വോട്ട് ചെയ്യണം, ഇതെല്ലാം ഓർത്ത് ചെയ്യണം

0
1626

Vineetha Vijayan എഴുതുന്നു

വോട്ട് ചെയ്യണം, ഇതെല്ലാം ഓർത്ത് ചെയ്യണം…

Vineetha Vijayan
Vineetha Vijayan

ഇന്ത്യൻ ദലിത് ജീവിതദുരവസ്ഥഏറ്റവും വ്യക്തമായി അന്താരാഷ്ട്രസമൂഹത്തിന്റെ മുന്നിൽ പോലും എത്തിയ, എൻ.ഡി.എ.ഭരണത്തിന്റെ അഞ്ചു വർഷങ്ങളാണ പൂർത്തിയാക്കപ്പെട്ടിരിയ്ക്കുന്നത്. “സബ് കാ സാഥ്, സബ് കാ വികാസ് ” എന്നതായിരുന്നു ഭരണത്തിലേറുമ്പോൾ അവരുടെ മുദ്രാവാക്യം.ഇന്ത്യയിലെ ദലിതരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കി അവർക്കെതിരായ അതിക്രമങ്ങൾ തടയാൻ പ്രതിജ്ഞാ ബന്ധമാണ് ബി.ജെ.പി.സർക്കാർ എന്നതായിരുന്നു അവരുടെ മുഖ്യ തിരഞ്ഞെടുപ്പു വാഗ്ദാനം.എന്നാൽ ആർക്കൊക്കെ ഒപ്പമാണ് സ.ർക്കാർ എന്നും ആരാണ് വികസിച്ചു കൊണ്ടിരിക്കുന്നത് എന്നും ആരോടുള്ള പ്രതിജ്ഞകളാണ് നിറവേറ്റപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നും കൃത്യമായി പറയാൻ ഓരോ ഒൻപതു മിനിറ്റിലും ഒരു ദലിത് അതിക്രമ കേസു വീതം രജിസ്റ്റർ ചെയ്യപ്പെടുന്ന ഇന്ത്യ എന്ന ഒറ്റ വാചകം പര്യാപ്തമാണ്

#പ്രധാനമന്ത്രിയുടെഗുജറാത്ത്ദലിതരുടെനരകം

200 മില്യൻ ദലിതർ ഇന്ത്യയിലുള്ളതിൽ 2 .30 % മാത്രമാണ് ഗുജറാത്തിൽ ഉള്ളത്.ഇന്ത്യയിലെ ദലിത്ജനസംഖ്യാശതമാനത്തിൽ പതിനാലാം സ്ഥാനത്താണ് ഗുജറാത്ത്.ഗുജറാത്തിലെ ദലിതർ സംസ്ഥാനത്തെആകെ വോട്ടർമാരുടെ മൊത്തം വോട്ടിന്റെ 7% മാത്രമാണ് . കഴിഞ്ഞ ഇലക്ഷനുകളിലൊന്നും ഒരു രാഷ്ട്രീയ പാർട്ടിയും ദലിത് അധിവാസ മേഖലകളിൽ ഒരു തെരഞ്ഞെടുപ്പ് ഓഫീസുപോലും തുറന്നിരുന്നില്ല. അതായത്, വോട്ടർമാർ എന്ന നിലയിൽ പോലും രാഷ്ട്രീയമായി അവഗണിക്കപ്പെട്ടവരാണ് Related imageഗുജറാത്തിലെ ദലിതർ.2017 ലെ ബീഹാർ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോദിഗവൺമെന്റ് പുറത്തിറക്കിയ സാമ്പത്തികസാമൂഹിക ജാതി സെൻസസ് പ്രകാരം ദലിത് ഭൂരഹിത കുടുംബങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഗുജറാത്താണ് 63.24% ദലിതരും ഭൂരഹിതരാണ് അവിടെ. തൊട്ടു പുറകിൽ ജനസംഖ്യയുടെ 26% ദലിതരുള്ള ഉത്തർപ്രദേശാണ്.42% ഭൂരഹിതരായ ദലിതർ. പൊതുമേഖല ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ദലിതരുടെ ശതമാനം 0.95% മാത്രമാണ് ഗുജറാത്തിൽ. ആ ഗുജറാത്താണ് ഔദ്യോഗികമായിത്തന്നെ ദലിത് അട്രോ സിറ്റി പ്രോൺ ജില്ലകളെന്ന് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം.

