നിർഭയ ബലാത്സംഗ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരിലൊരാളായ വിനയ് ശർമ്മയെ തൂക്കിലേറ്റുന്നത് ‘ബ്രഹ്മഹത്യ’ പാപമാത്രേ

187

Vineetha Vijayan

നിർഭയ ബലാത്സംഗ കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരിലൊരാളായ വിനയ് ശർമ്മയെ തൂക്കിലേറ്റുന്നത് ‘ബ്രഹ്മ ഹത്യ’പാപംവരുത്തിവെക്കലായിരിക്കും ;അതിൽ നിന്ന് പിന്മാറണം എന്നാണ് ടിയാന് വേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമർപ്പിക്കപ്പെട്ട ദയാഹർജിയിലെ പ്രധാന ഡിമാൻ്റ്.പ്രതികളുടെ കുടുംബാംഗങ്ങൾ ഈ വാദഗതി ഉന്നയിക്കുന്ന പ്ലക്കാർഡുകളുമായാണ് ദില്ലിയിലെ പട്യാല ഹൗസ് കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്. ബ്രാഹ്മണനായ വിനയ് ശർമയെ തൂക്കിലേറ്റിയാൽ തനിക്ക് ‘ബ്രഹ്മഹത്യ’യുടെ പാപം നേരിടേണ്ടിവരുമെന്നാണ് പ്ലക്കാർഡുകളിലൂടെ അവർ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് പറയുന്നത്! മനുസ്മൃതി രാഷ്ട്രത്തിൽ മനസ്സുകൊണ്ട് ജീവിക്കുന്നവരാകയാലാണ് അവർക്ക് പെണ്ണ് ,ഉടൽ മാത്രമാവുന്നത്, അതിക്രമം അവകാശമാവുന്നത്, കൊടിയ പാപം ചെയ്താലും ബ്രാഹ്മണൻ ശിക്ഷാർഹനല്ല എന്ന മനുസ്മൃതി ന്യായം വച്ചുതന്നെ അതിനെയെല്ലാം വെല്ലുവിളിക്കുവാനാവുന്നത്. സംഘ പരിവാർ ഇന്ത്യയിൽ, ‘ തങ്ങളുടെ സാധ്യതകളെക്കുറിച്ച് അവർക്ക് കൃത്യമായ ബോധ്യമുണ്ട്.