Vineeth Wayanad
29 October at 01:15
·
ഫുൾ തിരക്കിലാണ്…ഒന്ന് നിന്ന് തിരിയാൻ സമയമില്ല…. എന്നൊക്കെ പറയുന്നവരോട് 100% ഗ്യാരണ്ടിയോടെ ടിക്കറ്റ് എടുത്ത് കാണാൻ കഴിയുന്ന സിനിമ – ജയ ജയ ജയ ജയ ഹേ…വളരെ സുപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം, കൂടാതെ ഹാസ്യ ചിത്രങ്ങളുടെ പട്ടികയിലും പെടുത്താം, കംപ്ലീറ്റ് എന്റർടെയിനെർ., അതിനുമപ്പുറം ഒരു പെൺകുട്ടിയുടെ ജീവിതം മുഴുവനായും വരച്ചിട്ടിരിക്കുന്നു…സിനിമയുടെ ആദ്യം മുതൽ അവസാനം വരെ ഉറക്കെ ചിരിക്കാം, ഒപ്പം ഗൗരവത്തോടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുക, സിനിമയുടെ കഥ പറയുന്ന സാമൂഹിക പ്രശ്നങ്ങളിലേക്ക്,കുടുംബസമേതം കാണുക.
എന്റെ ചെറിയ പ്രതീക്ഷകൾക്കും ഒരുപാട് മുകളിൽ നിന്ന ഈ അടുത്ത കാലത്ത് കണ്ടതിൽ ഒരുപാട് എൻജോയ് ചെയ്ത് ചിരിച്ചു കണ്ട ഒരു മികച്ച സിനിമയാണ് ജയ ജയ ജയ ജയഹേ.ബേസിൽ ജോസഫിന്റെ പടമാണെങ്കിൽ തീർച്ചയായും കാണും, മ്മടെ വയനാട്ടുകാരൻ അല്ലേ… കഥയും കാമ്പും തീർച്ചയായും ഉണ്ടാകും എന്നുറപ്പ്..ഇപ്പോൾ അഭിനയ രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു ഈ വയനാട്ടുകാരൻ.സംവിധായകനായി കഴിവ് തെളിയിച്ച പ്രതിഭ, വയനാടിന്റെ അഭിമാനമായി ബേസിൽ ജോസഫ്, പണ്ട് വയനാട്ടുകാർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലയായി സിനിമ രംഗം മാറിയപ്പോൾ ഇന്ന് അതിനെല്ലാം പകരം വീട്ടുകുകയാണ് ബേസിലും, സണ്ണി വെയിനും, മിഥുൻ മാനുവലും, അനു സിത്താരയും, നിധിൻ ലൂക്കോസും മറ്റെല്ലാവരും…
ഇനി സിനിമയെ കുറിച്ച്, സംവിധായകന്റെ മികവ് അത്യുഗ്രൻ, കാമറ, എഡിറ്റിംഗ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, പാട്ടുകൾ,എല്ലാം കലക്കി തിമിർത്തു..ഇതൊരു പക്കാ ടീം വർക്ക് ആണ്.മേക്കിങ്,പെർഫോമൻസസ്,സ്റ്റണ്ട് Choreograph,മറ്റു ടെക്നിക്കൽ വശങ്ങൾ തുടങ്ങി ഓരോന്നും ഒന്നിനൊന്നു കട്ടക്ക് നിന്ന ടീം വർക്ക്.അതുകൊണ്ട് പറഞ്ഞ് തുടങ്ങിയാൽ ഓരോ വശവും എടുത്ത് പറഞ്ഞു തീർക്കേണ്ടി വരും, എല്ലാം സിനിമയുടെ കഥാപരിസരത്തോട് ഇണങ്ങി നിക്കുന്ന തരത്തിലായിരുന്നു.
കൊല്ലത്തെ നാട്ടിൻ പ്രദേശത്ത് നടക്കുന്ന കഥ, സാധാരണക്കാരന്റെ വീട്ടിലെ കഥ, ഹാസ്യം നിറച്ച് അതി മനോഹരമായി കഥ പറഞ്ഞു പോകുന്നു. ഇന്ന് സമൂഹത്തിൽ നില നിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ പോലും കഥയിൽ കാണാം,ഒട്ടനവധി പുതുമുഖങ്ങൾ അണി നിരന്നപ്പോൾ പിറന്നത് ഒരു അടിപൊളി ചിത്രം.രാജ് ഭവനും, പൊറോട്ടയും ബീഫുംമെല്ലാം എവിടെയൊക്കെയൊ ഉടക്കുന്നുണ്ട്.