ഗുജറാത്തിലെ പ്രമുഖ ദലിത് ആക്ടിവിസ്റ്റായ മാർട്ടിൻ മക്വാൻ നാലു വർഷം നീണ്ട ഒരു പഠനം ഗുജറാത്തിലെ ആയിരത്തി അറുനൂറ് ദലിത്ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. അദ്ദേഹം തന്റെ പഠനഫലങ്ങൾ 2017 മെയ് മാസത്തിൽ പുറത്തുവിട്ടു. അവയിൽ ചിലതു താഴെ ചേർക്കാം
* 90% ത്തിലേറെ ക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശനമില്ല
* 54% സ്കൂളുകളിലും ദലിത് കുട്ടികൾക്ക ഉച്ചഭക്ഷണത്തിന് പ്രത്യേക ക്യൂവും സവർണ്ണ കുട്ടികളുടേതിൽ നിന്ന് വ്യത്യസ്തമായ നിറങ്ങളുള്ള പാത്രങ്ങളുമാണ്
* 96% ഗ്രാമങ്ങളിലും ദലിതർ മരിച്ചാൽശവം മറവു ചെയ്യാൻ ഭൂമിയില്ല
ഇത്രയേറെ വിവേചന പൂർണ്ണമായ, ദയാരഹിതമായ ജാതി പീഡനങ്ങൾ നിരന്തരം നടക്കുന്ന ഗുജറാത്തിലെ പോലീസ് സ്റ്റേഷനുകളിൽ ചാർജ്ജു ചെയ്യപ്പെടുന്ന അട്രോ സിറ്റി കേസുകളുടെ എണ്ണം മാത്രം എങ്ങനെയാണ്
Image result for dalith attack indiaവർഷാവർഷം കുറഞ്ഞു വരുന്നത് എന്നന്വേഷിക്കുമ്പോഴാണ് അവിടെ നടക്കുന്ന മോഡി മാജിക്കിന്റെ സൂത്രപ്പണി മനസ്സിലാവൂ.അട്രോസിറ്റി ആക്ട് ഉപയോഗിച്ച് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രാലയം പോലീസ് ഉദ്യോഗസ്ഥർക്കു നൽകുന്ന നിർദ്ദേശം.അത് മാത്രമല്ല അട്രോ സിറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന നൂറു കേസുകളിൽ ശരാശരി അഞ്ചെണ്ണങ്ങളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നുള്ളൂ. ഇതും അട്രോ സിറ്റി ആക്ട് പ്രകാരം തങ്ങളുടെ മേൽ ഉണ്ടാവുന്ന അതിക്രമങ്ങൾക്ക് പരിഹാരം തേടുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകമാണ്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യുറോ (NCRB)പുറത്തുവിട്ട കണക്കുകൾ പറയുന്നതിനനുസരിച്ച് ഗുജറാത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ അട്രോ സിറ്റി കേസുകൾ 1161 മാത്രമാണ്, ബീഹാറിൽ 10907 ഉം, ആന്ധ്രാപ്രദേശിൽ 3762 ഉം കേരളത്തിൽ 1094 ഉം ആണ്, ഇത്ര കുറഞ്ഞ അട്രോസിറ്റി ചാർജു ചെയ്യപ്പെടുന്ന ഗുജറാത്തിൽ അട്രോസിറ്റി കേസുകൾ വിചാരണ ചെയ്യാൻ പതിനാറ് എസ്.സി.എസ്റ്റി പ്രത്യേക കോടതികൾ കോടതി നിർദ്ദേശ പ്രകാരം സ്ഥാപിക്കപ്പെടുന്നത്, എന്തിനു വേണ്ടിയാണ്?
2016 ജൂലായ് മുപ്പതിന് അഹമ്മദാബാദിൽ ആയിരക്കണക്കിന് ദലിതർ ചേർന്നു നടത്തിയ പ്രതിഷേധം, ചത്ത കന്നുകാലികളെ നീക്കുന്ന ജോലിയിൽ നിന്ന് തങ്ങൾ വിട്ടുനിൽക്കും എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടായിരുന്നു. ഗുജറാത്ത് മോഡലിന്റെ യഥാർത്ഥ മുഖമെന്ത് എന്ന് രാജ്യത്തോട് വിളിച്ചു പറഞ്ഞ ഉനസംഭവം മുതൽക്ക് എണ്ണിയാലൊടുങ്ങാത്ത അതിക്രമങ്ങളാണ് നാലു വർഷം കൊണ്ട് അവിടെ ഉണ്ടായത്.ബി.ജെ.പിക്ക് ഉണ്ടാക്കിയ നഷ്ടം ചെറുതായിരുന്നില്ല. കള്ളക്കണക്കുകൾ കൊണ്ടു ദലിത് സ്നേഹം Related imageപൊലിപ്പിച്ച ബി.ജെ.പി ഇലക്ഷൻ കഴിയുന്നതുവരെ സാധാരണ ചെയ്യാറുള്ളതുപോലെ ദലിതരെ ഹിന്ദു സഹോദരൻമാരായി പരിഗണിച്ചിട്ടും അത്ഭുദ സിദ്ധികളുള്ള വോട്ടിംഗ് യന്ത്രം ഉപയോഗിച്ചിട്ടും അവർ ഭയന്നതു പോലെ 2017 ലെ യു.പി, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ ദലിത് പ്രതിഷേധം വ്യക്തമായിത്തനെ വോട്ടുകളായി രേഖപ്പെടുത്തപ്പെട്ടു. തഴയപ്പെട്ട7% ദലിതരുടെ ആത്മാഭിമാനം വാനോളമുയർത്തിക്കൊണ്ടാണ് വാഗ്ദാം മണ്ഡലത്തിൽ നിന്ന് ജിഗ്നേഷ് ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് സവർണ്ണ സമുദായക്കാരുടെ സംഘനൃത്തം അബദ്ധവശാൽ കണ്ടുവെന്ന പേരിൽ ദലിത് യുവാവിനെ സവർണ്ണർ സംഘം ചേർന്ന് ആക്രമിച്ചു കൊല ചെയ്യപ്പെട്ട ഗുജറാത്തിലെ ആനന്ദ് ബർസതിൽ ആയിരക്കണക്കിന് ദലിതരാണ് പ്രതിഷേധ സ്വരമുയർത്തി ഒരുമിച്ചു ചേർന്നത്.ഗാന്ധിനഗറിലെ ലിബുദാര ഗ്രാമത്തിൽ 17 വയസ്സുകാരനായ ദലിത് വിദ്യാർത്ഥി ദിയാന്ത് മഹേരിയയും സെപ്തംബർ 25 ന് കാലോളിലെ ദലിത് വിദ്യാർത്ഥിയും താടിവളർത്തിയതിന്റെ പേരിൽ അക്രമിക്കപ്പെട്ടപ്പോൾ പ്രതിഷേധം സോഷ്യൽ മീഡിയ ഏറ്റെടുത്തു. തങ്ങളുടെ മീശയുടെയും താടിയുടെയും ചിത്രങ്ങൾ അപ്ലോഡ് ചെയ്തുകൊണ്ട്, ‘മിസ്റ്റർദലിത്’ എന്ന ടാഗ് ലൈനിൽ വൈറലായ കാമ്പെയ്ൻ വിഷയംരാജ്യശ്രദ്ധയിലേക്കുയർത്തിക്കൊണ്ടുവന്നു.ബി.ജെ.പി യെ ഗുജറാത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന മുദ്രാവാക്യമുയർത്തി ജിഗ് നേഷ് മെവാനിയുടെ നേതൃത്വത്തിൽ ദലിത് ആക്ടിവിസ്റ്റുകൾ ഗ്രാമങ്ങളിൽ നിന്ന് Image result for dalith attack indiaഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്, അവരോട് ദലിതർ വലിയ പ്രതിപത്തിയോടെയാണ് പ്രതികരിക്കുന്നത് .വൻ ജനപങ്കാളിത്തമുള്ള സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ദലിത് വിരുദ്ധരായ, ജന വിരുദ്ധരായ,ബി.ജെ.പി.ക്ക് വോട്ട് ചെയ്യുകയില്ല എന്ന് അവർ ഒത്തുചേർന്ന് പ്രതിജ്ഞ ചെയ്യുന്നു.സോഷ്യൽ മീഡിയയിലൂടെ അവ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. ജനസംഖ്യയുടെ 7 % മാത്രം വരുന്ന ഗുജറാത്തിലെ ദലിതർക്ക് രാജ്യ ശ്രദ്ധ തങ്ങൾ ജീവിക്കുന്ന മനുഷ്യത്വരഹിതമായ അവസ്ഥകളിലേക്കുള്ള ചൂണ്ടുവിരലുകളായി തങ്ങളുടെ വോട്ടവകാശമെന്ന പരമാധികാരത്തെ പ്രയോഗിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് രാജ്യം സംഘപരിവാർ ഫാസിസത്തിനെതിരേ മാതൃകയാക്കേണ്ടുന്ന യഥാർത്ഥ ഗുജറാത്ത് മോഡൽ.കാരണം ഇന്ത്യയൊട്ടുക്കുമുള്ള സംഘപരിവാർ ഫാസിസത്തിന്റെ പ്രാഥമിക പരീക്ഷണശാലയാണ് ഗുജറാത്ത്

