അംബേദ്‌കർ ആർ എസ് എസ് നേതാവല്ല, ആർ എസ് എസ് വക്താവ് അരുൺ ആനന്ദ് പച്ചക്കള്ളം വിളിച്ചു പറയുകയാണ്

74

Vineetha Vijayan

“ഇല്ല, ഡോ:അംബേദ്കർക്ക് ആർ‌എസ്‌എസുമായി സഖ്യമോ അവരെപ്പറ്റി മതിപ്പോ ഉണ്ടായിരുന്നില്ല. RSS വക്താവ് അരുൺ ആനന്ദ് പച്ചക്കള്ളം വിളിച്ചു പറയുകയാണ് ”
ഹരിനാർകേ

Prof. Hari Narke
Prof. Hari Narke

[ഡോ. ബാബാസാഹേബ് അംബേദ്കർ: രചനകളും പ്രസംഗങ്ങളും, വാല്യം. 17 മുതൽ 22 വരെ, മഹാരാഷ്ട്ര സർക്കാർ പ്രസിദ്ധീകരിച്ചത് എഡിറ്റു ചെയ്ത വ്യക്തിയാണ് ലേഖകൻ ഹരിനാർകെ. പൂനെ യൂണിവേഴ്സിറ്റി പ്രൊഫസറും മഹാത്മാ ഫുലെ ചെയറിെന് റ അദ്ധ്യക്ഷനും ആണദ്ദേഹം. അദ്ദേഹമിന്ന് ദി പ്രിൻ്റ് ഡോട്ട് ഇൻ ജേണലിൽ ,ഇഗ്ലീഷിൽ എഴുതിയ ലേഖനം അത്രമേൽ പ്രസക്തമായി തോന്നിയതിനാൽമൊഴി മാറ്റിയതാണ്]

ബാബാസാഹേബ് ഡോ: അംബേദ്കറുടെ 129-ാം ജന്മദിനത്തിൽ RSS വക്താവും ആർ‌എസ്‌എസ് അഫിലിയേറ്റായ ഇന്ദ്രപ്രസ്ഥ വിശ്വസംവദ്കേന്ദ്രത്തിൻ്റെ സിഇഒയുമായ അരുൺ ആനന്ദ് തന്റെ വീഡിയോയിലും ലേഖനത്തിലുമായിഎന്തുകൊണ്ടാണ് അംബേദ്കറെ RSS തങ്ങളുടെ നേതാവായി കണക്കാക്കുന്നത് എന്നതിന്
മൂന്ന് അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

അവ മൂന്നും പച്ചക്കള്ളമാണ് എന്ന് ചരിത്രപരമായും വസ്തുതാപരമായും പരിശോധിച്ചാൽ മനസ്സിലാക്കാം.ഹരിനാർകേ എന്ന ഞാൻ മഹാരാഷ്ട്ര സർക്കാർ പ്രസിദ്ധീകരിച്ച”ഡോ. ബാബാസാഹേബ് അംബേദ്കർ: രചനകളും പ്രസംഗങ്ങളും എഡിറ്റു ചെയ്ത വ്യക്തിയാണ്. അതിനാൽ, അരുൺ ആനന്ദിന്റെ അവകാശവാദങ്ങളെ നിരാകരിക്കുന്നതിനുള്ള തെളിവുകളും വസ്തുതകളും കൊണ്ടുവരാൻ എനിക്കു സാധിക്കും

ഒന്നാമത്തെഅവകാശവാദം:
അംബേദ്കർക്ക് ആർ‌എസ്‌എസ്നെപ്പറ്റി വലിയ മതിപ്പായിരുന്നു
വസ്തുത:
ആർ‌എസ്‌എസിനെക്കുറിച്ച് 1951 മെയ് 14 ന് അംബേദ്കർ വളരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയതിൻ്റെ തെളിവുകൾ, പാർലമെന്റിന്റെ രേഖകളിൽ ലഭ്യമാണ്. അദ്ദേഹം പറഞ്ഞു: “ഞാൻ R.S.S. അകാലിദൾ തുടങ്ങിയവ വളരെ അപകടകരമായ കൂട്ടങ്ങളാണ്എന്നു മനസ്സിലാക്കുകയും വ്യക്തമായിത്തന്നെ പറയുകയും ചെയ്യുന്നു”
Sourse:(Dr Babasaheb Ambedkar: Writings and Speeches, Vol. 15, edited by Vasant Moon, Govt. of Maharashtra, Mumbai, 1997, pp. 560), (Parliamentary Debates, Vol. 11, Part Two, 14 May 1951, pp. 8,687-90).
പാർലമെന്റിൽ നടത്തിയ ഡോ:അംബേദ്കറുടെ ഈ പരാമർശം, ആർ‌എസ്‌എസിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം വളരെ വ്യക്തമായ ബോധ്യമുള്ളവനാണ് എന്ന് തെളിയിക്കുന്നുണ്ട്. എന്നതിനാൽ, തന്നെ ആനന്ദിന്റെ അവകാശവാദങ്ങൾ ആശ്ചര്യകരമെന്നല്ല, പറയേണ്ടത് മറിച്ച് ആർ‌എസ്‌എസിന്റെ സമർത്ഥമായ കപടരാഷ്ട്രീയം പ്രകടമാക്കുന്നതാണ്.

