വിനീത
ചില സിനിമകൾ കണ്ടിട്ട് കാലമേറെയായെങ്കിലും മനസ്സിൽനിന്ന് വിട്ടുപോകില്ല.. ആ പട്ടികയിൽ നിരത്താവുന്ന കുറേ ചിത്രങ്ങളുണ്ട്.. അംബരീഷ്, ലക്ഷ്മി എന്നിവർ കേന്ദ്രകഥപാത്രമായ ഗാനം, മധുവും , ജയനും മത്സരിച്ചഭി നയിച്ച മീൻ.. ഹരിഹരൻ സംവിധാനം ചെയ്ത വെള്ളം.. പിന്നെ നമ്മുടെ ലിസ.. ഇരകൾ, ഓർമ്മയ്ക്കായി, അങ്ങനെ ഓർത്തെടുത്താൽ ലിസ്റ്റുകളേറെ..
ഈയിടെ ‘വയനാടൻ തമ്പാൻ ‘ വീണ്ടും കണ്ടു.. കമലഹസൻ അഭിനയിച്ചു തകർത്ത ചിത്രം. പത്തിരുപത്തിനാലു വയസ്സുള്ള ചെറുപ്പക്കാരനായും, തൊണ്ണൂറു കഴിഞ്ഞ വൃദ്ധനുമായുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടം.. എന്താ അഭിനയം.. പ്രസ്തുത ചിത്രത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും ഇരുപത്തി മൂന്ന്. വയനാടൻ തമ്പാൻ എന്നൊരാൾ ജീവിച്ചിരുന്നു എന്നു തന്നെയാണ് എന്റെ കുട്ടിക്കാലത്തോക്കെ ഞാൻ കരുതിയിരുന്നത്.ശ്രീകൃഷ്ണപരുന്ത്, ഭാർഗ്ഗവിനിലയം, ഗന്ധർവ്വ ക്ഷേത്രം എന്നീ ഹൊറർ ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീ വിൻസെന്റ് സംവിധാനം ചെയ്ത ഈ ചിത്രം ആക്കാലത്തു കാണികളിൽ ഞെട്ടലും, പേടിയും ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു എന്നു കേട്ടിട്ടുണ്ട്..നരബലി കേന്ദ്ര കഥയായ ആദ്യത്തെ മലയാളമൂവി.
ബ്ലാക്ക്, മാജിക്കും പ്രേത പിശാചുക്കൾ കൂടാതെ പേടിപ്പിക്കുന്ന രംഗങ്ങളും, സൗണ്ട് എഫക്ടും, കൂടി ചേർന്ന് വയനാടൻ തമ്പാൻ എത്തിയപ്പോൾ വയനാടൻ കടുകളിൽ ഇങ്ങനെ ഒരാൾ ജീവിച്ചുരുന്നുവോ എന്ന് വിശ്വസിച്ചുരുന്നവരും ഏറെ.1978 ഇൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് നൽകിയിരുന്നു… മന്ത്രവും, തന്ത്രവും, പൈശാചിക ശബ്ദങ്ങളും, ഭീതിയുണർത്തുന്ന കാടിന്റെ പശ്ചാത്തലവും കൂടി ചേർന്ന് സാങ്കേതികരംഗം അത്രയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത അക്കാലത്ത് ഈ ചിത്രം സൃഷ്‌ടിച്ച വിസ്മയക്കാഴ്ചകളാണ് ചില്ലറയൊന്നുമല്ലായിരുന്നു. ചിത്രത്തിൽ ഉലകനായകന് തകർത്തഭിനയിച്ചു.. കമലിന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം തന്നെയായിരുന്നു വയനാടൻ തമ്പാൻ.
ചിത്രം തുടങ്ങുമ്പോൾ അദ്ദേഹത്തെ കാണിക്കുന്നത് തൊണ്ണൂറുകൾ പിന്നിട്ട ഒരു വായോ വൃദ്ധനായാണ്..ആഭിചാര കർമ്മങ്ങളിലൂടെ കരിമൂർത്തിയെ പ്രസാദിപ്പിച്ചുനിത്യയൗവ്വനം നേടുന്ന നായകൻ .. അതിനായി കരിമൂർത്തി ആവശ്യപ്പെട്ടത് പത്തു കന്യകമാരെ ബലി നൽകണംഎന്നായിരുന്നു.. അതും നിശ്ചിത ഇടവേള കളിൽ..അതിലേക്ക് കന്യകമാരെ വശീകരിക്കുന്നതിനു ദിവ്യജലവും നൽകുന്നു.
ഏതെങ്കിലും രീതിയിൽ ഇതിന് ഭംഗം നേരിട്ടാൽ മരണ ശിക്ഷയായിരിക്കും താൻ നൽകുന്നതെന്നും കരിമൂർത്തി പറയുന്നുണ്ട്.. ആ സീനൊക്കെ അത്യന്തം ഭയാനകമാണ്..ആ ദീനിന്റെ സൗണ്ട് എഫക്ട് പറയാതെ വയ്യ..