ഗുജറാത്ത് മാത്രമല്ല ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഉത്തർപ്രദേശ് , പഞ്ചാബ് ,രാജാസ്ഥാൻ ,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാംദലിത് ന്യൂനപക്ഷങ്ങൾക്കെതിരെ കൊടിയ പീഢനങ്ങൾ മറച്ചുവയ്ക്കാൻ ഇതേ മോദി നോമിക്സ് ശതമാനസൂത്രം തന്നെയാണ് പ്രയോഗിക്കപ്പെടുന്നത്. ഇത്തരത്തിൽ കണക്കുകൾ കൊണ്ട് കുറച്ചെടുത്ത ശതമാനരേഖ ഉയർത്തിക്കാട്ടിയാണ് അവർ ബി.ജെപിയുടെ ദലിത് പോഷണം കൊട്ടിഘോഷിക്കുന്നത്. അതും കഴിഞ്ഞ് ചോദ്യങ്ങളുയർന്നാൽ ഉത്തർപ്രദേശിൽ മായാവതി ഭരിച്ചപ്പോഴും ബീഹാറിൽ ലാലു ഭരിച്ചപ്പോഴും കൊല്ലപ്പെട്ട ദലിതരുടെ കണക്കുകൾ പറയും,എൻ.ഡി.എ.മന്ത്രിസഭയിലെ ദലിത് എം.പിമാരുടെയും കാബിനറ്റ് മിനിസ്റ്ററുടെയും മൂന്നു സംസ്ഥാനങ്ങളിലെ ദലിത് മുഖ്യമന്ത്രിമാരുടെയും അവസാനം രാംനാഥ് കോവിന്ദിന്റെയും പേരുറക്കെ പറയും. പറയണമല്ലോ, അതിനു വേണ്ടിയാണല്ലോ, അതിനു വേണ്ടി മാത്രമാണല്ലോ അവരെയൊക്കെ അവിടവിടങ്ങളിലൊക്കെ ഇരുത്തിയിരിക്കുന്നത്!

Image result for dalith attack indiaഇന്ത്യയിൽ ദലിതർക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാംനാഥ് കോവിന്ദിന്റെ അഭിപ്രായം ആരാഞ്ഞ വിക്കിലീക്സ്ന് കോവിന്ദ് നൽകിയ മറുപടി ജാതിയല്ല സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ് ദലിതർ നേരിടുന്ന അക്രമങ്ങൾക്ക് കാരണം എന്നാണ്. സാമ്പത്തിക പിന്നോക്കാവസ്ഥ നിലനിൽക്കുന്നിടത്തോളം വരുന്ന നൂറു വർഷങ്ങളിലേക്കെങ്കിലും ജാതീയത നിലനിൽക്കുമെന്നും ദലിതർ അക്രമിക്കപ്പെടുമെന്നും കൂടി കോവിന്ദ് കൂട്ടിച്ചേർത്തു.സംഘ്പരിവാർ വർഷങ്ങളായി എന്തിനു വേണ്ടിയാണോ പരോക്ഷമായി ശ്രമിച്ചുകൊണ്ടിരുന്നത് അതേ സാമ്പത്തിക സംവരണനയത്തിനു വേണ്ടി തന്നെയാണ് കോവിന്ദിന്റെ വാദങ്ങൾ .
അമിത് ഷായുടെ ദലിത് വീട്ടിലെ ഭക്ഷണം കഴിക്കൽ പോലെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം പോലെ ഒന്നു മാത്രമാണ് ബി.ജെ.പി.ക്ക് രാംനാഥ് കോവിന്ദ് എങ്കിലും അവർ പോലും പ്രതീക്ഷിക്കാത്ത വിധം ബി.ജെ.പി അജൻഡ നടപ്പിലാക്കാൻ കോവിന്ദ് ആവത് അദ്ധ്വാനിക്കുന്നുണ്ട് എന്നു പറയാതെ വയ്യ

ഗുജറാത്തിനോട് മത്സരിക്കുന്ന യു.പി.

വർഗ്ഗീയ വിദ്വേഷവും ജാതി സ്പർദ്ധയും മതലഹളകളും ഉണ്ടാക്കിയതിന്റെ പേരിൽ ക്രിമിനൽ കേസുകളിലടക്കം പ്രതിചേർക്കപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2017 മാർച്ചിൽ നടത്തിയ ഒരു പൊതു പ്രസംഗത്തിൽ പറഞ്ഞത് ഉത്തർപ്രദേശും ഭാരതവും സമ്പൂർണ്ണ ഹിന്ദു രാഷ്ട്രമാവും വരേക്ക് ഞാനെന്റെ പ്രവർത്തനങ്ങൾ തുടരും എന്നായിരുന്നു.മെയിൻപൂർകോട്ട് എന്ന ഗ്രാമം സന്ദർശിക്കുന്നതിനു മുൻപ് യോഗി ആദിത്യനാഥ് പറഞ്ഞത് ദലിതരാരെങ്കിലും തന്നെസന്ദർശിക്കാൻ Image result for dalith attack indiaവരുന്നുണ്ടെങ്കിൽ സോപ്പുപയോഗിച്ച് കുളിച്ച് ഡിയോഡറന്റ് പുരട്ടിയിട്ടു വേണം വരാൻ എന്നായിരുന്നു.
രക്തസാക്ഷിയായ ദലിത് ബി.എസ്.എഫ് ജവാന്റെ വീട് സന്ദർശിക്കാൻ പോയപ്പോൾ തനിക്കിരിക്കാനുള്ള സോഫയും ഫാനും ഒപ്പം കൊണ്ടുപോയ ആളും കൂടിയാണ് യോഗി ആദിത്യനാഥ്.
ആദിത്യനാഥ് സ്ഥാപിച്ച യുവവാഹിനി, എന്ന അക്രമി സംഘം, അതിനു ശേഷംമുസ്ലീങ്ങളെയും ദലിതരെയും ഒരു ആക്രമണ പരമ്പരയാണ് അഴിച്ചുവിട്ടത്.സഹരൺപൂരിൽ അവർ നൂറു കണക്കിന്ദലിത് വീടുകൾ കത്തിച്ചും കൊള്ളയടിച്ചും നശിപ്പിച്ചു.അപ്പോഴെല്ലാം അവർ ഉച്ചത്തിൽ പറഞ്ഞത് ”ഞങ്ങളെ ആരും തടയില്ല,പോലീസും ഭരണകൂടവും ഞങ്ങളുടെ കൂടെയുണ്ട് എന്നായിരുന്നു.സഹാറൻപൂരിലെ നൂറുകണക്കിന് ദലിത് സ്ത്രീകളെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാക്കി.ഇതേത്തുടർന്നുണ്ടായ സംഘർഷത്തിലാണ് ദലിത് മനുഷ്യാവകാശ ഗ്രൂപ്പായ ഭീം സേനയുടെ നേതാവായ ചന്ദ്രശേഖർ ആസാദ് രാവൺ അറസ്റ്റുചെയ്യപ്പെട്ടത് .ചന്ദ്രശേഖർ ആസാദിനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും,അടുത്ത ദിവസം ഉത്തർപ്രദേശ് ഗവൺമെന്റ് ദേശീയ സുരക്ഷാ നിയമമമുപയോഗിച്ച്(എൻഎസ്എ) അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്തു. അതിക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനാക്കി.

ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നും ദലിത് വിദ്യാർത്ഥികൾ നിരന്തരം ആക്രമിക്കപ്പെടുകയും സ്ഥാപനവത്കൃത കൊലകൾക്ക് വിധേയരാക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. ജനാധിപത്യപരവും മാതൃകാപരവും അതേ സമയം ബൗദ്ധികമായ ഉയർച്ച ചിന്തയിലും സംഘടനാ ബോധത്തിലും പ്രകടിപ്പിക്കുന്ന ജെ.എൻയുവിലെയും എച്ച്.സി.യു.വിലെയും ക്യാമ്പസുകളെ അവിടത്തെ ദലിത് യുവജന നേതൃത്വങ്ങളെയും സാന്നിധ്യങ്ങളെയും ഭയന്ന് അവർ ദേശവിരുദ്ധരെന്ന് മുദ്രകുത്തി.
ഉത്തർപ്രദേശിലെ ഐ.ഐ ടി.പരീക്ഷയിൽ ഉന്നത വിജയം നേടിയ ദലിത് വിദ്യാർത്ഥികളെ ആക്രമിച്ചു Related imageകൊലപ്പെടുത്താൻശ്രമിച്ചത് ബി.ജെ.പി അനുഭാവികളായ ബ്രാഹ്മണ മേധാവികളാണ് .തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ദലിതനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വി.ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത് സഹപാഠിയായ സവർണ്ണ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനായിരുന്നു.പാറ്റ്നയിലെ സെയ്ദാപൂർ കോളേജിനു മുന്നിൽ തങ്ങളുടെ മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പുതുകക്കു വേണ്ടി സമരമിരുന്ന ദലിത് വിദ്യാർത്ഥികളെ പോലീസ് ലാത്തി കൊണ്ടാണ്. കഴിഞ്ഞ നാലുവർഷമായി ദലിത് വിദ്യാർത്ഥികൾക്കു കിട്ടേണ്ടിയിരുന്ന11,267.61 കോടി രൂപയുടെ സ്കോളർഷിപ്പ് തുകയാണ് മുടങ്ങിക്കിടക്കുന്നത്.

ബി.ജെ.പി ഗവൺമെന്റിന്റെ പ്രതിനിധിയായ വൈസ് ചാൻസിലർ അപ്പാറാവുഏ.ബി.വി.പി വിദ്യാർത്ഥികളുടെ ദലിത് അക്രമങ്ങൾക്ക് കുട പിടിക്കുകയും രോഹിതിനെയും അംബേദ്കർ സ്റ്റുഡൻസ് യൂണിയനിലെ അംഗങ്ങളെ പുറത്താക്കുകയുംഗവേഷണ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു രോഹിത്തിന്റെ ആത്മഹത്യ. രോഹിതിന്റെ മരണത്തിന് തൊട്ടു മുൻവർഷം റൂർക്കഐ.ഐ.ടി യിൽ നിന്ന് പുറത്താക്കപ്പെട്ടത് എഴുപത്തിരണ്ട് ദലിത് വിദ്യാർത്ഥികളായിരുന്നു ഇതിനെതിരെയെല്ലാം ശക്തമായി പ്രതികരിച്ചിരുന്ന അംബേദ്കർ പെരിയാർ സ്റ്റുഡൻസ് സർക്കിളിനെ നിരോധനത്തിലൂടെ നിശ്ശബ്ദമാക്കാനാണ് അധികാരികൾ ഒരുങ്ങിയത്‌.എന്നാൽ രോഹിതിന്റെ മരണം ആത്മഹത്യയല്ലായെന്നും സ്ഥാപനവത്കൃത സവർണ്ണ ഫാസിസ്റ്റുകൾ നടത്തിയ അരുംകൊല തന്നെയാണ് അതെന്നും തിരിച്ചറിഞ്ഞ വിദ്യാർത്ഥി സമൂഹവും ജനാധിപത്യ ബോധമുള്ള പൊതുസമൂഹവും ഒരേ മനസ്സോടെ രോഹിതിനു വേണ്ടി ഉണർന്നെഴുന്നേറ്റു.കൊന്നുകളഞ്ഞിട്ടും അവർക്ക് രോഹിതിനോടുള്ള പക അടങ്ങിയിരുന്നില്ല.സുഷമാ സ്വരാജും സ്മൃതി ഇറാനിയും രോഹിതിന്റെ ദലിത് സ്വത്വംചോദ്യം ചെയ്തു.ജെ.എൻ.യുവിലെ ദലിത് വിദ്യാർത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻ ” അവർ ഗോമാംസം ഭക്ഷിച്ചു, മഹിഷാസുരനെ പൂജിച്ചു എന്നെല്ലാം പാർലമെന്റിൽ വിളിച്ചു പറഞ്ഞു. രോഹിതിന്റെ അമ്മ രാധികാവെമുലയുടെ സ്ത്രീത്വം പരസ്യമായി അവഹേളിക്കപ്പെട്ടു,രോഹിതാണ് എന്റെ മാതൃകയെന്ന് വിളിച്ചു പറഞ്ഞ കനയ്യകുമാർ രാജ്യദ്രോഹിയായി അറസ്റ്റു ചെയ്യപ്പെട്ടു.രോഹിതിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച രൂപൻവാൾ കമ്മറ്റിയിൽ ഒരു ദലിത് പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന മായാവതിയുടെ ആവശ്യം മോദി ഗവൺമെന്റ് തള്ളിക്കളഞ്ഞപ്പോൾ ഒക്കെ, ഇന്ത്യൻ ജനാധിപത്യ മനസ്സാക്ഷി രോഹിതിനൊപ്പം നിന്നതു കൊണ്ടു മാത്രം
രോഹിതിന്റെ കൊലപാതകം പ്രക്ഷുബ്ധമാക്കിയ തെലുങ്കാനയിൽ ചെന്ന് പ്രതിഷേധത്താൽ ഇരമ്പുന്ന ജനസഞ്ചയത്തിനു നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് അനുഭാവി നാടകം കളിക്കേണ്ടി വന്നു. രോഹിത് ഭാരത പുത്രനാണ് “എന്നായിരുന്നു അവിടെ അദ്ദേഹം നടത്തിയ മഹത്തായ പ്രഖ്യാപനം. രോഹിതിന്റെ മാത്രമല്ല, ഇന്ത്യൻ മണ്ണിലെ ഓരോ ദലിതന്റെയും സ്വത്വത്തെ ബി.ജെ.പി.ഗവൺമെന്റ് ഭയക്കുന്നുണ്ട്. ഇസ്ലാം മുക്ത ഭാരതം അവരുടെ പ്രഖ്യാപിത ഉപ അജണ്ടയാണെങ്കിൽ ദലിത് മുക്ത ഭാരതം അവരുടെ അപ്രഖ്യാപിത മുഖ്യ അജണ്ടയാണ്.
Image result for dalith attack indiaയു.പി.എസ്.സി.അവസാനമായി എസ്.സി.എസ്ടി സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തിയത് 2008ലാണ്. നീണ്ട എട്ടു കൊല്ലങ്ങളാവുന്നു. എന്നിട്ടും ദലിത് ശാക്തീകരണം ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പി. സർക്കാറിന് ,ദലിതരെ മുഖ്യധാരയിലേക്കുയർത്താൻ ഏറ്റവും സഹായിക്കുന്ന, ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഉദ്യോഗങ്ങളിലേക്ക് നിയമിക്കപ്പെടേണ്ട തൊഴിൽ രഹിതരും അഭ്യസ്തവിദ്യരുമായ ദലിത് യുവതയെക്കുറിച്ച്, യാതൊരു ചിന്തയും നാലു വർഷങ്ങളായിട്ടുമുണ്ടാവുന്നില്ല.
പാഠപുസ്തകങ്ങളിൽ നിന്ന് ബാബാസാഹേബ് ഡോ: അംബേദ്കറെ മുറിച്ചുനീക്കാനും ദീൻ ദയാൽ ഉപാധ്യായമാരെ തിരുകിക്കയറ്റാനും അല്ലാതെ കഴിഞ്ഞ നാലു വർഷങ്ങളായി യാതൊരു തരത്തിലുള്ള വിദ്യാഭ്യാസ നയപരിഷ്കരണങ്ങളും ഇന്ത്യയിൽ നടന്നിട്ടില്ല