അവകാശവാദം2.
അംബേദ്കർ സ്ഥാപിച്ചപട്ടികജാതി ഫെഡറേഷനും ഭാരതീയ ജനസംഘവും 1952 മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ‘വോട്ടെടുപ്പിന് മുമ്പുള്ള സഖ്യം’ രൂപീകരിച്ചു.
വസ്തുത
1952 ലെ പട്ടികജാതി ഫെഡറേഷന്റെ പ്രകടനപത്രികയിൽതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അംബേദ്കർ പറഞ്ഞത് ഇതാണ്: “മറ്റ് രാഷ്ട്രീയ പാർട്ടികളോട് താരതമ്യം ചെയ്താൽ പട്ടികജാതി ഫെഡറേഷന്റെ മനോഭാവം എളുപ്പത്തിൽ ഇങ്ങനെനിർവചിക്കാം. പട്ടികജാതി ഫെഡറേഷന് ഹിന്ദു മഹാസഭയോ ആർ‌എസ്‌എസോ പോലുള്ള ഒരു പിന്തിരിപ്പൻ പാർട്ടിയുമായി ഒരു കാലത്തുംഒരു തരത്തിലുമുള്ള സഖ്യവുംമുണ്ടാകില്ല. ”
Sourse: (Dr Babasaheb Ambedkar: Writings and Speeches, Vol. 17, Part One, edited by Prof Hari Narke, Govt of Maharashtra, Mumbai, 2003, pp. 402).
ഡോ. അംബേദ്കറുടെ പ്രസ്താവനയിൽ നിന്ന് വളരെ വ്യക്തമാണ് അദ്ദേഹം ആർ‌എസ്‌എസിനെയും ഹിന്ദു മഹാസഭയെയും അതി ശക്തമായിത്തന്നെ എതിർത്തിരുന്നുവെന്നത്. എന്നിട്ടും, മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ആർ‌എസ്‌എസുമായി അംബേദ്കറിന് പ്രീ-പോൾ സഖ്യമുണ്ടായിരുന്നുവെന്ന് ആനന്ദ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ ദത്തോപന്ത് തെങ്കഡിയെ ഉദ്ധരിക്കുന്നത് പച്ചക്കള്ളം സത്യമെന്ന് വിളിച്ചു പറയുന്ന RSS ശീലം കൊണ്ടാണ്

അവകാശവാദം3:
അംബേദ്കർ ചെയർമാനായിരിക്കുമ്പോൾ പട്ടികജാതി ഫെഡറേഷന്റെ സെക്രട്ടറിയായി ആർ.എസ്.നേതാവായ ദത്തോപന്ത് തെംഗ് ഡി നിയമിക്കപ്പെട്ടു.
വസ്തുത:
ഒരു പട്ടികജാതിക്കാരനെ മാത്രമേ ഫെഡറേഷനിൽ അംഗമായി പോലുംനിയമിക്കാൻ കഴിയൂ, എന്നതാണ് ചട്ടം. ദത്തോപന്ത് തെങ്കാടി ഒരു പട്ടികജാതിക്കാരനായിരുന്നില്ല. പിന്നെ എങ്ങനെയാണ് പട്ടികജാതി ഫെഡറേഷൻ്റെ സെക്രട്ടറിയായി തെങ്കാടിയെ നിയമിക്കാൻ അംബേദ്കർ എന്തടിസ്ഥാനത്തിലാണ് അനുവദിച്ചു എന്ന് ഇവർ വാദിക്കുന്നത്?
ഡോ:അംബേദ്കറെ കളങ്കപ്പെടുത്താൻ അരുൺ ആനന്ദ് നെറികെട്ട കളികൾ കളിക്കുകയാണ്. ആർ‌എസ്എസിന്റെ പതിവ് വൃത്തികെട്ട രാഷ്ട്രീയമാണിത്. അരുൺ ആനന്ദ് അംബേദ്കറിനെ അപകീർത്തിപ്പെടുത്തിയതിനെ ഞാൻ ശക്തമായി അപലപിക്കുന്നു.
ഹരിനാർകേ