അങ്ങനെ ദിവ്യജലം കുടിച്ചു തമ്പാൻ യുവ കോമളയി സുന്ദരികളെ തിരക്കിയിറങ്ങുന്നു.പല വേഷത്തിലും, ഭാവത്തിലും തമ്പാൻ സുന്ദരികളെ പാട്ടിലാക്കി കരിമൂർത്തിയ്ക്ക് കാഴ്ച്ചവെച്ച് ബലിനടത്തി മൂർത്തിയെ പ്രീതിപെടുത്തുന്നു.പലരെയും വിവാഹം കഴിക്കാം എന്ന് പ്രലോഭിപ്പിച്ചു, വിവാഹഅഭ്യർത്ഥനയുമായി അവരുടെ വീട്ടിൽ പോകുന്നുമുണ്ട് തമ്പാൻ.. ഒടുവിൽ അന്നമ്മ എന്ന പെണ്കുട്ടിയെ പ്രണയിച്ച് കരിമൂർത്തിയുടെ അടുക്കൽ എത്തിക്കുന്നുവെങ്കിലും അവൾ ഭയപ്പെട്ട് ഓടുന്നു. ലതയാണ് അന്നമ്മയായി അഭിനയിക്കുന്നത്.. അവൾ വഴങ്ങുന്നില്ല എന്ന് മനസ്സിലായപ്പോൾ അവളെ വിവാഹം ചെയ്ത് ഒടുവിൽ ബലികൊടുക്കാം എന്ന് കരുതുന്നു അയാൾ..അതിന്പ്രകാരം അവളെ വിവാഹവും ചെയ്യുന്നു.. ഒരിക്കൽ യാദൃശ്ചയ അയാളുടെ യഥാർത്ഥരൂപം കാണാനിടയായ അന്നമ്മ അവിടെ നിന്ന് ഓടി രക്ഷപെടുന്നു..
ഇതിനിടയിൽ ഇടയ്ക്കിടെ തന്റെ ബലി താമ സിപ്പിക്കുന്നത് തമ്പനെ ഉപദ്രവിക്കുന്ന കരിമൂർത്തി പ്രേക്ഷകരിൽ ഭീതിയുണർത്തുന്നുണ്ട്.
പിന്നെയും കന്യകകളെതേടിയലയുന്ന തമ്പാൻ ഒരു ആദിവാസി പെണ്കുട്ടിയേയും തട്ടിക്കൊണ്ടു പോകുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം എൽസിയെന്ന കോളജ്കുമാരിയിൽ അയാളുടെ കണ്ണുടക്കുന്നു.അന്നമ്മയിൽ തനിക്കു ജനിച്ച മകളാണ് എൽസിയെന്നറിയാതെ അയാൾ അവളെ മൂർത്തിയ്ക്ക് മുൻപിലെത്തിക്കുന്നു.. അതിനിടയിൽ മകളുടെ ബുക്കിൽ നിന്ന് ഫ്രാങ്കിഎന്ന കാമുകന്റെ ചിത്രം അന്നമ്മയ്ക്ക് ലഭിക്കുന്നു. അതു കണ്ടു ഞെട്ടുന്ന അന്നമ്മ മകളെ അന്വേഷിച്ചു നടക്കുന്നു.അപ്പോഴേക്കും എൽസിയെ അയാൾ തട്ടിക്കൊണ്ടു പോയിരുന്നു. കാട്ടിലൂടെ മകളെ അന്വേഷിച്ചുനടന്ന് ഒടുവിൽ കരിമൂർത്തിയുടെ സാങ്കേതത്തിൽ എത്തുന്നഅന്നമ്മയിൽ നിന്ന് തന്റെ മകളാണ് എൽസി എന്ന സത്യം തമ്പാൻ അറിയുകയും,മകളോട് ചെയ്ത തെറ്റിൽ മനംനൊന്ത് തളർന്നു പോകുകയും ചെയ്യുന്നു.. അപ്പോഴുള്ള കമലഹാസ്സന്റെ അഭിനയമുഹൂർത്തങ്ങൾ വർണ്ണനാതീതം..വാൽസല്യം അയാളുടെ ഹൃദയത്തിൽ നിറയുകയും, അതേസമയം കരിമൂർത്തിയുടെ ഉഗ്രകോപത്തിന് പാത്രമാകുകയും ചെയ്യുന്ന തമ്പാനിൽ കാണെകാണെ അയാളുടെ യഥാർത്ഥപ്രായംവരുന്ന സീനൊക്കെ കണ്ട് പേടിച്ചുപോകും. ഒടുവിൽ യഥാർത്ഥ രൂപമായ പടുവൃദ്ധനായി അയാൾ മാറിയിരുന്നു.. എൽസിയെ ബലി നൽകാനാവാത്ത മൂർ ത്തിയുടെ പകയ്ക്ക് ബലിയാടാകുകയാണ് തമ്പാൻ..മൂർത്തിയുംഒടുവിൽ നശിപ്പിക്കപ്പെടുന്നു..
കഥയും, സംവിധാനവും വിൻസെന്റ് നിറവ്വഹിച്ച് ശ്രീ. വി. ടി നന്ദകുമാർ തിരക്കഥയും, സംഭാഷണവും രചിച്ച ചിത്രത്തിൽ കമലഹാസൻ, ലത, ബാലൻ കെ.നായർ, മല്ലിക, ശോഭ, റാണി ചന്ദ്ര, ലളിത, പ്രതാപചന്ദ്രൻ,ജനാർദനൻ, സുധ തുടങ്ങി നീണ്ടതാരനിരകൾ അണിനിരക്കുന്നു.. ഗാനരചന ശശികലമേനോൻ.. സംഗീതം നിർവ്വഹിച്ചത് ജി. ദേവരാജൻ.. പി. സുശീല, യേശുദാസ്, നിലമ്പൂർ കാർത്തികേയൻ, പി. മാധുരി എന്നിവർ ആലപിച്ച അഞ്ചു ഗാനങ്ങൾ…