പശുവിന്റെ പേരിലുള്ള സംഘപരിവാർ ആക്രമണങ്ങൾ അതിർത്തി ഭേദമില്ലാതെ മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും മുറപോലെ നടന്നു വരുന്നു.ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉന ഗ്രാമത്തിൽ നടന്ന പൈശാചികമായ ദലിത് പീഡനത്തെ സഹായിക്കാൻപശുരക്ഷാ സേനയുടെ നേതാക്കൾക്ക്, ദലിത് യുവാക്കളെ തല്ലാൻ തങ്ങളുടെ ഫൈബർ ലാത്തി നൽകിയ പോലീസുകാർ അതേ രീതിയിൽ തങ്ങളുടെ Image result for dalith attack indiaഅകമഴിഞ്ഞ സഹായ സഹകരണങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതിനാൽ, ഉന, പല പേരുകളായി ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകളും ബംഗാളിലെ സലീഷി പഞ്ചായത്തുകളും ദലിത് അരുംകൊലകൾ നിരന്തരം നടത്തുന്നു

സംസ്ഥാനമൊട്ടാകെ പശുക്കൾക്കു വേണ്ടി ഇരുപത്തിനാലു മണിക്കൂറും ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന ഗോശാലകൾ പണിയാൻ പദ്ധതി പാസാക്കിയ സംസ്ഥാനമാണ് ഹരിയാന. പശുക്കൾക്കു ഗസ്റ്റു ഹൗസൊരുക്കുക മാത്രമല്ല പശുവിനെ വളർത്തുന്ന പരമദരിദ്രനായ ദലിതന് അവന്റെ മക്കളുടെ പഠനത്തിനോ വീട്ടിലൊരാളുടെ മരണത്തിനോ പോലും ആ പശുക്കളിലൊന്നിനെ വിലയ്ക്കു വിൽക്കാനാവാത്ത വിലക്കും ഏർപ്പെടുത്തി. പശുവിന്റെ വില പോലുമില്ലാത്ത ആ മനുഷ്യരിൽ ഒരൊറ്റ സവർണ്ണനുമില്ല.കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഗോസംരക്ഷണ സേനയുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് നൂറിലേറെ ദലിതർക്കും മുസ്ലീങ്ങൾക്കുമാണ്.. മൂന്നു ദലിതരെ കൊന്ന ശേഷം പശുക്കളെപ്പോലെ തൊലിയുരിച്ചു പൊതുദർശനത്തിനും വെച്ചു അവർ.പശുവിന്റെ പേരിലുള്ള ദലിത് കൊലകൾ പാർലമെന്റിൽ വിവാദ ചർച്ചാ വിഷയമായപ്പോൾ കേന്ദ്ര ആഭ്യന്തര കാര്യ വകുപ്പു മന്ത്രി രാജ്നാഥ് സിംഗ് ”പശുവിന്റെ പേരിൽ Image result for dalith attack indiaദലിതരെ കൊല ചെയ്യുന്നത്”വികൃത മനസ്കരായ മനുഷ്യരാണെന്നു പറഞ്ഞാണ് കൈകഴുകിയത്.ആ വികൃതമനസ്കരെ യഥേഷ്ടം വിഹരിക്കാൻ വിടുന്ന പ്രധാനമന്ത്രിയാണ് ”ദലിതരെ അക്രമിക്കുന്നതിന് പകരം തന്നെ വെടിവെയ്ക്കു “എന്ന് തന്റെ അതിവൈകാരികത നാടകീയശൈലിയിൽ പ്രസ്താവന നടത്തിയതുംദലിത് ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളെചുമതലപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തതും.

