൾക്കോ ഇടം നൽകാത്ത വെറും നികൃഷ്ടമായ കച്ചവടം ആണ് സ്വകാര്യ ആരോഗ്യ മേഖലയിൽ ഇവർ ചെയ്യുന്നത്..നവജാത ശിശുക്കളുടെ ചികിത്സയിൽ ഭീമമായ കൊള്ളയും അനാസ്ഥയും നടക്കുന്നുണ്ട്..ഡോക്റ്റേഴ്‌സ്‌ പറയുന്നത് വിശ്വസിക്കുക, തരുന്ന ബില്ലുകൾ അടക്കുക എന്നല്ലാതെ ഇതിന്റെ മറ്റ് വശങ്ങളുടെ കാര്യങ്ങൾ സുതാര്യമായി തോന്നുന്നില്ല..അടുത്തുള്ള ഒരു ശ്‌മശാനത്തിൽ ഹോസ്പിറ്റലിൽ നിന്ന് തന്ന ഒരു കാർഡ് ബോർഡ് പെട്ടിയിൽ ആണ് ഞാൻ കുട്ടികളെ മറവ് ചെയ്തത്..അവിടെ അലക്ഷ്യമായി ഒരു പാട് കാർഡ് ബോർഡ് പെട്ടികൾ കണ്ടു..ഇതൊന്നും ഒന്നിനും തെളിവ് അല്ല..പക്ഷെ എത്ര വികസനം നടന്നിട്ടും സ്റ്റേറ്റ് പൊതുആരോഗ്യ മേഖലയിൽ എത്ര മാത്രം മുന്നോട്ട് പോയിട്ടുണ്ട് എന്ന് audit ചെയ്യണം..ഈ കുട്ടിയുടെ കാര്യത്തിൽ ഉടനടി ഉന്നത തലങ്ങളിൽ നിന്നും നടപടി ഉണ്ടാകണം..ജൂബിലി മിഷൻ പോലെയുള്ള വലിയ ഹോസ്പിറ്റലുകളിൽ നടക്കുന്ന അനാസ്ഥകളെ കുറിച്ച്‌ ശക്തായ അന്വേഷണം വേണം..എന്റെ ഒരു ഒറ്റപ്പെട്ട അനുഭവം അല്ല എന്ന് ഉറപ്പുണ്ട്, കാരണം അവിടെ വിഷമം അനുഭവിച്ച ഒരുപാട് പേരെ നേരിട്ട് കണ്ടതാണ്..അതെഴുതാൻ പറയാൻ എല്ലാവരും സധൈര്യം മുന്നോട്ട് വരണം..അത് പോലെ നവജാത ശിശുക്കളുടെ ചികിത്സയെ കുറിച്ച് ബോധവൽക്കരണം നടത്താൻ സർക്കാർ മുന്നിട്ടിറങ്ങണം
#jubileemissionhospitalthrissur #dhanyahospitalkodakara