സ്ത്രീക്ക് സമൂഹത്തിൽ, കുടുബത്തിൽ നൽകേണ്ട, അല്ലെങ്കിൽ അവരെയും തുല്യരായി കാണേണ്ടതിന്റെ പ്രാധാന്യം വളരെ വ്യക്തമായി മനസിലാക്കി തരുന്നു.ആരൊക്കെയാ ഉള്ളിൽ ഒതുക്കിയ വിങ്ങി പൊട്ടലുകൾ ഒരു പക്ഷെ തിയറ്ററിൽ ഒച്ചയിൽ കേൾക്കാമായിരുന്നു, ചില സ്ത്രീകൾ ഉച്ചത്തിൽ അലറി വിളിക്കുന്നു, കയ്യടിക്കുന്നു, ചിരിച്ചു ചിരിച്ചു അവശരാകുന്നു (ഇന്ന് തിയറ്ററിൽ നിന്നുള്ള നേരിട്ടുള്ള അനുഭവം ). സ്വയം തൊഴിലിന്റെ പ്രാധാന്യം, സ്വന്തമായി ഒരു ജോലി നേടിയതിന് ശേഷം ഒരു പെൺകുട്ടിക്ക് വിവാഹ ജീവിതം എന്തിന് എന്നതിന്റെ ഉത്തരം ഈ സിനിമ പറയും..
കഥാപാത്രങ്ങളെക്കുറിച്ച്, ബേസിൽ ജോസഫ് നായക സങ്കല്പങ്ങളിൽ ശ്രീനിവാസന് ഒപ്പമെത്തുന്ന കാഴ്ച,നടി ദർശനക്ക് മാത്രമേ ഈ റോൾ ഇത്രയും ഭംഗിയായി ചെയ്യാൻ സാധിക്കുകയുള്ളു.ജയ എന്ന പെൺകുട്ടിയെ ചുറ്റിപറ്റിയാണ് സിനിമ പോവുന്നത്.അധ്യാപകനായി എത്തിയ അജു വർഗീസിന്റെ കഥാപാത്രം ഒരുപാട് സംവദിക്കുന്നുണ്ട്.ഇന്നാട്ടിലെ മിക്ക വീടുകളിലെയും പോലെ തന്റെ വീട് തൊട്ട് തുടങ്ങുന്ന അസമത്യം അതും സഹിച്ചുള്ള അവളുടെ ലൈഫ്,തുടർന്ന് കല്യാണ ജീവിതത്തിൽ എത്തിയപ്പോൾ അതിലും വലിയ സംഭവ വികാസങ്ങളാണ് ജയക്ക് അഭിമുഖികരിക്കേണ്ടി വന്നത്.
സിനിമയിൽ എടുത്ത് പറയേണ്ടത് കഥാപാത്രങ്ങളുടെ പെർഫോമൻസ് ആണ്.പെർഫോമൻസ് വൈസ് ലീഡ് കഥാപാത്രങ്ങൾ അടക്കം ചെറിയ സീനിൽ വന്നവർ പോലും മികച്ച പ്രകടനമായിരുന്നു പിന്നെ ബേസിൽ & ദർശന.അവരരുടേത് കട്ടക്ക് കട്ട പോരാട്ടം.ജയ & രാജ് അഴിഞ്ഞാട്ടം തന്നെയായിരുന്നു മുഴുവൻ സിനിമയും.ചില ഡയലോഗുകൾ ഓർത്തിരിക്കും…ഹാപ്പി അല്ലേ?,മകൻ പാവമാണ്…😂
ബേസിലിന്റെ അമ്മയായി വന്നു തകർത്തു അഭിനയിച്ച പ്രതിഭയെ പറയാതിരിക്കാൻ വയ്യ. അണ്ണൻ ആയി വന്ന അസീസ് നെടുമങ്ങാട് കിട്ടിയ റോൾ ഭംഗിയായി കൈ കാര്യം ചെയ്തു ഒരുപാട് ചിരിപ്പിച്ചു.ജഡ്ജിയായി വന്ന മഞ്ജു പിള്ളയും, വക്കീലായി വന്നു നോബിയും ഹാസ്യം വിതറി.മാമനായ സുധീർ പറവൂർ പതിവ് തെറ്റിച്ചില്ല. കാസ്റ്റിംഗ് അതി ഗംഭീരം. ഇടവേളകളിൽ ചെറിയ റോളുകളിൽ എത്തി മറഞ്ഞു പോകുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട് അവരെ എടുത്തു പറയാതെ വയ്യ അതി ഗംഭീരം.
NB : ചിത്രത്തിൽ ഒരുപാട് ചിരിക്കാൻ ഉണ്ടെങ്കിലും ജയയുടെ ജീവിയത്തിന്റെ നാൾ വഴികളിൽ ഏതൊരു പെൺകുട്ടിയും സമൂഹത്തിലും കുടുംബത്തിലും അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ണീരണിയിക്കുന്നുണ്ട്.2 തലത്തിലും കാണാൻ ശ്രമിക്കുക… ചിരിക്കുക ചിന്തിക്കുക.ഇത് തിയറ്ററിൽ താന്നെ കാണുക..