മധ്യപ്രദേശിൽ പശുരക്ഷാ സേനക്കാർരണ്ടു മുസ്ലിം സ്ത്രീകൾ അതിക്രൂരമായി ആക്രമിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥമാരുടെ മുന്നിൽ വച്ചായിരുന്നു.കർണ്ണാടകത്തിലെ ചിക്കമംഗലൂരിൽ ഒരു ദലിത് കുടുംബത്തെ ഒന്നാകെ അതേ വിഷയത്തിൽ ആക്രമിച്ചത് ഹിന്ദു ഭീകരവാദ സംഘടനയായ ബജറംഗദൾ ആയിരുന്നു .എം പിമാരുംഎം എൽ എമാരും അടങ്ങുന്ന ബിജെപി പ്രതിനിധികൾ ഇതിനെയെല്ലാം ‘വിശുദ്ധ പശുവാദ’മെന്ന് ന്യായീകരിച്ചു കൊണ്ടേയിരുന്നു. ഈ സംഭവങ്ങൾക്കും പശുവിന്റെ പേരിലുള്ള അക്രമപരമ്പരകൾക്കും ശേഷം ദലിതർ സംഘടിക്കുകയും പ്രക്ഷോഭങ്ങളിൽ അണിചേരുകയും ചെയ്തു .ഈ സംഭവങ്ങൾ നടക്കുമ്പോളെല്ലാം പ്രധാനമന്ത്രി മൗനം തുടരുകയും ആ മൗനം ഹിന്ദു മതതീവ്രവാദികൾ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.യു.എസ്.കോർപ്പറേറ്റ് ലോബിയുടെ ഒദ്യോഗിക ജിഹ്വയായന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ശക്തമായ ഭാഷയിൽ ഇന്ത്യയിലെ ദലിത് ഏകീകരണത്തെയും ഭരണവിരുദ്ധ വികാരത്തെയും കുറിച്ച് ആശങ്കപ്പെട്ടു. പ്രതി പക്ഷ സമ്മർദ്ദങ്ങൾക്കോ Image result for dalith attack indiaപ്രതിഷേധങ്ങൾക്കോ അസാധ്യമായ ഒന്ന് യു.എസ് കോർപ്പറേറ്റ് ലോബിയുടെ സമ്മർദ്ദത്താൽ സാധിച്ചു. തന്ത്രപരമായ ശൈലിയിലാണെങ്കിൽ കൂടിപശു സംരംക്ഷർ നടത്തിയ ദലിത് അക്രമങ്ങളെ പ്രധാനമന്ത്രിക്ക് തള്ളി പറയേണ്ടി വന്നു.ഇരകളുടെ പട്ടികയിൽ മുസ്ലിംങ്ങളെ കുറിച്ച് യാതൊരു പരാമർശം വരാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ”ദലിതരെ അക്രമിക്കുന്നതിന് പകരം എന്നെ കൊന്നുകളയൂ “എന്ന് തന്റെ അതിവൈകാരികത നാടകീയശൈലിയിൽ പ്രസ്താവന നടത്തിയതും ദലിത് ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തതും.
ഉയർന്നു വരുന്ന ദലിത് മുസ്ലിം സഖ്യത്തെ തകർക്കാനുള്ള ശ്രമങ്ങൾ കിട്ടിയ അവസരങ്ങളിൽ എല്ലാം നരേന്ദ്ര മോദിയും ബി.ജെ.പി.യും നടത്തി. വിശുദ്ധപശു ആക്രമണങ്ങളുടെ പിന്നിൽ മുസ്ലിം ശക്തികളാണ് എന്ന് വരുത്തി തീർക്കാനുള്ള മനപൂർവ്വമായ ശ്രമങ്ങളുണ്ടായി. എല്ലാത്തവണയും എല്ലായിടത്തും ഹിന്ദുത്വ ഫാസിസ്റ്റു ശക്തികൾ അവരുടെ മുസ്ലിം വിരോധം തീർക്കാനുള്ള ആയുധങ്ങളായി ദലിതരെ മനപൂർവ്വം ഉപയോഗിച്ചു
ഗുജറാത്തിലെ ദലിത് മുസ്ലിം ഐക്യപ്പെടലുകൾക്കു സമാനമായി പഞ്ചാബിലെ “സിഖ് – മുസ്ലിം – ദലിത് ” ഐക്യംഅവിടെ പ്രബലരായിരുന്ന ശിവസേനയെ ആണ് അസ്വസ്ഥമാക്കിയത് .
Related imageമുസ്ലീംങ്ങളെ അപരവത്കരിച്ചും സവർണ്ണ ബ്രാഹ്മണ സംഘപരിവാർ ശക്തികൾ സൃഷ്ടിച്ചെടുത്ത ഉണ്ടാക്കിയ ഹിന്ദുത്വ ഐക്യത്തിന്റെ വിനാശകാരിയായ അക്രമണോത്സുകതയ്ക്കെതിരെ ചരിത്രപരമായി വീണ്ടെടുക്കുന്ന ദലിത്-മുസ്ലീം ഐക്യമെന്ന രാഷ്ട്രീയ പരികല്പനയെ അതുയർന്നു വരുന്ന ഇടങ്ങളിലെല്ലാം അവർ കായികമായി നേരിടുകയാണ് എന്നതാണ് യാഥാർത്ഥ്യം.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ യിലാകട്ടെ, ദലിതർക്കെതിരായുള്ള അട്രോസിറ്റി കേസുകളിൽ 40,801 കേസുകളാണ് 2016ൽറിപ്പോർട്ട് ചെയ്യപ്പെട്ടത് അതിൽ 38,670 കേസുകൾ ദലിത്
സ്ത്രീകൾക്കുംപെൺകുഞ്ഞുങ്ങൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ, കൊലപാതകം, ഒറ്റക്കും സംഘം ചേർന്നും ഉള്ള ക്രൂരമായ ലൈംഗിക പീഡനം, ശാരീരികാക്രമണം, തുടങ്ങിയ അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് ഇവയിൽ ഏറെയും .”ബേഠിബചാവോ, ബേഠിപഠാവോ” മുദ്രാവാക്യം മുഴക്കുന്ന ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് അവസാനത്തെ അരുംകൊല റിപ്പോർട്ട് ചെയ്യപ്പെട്ടത്.കഴിഞ്ഞ ആഴ്ചയാണ് പതിനഞ്ചു വയസ്സുള്ള ദലിത് ബാലിക അവിടെ അതിക്രൂരബലാത്സംഗത്തിനിരയായി കരളക്കമുള്ള അന്തരികാവയവങ്ങൾ പോലും തകർക്കപ്പെട്ട് കൊല ചെയ്യപ്പെട്ടത്.അതിനു തൊട്ടുമുമ്പുള്ള ആഴ്ച തൊട്ടടുത്ത ജില്ലയായ പാനിപ്പറ്റിലാണ് സമാനമായി പതിനൊന്നുകാരിയെ കൊന്നു കനാലിൽ തള്ളിയത്.ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ദലിത് പീഡനങ്ങളിൽ 90% വും ദലിത് സ്ത്രീകൾക്കെതിരായുള്ളതാണ്.. ഗുജറാത്തിലെ ബനാസ്കന്ത ഗ്രാമത്തിൽ ഗർഭിണിയായ യുവതിയെ ചത്ത പശുവിന്റെ തോലുരിയാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഇരുപതംഗ സവർണ്ണ ഗുണ്ടാസംഘമാണ് ആക്രമിച്ചത്.അഞ്ചുമാസം ഗർഭിണിയായ അവളുടെ കുഞ്ഞിനെക്കൂടിയാണ് വയറിൽ വടികൊണ്ടടിച്ച് അവർ കൊന്നുകളഞ്ഞത്.. ബിഹാറിലെ ദർബംഗയിൽ ,ദലിത് സ്ത്രീയെനാലു സവർണ്ണർ ചേർന്ന് മർദ്ദിച്ച് മനുഷ്യമൂത്രം കുടിപ്പിച്ചത്, Image may contain: 3 people, people standingഅവരുടെ ഇച്ഛക്ക് വഴങ്ങാതിരുന്നതിനായിരുന്നു.മധ്യപ്രദേശിൽ പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിനിടയിൽ സവർണ്ണ പ്രമാണിയുടെ മേൽ ദലിത് പെൺകുട്ടിയുടെ നിഴൽ വീണെന്നതിന്റെ പേരിൽ ദലിതർ താമസിക്കുന്ന വീടുകൾ അടിച്ചു തകർക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഹരിയാനയിലെ ദലിത് പെൺകുട്ടി ഗാംഗ്റേപ്പ് ചെയ്യപ്പെട്ടത് മൂന്നു വർഷത്തിനുള്ളിൽ രണ്ടാമത്തെ തവണയായിരുന്നു.. ആദ്യഘട്ടത്തിൽ ആക്രമിച്ചവരുമായി കോം പ്രമൈസിലെത്തി കേസിൽ നിന്നു പിന്തിരിയാൻ പ്രേരിപ്പിച്ചത് പോലീസ് തന്നെയായിരുന്നു. പെൺകുട്ടിയും കുടുംബവും അതിനു തയ്യാറാകാതിരുന്നതാണ് അക്രമികളെ വീണ്ടും പ്രകോപിതരാക്കിയത്. പോലീസ് സേനയെ കാവി വത്കരിക്കുക എന്നത് ബി.ജെ.പി അവരുടെ രാഷ്ട്രീയാധികാരം സ്ഥാപിക്കുന്ന ഇടങ്ങളിലെല്ലാം ഏറ്റെടുക്കുന്ന പ്രാഥമിക കർത്തവ്യമാണ്. ഇരകൾക്ക് നീതി നിഷേധിക്കപ്പെടുകയും പോലീസ് തന്നെ പീഡകരാവുകയും ചെയ്യുമ്പോൾ സർവ്വതന്ത്ര സ്വതന്ത്രന്മാരായി ദലിത്, മുസ്ലീം,സ്ത്രീ, ന്യൂനപക്ഷങ്ങളുടെ മേൽ അവർക്കു തോന്നുന്നതെന്തും പ്രവർത്തിക്കാം എന്നതാണ് നിയമവാഴ്ചയെ വെല്ലുവിളിച്ച് അവർ എക്കാലവും നേടിയിട്ടുള്ള സംഘശക്തിയുടെ രാജ്യതന്ത്രം
മനുസ്മൃതിയാണ് ഇന്ത്യൻ ഭരണഘടന എന്നു മനസ്സാ ശിരസ്സാ ധരിച്ചു കഴിയുന്നവർക്ക് സവർണ്ണർ ദലിത് സ്ത്രീകളെ കൊല്ലുന്നത് മൃഗത്തെ കൊല്ലുന്നതിനു തുല്യമെന്ന് നിസ്സാരീകരിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. സവർണ്ണ പുരുഷന് ഋതുമതിയായ ദലിത് പെൺ കുട്ടിയുടെ കന്യകാത്വം ഛേദിക്കാനുള്ള അവകാശമെന്ന നിലയിൽ ‘ചിര’ആചാരവും
ജോഗിൽസ് തുടങ്ങിയ പ്രാകൃത ആചാരങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയമത്തിന്റെയും പോലീസിന്റെയും അറിവോടു കൂടിത്തന്നെ നടന്നു വരുന്നു.രാഷ്ട്രീയാധികാരവും ജനപിന്തുണയും ഉള്ള മായാവതി എന്ന കരുത്തയായ ദലിത് സ്ത്രീയെ വേശ്യയെന്നു വിളിച്ചക്രമിക്കാൻ മടിയില്ലാത്ത പ്രതിനിധികൾ വരെയുള്ള ബി.ജെബി.ഭരണത്തിൻ കീഴിൽ പണവും രാഷ്ട്രീയാധികാരവും സ്വപ്നം പോലും കാണാനാവാത്ത ദലിത് സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്നൊക്കെ വിചാരിക്കുന്നവർ ഉണ്ടെങ്കിൽ അവരെ വിളിക്കേണ്ടത് വിഡ്ഡികൾ എന്നു തന്നെയാണ്.

വിദ്യാഭ്യാസം നേടുന്നതിനും തൊഴിലെടുക്കുന്നതിനും മാത്രമല്ല, സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിക്കാനോ തനിക്കിഷ് മുള്ള രൂപത്തിൽ പൊതു സമൂഹത്തിൽ ഇറങ്ങി നടക്കാനോ ദലിതന്. സ്വാതന്ത്ര്യമില്ലാത്ത രാജ്യമാണ് മോദി ഭാരതംസ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകൾക്കു ശേഷവും.. ദലിതൻ എന്തു വേഷം ധരിക്കണമെന്ന്, എന്തു തൊഴിലെടുക്കണമെന്ന്, ഏതു രൂപത്തിൽ നടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സവർണ്ണ സംഘി സംഘങ്ങൾക്ക് വിട്ടുകൊടുത്ത് കയ്യുംകെട്ടി മാറി, ഗാലറിയിലിരുന്ന് കളികണ്ടാസ്വദിക്കുകയാണ് ഭരണകൂടം.
2017 ഒക്ടോബറിൽ ഗുജറാത്തിലെ ഗാന്ധി നഗറിൽ സവർണ്ണ സംഘം ദലിത് യുവാവിന്റെ മുതുക് ബ്ലേഡ് വച്ച് കീറിയത്, അവൻ താടിവളർത്തിയതിനായിരുന്നു. സെപ്തംബർ 29 ന് ദിഗന്ത് എന്ന മറ്റൊരു ദലിത് യുവാവും അതേ കാരണത്താൽ അതേ രീതിയിൽ ആക്രമിക്കപ്പെട്ടു.വിവാഹത്തിന് അലങ്കരിച്ച വാഹനം ഉപയോഗിച്ചതിന്റെ പേരിൽ മധ്യ പ്രദേശിലെ സത്തർപുരിൽ വിവാഹ വേദി നശിപ്പിച്ച് വരനെയും ബന്ധുക്കളെയും അടക്കം വെട്ടിപ്പരിക്കേൽപ്പിച്ചു അവർ. കുതിരപ്പുറത്ത് സഞ്ചരിച്ചുവെന്നതിന്റെ പേരിൽ ദലിത് വരന്മാരെ ആക്രമിച്ചതിന് എൺപത്തിനാലിലേറെ കേസുകളാണ് നാലു വർഷത്തിനുള്ളിൽ സത്തർപൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ഒരൊറ്റ കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.
മനുഷ്യ മാലിന്യങ്ങൾ വൃത്തിയാക്കുന്ന ( മാനുവൽസ്കാവഞ്ചിംഗ് ) ജോലി ചെയ്തിരുന്ന രക്ഷിതാക്കളുടെ മകനായിരുന്നു, ഗുജറാത്തിലെ ബെയ്ലാ ഗ്രാ മത്തിലെ കാബിറ എന്ന യുവാവ്. അവൻ ചെയ്ത തെറ്റ് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി പരമ്പരാഗത തൊഴിലിൽ നിന്നു വിടുതൽ നേടാൻ ശ്രമിച്ചു എന്നതായിരുന്നു. അതിനവനു നൽകപ്പെട്ട ശിക്ഷ ക്രൂര മർദ്ദനവും കുടുംബത്തോടെയുള്ള നാടുകടത്തലുമായിരുന്നു.

2014ൽ ബി.ജെ.പി. പൊതു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇറക്കിയ ഇലക്ഷൻ മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് മാനുവൽസ്കാവഞ്ചിംഗ് ഇല്ലാതാക്കാൻ ബി.ജെപി സർക്കാർ പ്രതിജ്ഞാ ബന്ധമാണെന്നും മാനുവൽസ്കാവഞ്ചിംഗിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കും എന്നായിരുന്നു.എന്നാൽ രണ്ടു കോടി വരുന്ന മാനുവൽ സ്കാ വഞ്ചിംഗ് തൊഴിലാളികളിൽ കേവലം ഏഴായിരം പേരെയാണ് സർക്കാർ നാലു കൊല്ലം കൊണ്ട് നാമമാത്രമായെങ്കിലും.പുനരധിവസിപ്പിച്ചത്. ബി.ജെ.പി സർക്കാർ 2017-2018 സാമ്പത്തിക വർഷത്തെ ബജറ്റിൽമാനുവൽ സ്കാവഞ്ചേഴ്സിന്റെ നിലവിലുണ്ടായിരുന്ന പുനരധിവാസ ഫണ്ടായ പത്തുകോടി രൂപ അഞ്ചു കോടി രൂപയാക്കി കുറയ്ക്കുകയും ചെയ്തു. രാജ്യത്തെ രണ്ടു കോടിയിലേറെ വരുന്ന മാനുവൽസ്കാവഞ്ചിംഗ് എന്ന മനുഷ്യത്വരഹിതമായ തൊഴിൽ ചെയ്യുന്ന പരമദരിദ്രരായ തൊഴിലാളികളോടായി, ഒരു പ്രസ്താവനയും പ്രധാനമന്ത്രി നടത്തി. നിങ്ങൾ ഒരു തൊഴിലെന്നതിനുപരിയായി ഒരു പുണ്യ പ്രവർത്തിയാണ് ചെയ്യുന്നത് എന്നഭിമാനിക്കൂ എന്ന്!

താജ്മഹലിനടിയില്‍ ശിവക്ഷേത്രമുണ്ടായിരുന്നു എന്നു കണ്ടെത്തിയ, മതത്തിന്റെയും ജാതി വർഗ്ഗ വംശീയതകളുടെയും പേരില്‍ ജനമനസ്സുകളിൽ അസ്വസ്ഥമാക്കുവാന്‍ ബോധപൂര്‍വം അസംബന്ധങ്ങള്‍ പടച്ചു വിടുന്ന,
ചരിത്രസത്യങ്ങളെ വളച്ചൊടിക്കയുംഇല്ലാത്ത ചരിത്രം ഉണ്ടാക്കുകയും ചെയ്യുന്ന ബിജെപിക്ക്, സംഘപരിവാറിന് ഭീമ കൊറഗോണിലെ ഇരുനൂറു കൊല്ലം പഴക്കമുള്ള ദലിത് വിജയസ്തംഭം അസഹനീയമായ കാഴ്ചയായതിൽ അത്ഭുദമില്ല, കാരണം
സവര്‍ണതയോട് തുല്യതയ്ക്ക് വേണ്ടി പോരാടി വിജയിച്ച ദലിത് ആത്മാഭിമാന സ്തംഭമാണ് ഭീമാ കൊറേ ഗാവിലേത്. സംഘ പരിവാർ നേതൃത്വത്തിൽ അവിടെ നടന്ന അക്രമസംഭവങ്ങളും യോഗേഷ് പ്രഹ്ളാദെന്ന ദലിത് യുവാവിന്റെ കൊലയും ഇന്ത്യയെ പ്രക്ഷുബ്ധമാക്കി
പാർലമെന്റിന്റെ ഇരുസഭകളിലും കൊറഗോൺ വിഷയം ചർച്ച ചെയ്യപ്പെട്ടു. ആർ.എസ്.എസ് സ്പോൺസേഡ് സംഘടനകൾ ദലിതർക്കെതിരായി നടത്തുന്ന അക്രമത്തിനു പിന്നിൽ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളാണ് പ്രേരണാ ശക്തിയെന്നും
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തിൽ മേൽ പതിവു രീതിയിൽ, ഏത്ദലിതക്രമണങ്ങളോടുമെന്നതു പോലുള്ള മന: പൂർവ്വ മൗനം തുടരുന്നതിനെയും മല്ലികാർജുൻ ഘാർഗെ കുറ്റപ്പെടുത്തിയിട്ടുംദലിത് വിഷയങ്ങളെപ്പറ്റി പറയുമ്പോൾ പ്രധാനമന്ത്രി മൗനിബാബയാവുന്നുവെന്ന് വീരപ്പ മൊയ്ലി പരിഹസിച്ചിട്ടും പ്രധാനമന്ത്രി ഒരക്ഷരം പ്രതികരിച്ചില്ല.
അക്രമത്തിന് കാരണമായത് ജാതി സ്പർദ്ധ വളർത്തും വിധം പ്രകോപനപരമായി പ്രസംഗിച്ച
ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയും ജെഎൻയു പിഎച്ച് വിദ്യാർഥി ഉമർ ഖാലിദും ആണ് കുറ്റക്കാർ എന്നായിരുന്നുബി ജെ പി.എംപി അമർ ശങ്കറിന്റെ,കുറ്റപ്പെടുത്തൽ, മുൻ പ്രധാനമന്ത്രിമാരൊക്കെ എല്ലാ വിഷയങ്ങളിലും പ്രതികരിച്ചിരുന്നോ എന്ന ബാലിശമായ ചോദ്യമുയർത്തിയായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രിയുടെ ന്യായീകരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുംമഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനും ഒപ്പം
ഭീംകൊറേ ഗാവ് അതിക്രമങ്ങൾക്കു നേതൃത്വം നൽകിയ മിലിന്ദ് ഏക്ബോധും സാംബാജി ബിഡേയും നിൽക്കുന്നഫോട്ടോഗ്രാഫുകൾ മുതിർന്ന കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി പാർലമെന്റിൽ ഉയർത്തിക്കാട്ടി.പോലീസിന്റെ ഭാഗത്ത് നിന്ന് അക്രമം പ്രതിരോധിക്കുന്നതിൽ പരാജയമുണ്ടായിട്ടുണ്ട് .അത് കൃത്യമായും ആർഎസ്എസും ബി.ജെ.പിയും ചേർന്ന ഗൂഢാലോചനയുടെ ഫലമാണ്.അട്രോ സിറ്റി ആക്ട് ഉപയോഗിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.ഉനസംഭവത്തിൽകുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽനേരെ സഹരൺപുർ, ഭിമാകൊറിഗോൺ ആക്രമണങ്ങൾ ഉണ്ടാകുമായിരുന്നില്ല

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂരിലും മേഘാലയയിലും മിസോറാമിലും നാഗലാൻഡിലും അരുണാചൽ പ്രദേശിലും ഒ യൂണിയൻ ടെറിട്ടറികളായ ആൻഡമാൻ നിക്കോബാറിലും ദാദ്രാനഗർ ഹവേലിയിലും ഒന്നുംഒറ്റ ദലിത് അട്രോ സിറ്റി പോലും ഉണ്ടാവുന്നില്ല എന്നതിൽ നിന്നു കൂടി നാം, ഭരണകൂടങ്ങളും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെ വായിച്ചെടുക്കേണ്ടിയിരിക്കുന്നു
പോലീസിന്റെയും സവർണ്ണരുടെയും അതിക്രമങ്ങൾക്കു പുറമേ സുരക്ഷാ സേനയുടെയും പട്ടാളത്തിന്റെയും പീഡന ന ങ്ങൾക്കും ഇരകളാവേണ്ടി വരുന്നതും ആദിവാസികളടക്കമുള്ള ദലിത് ജനവിഭാഗത്തിനാണ്.മാവോയിസ്റ്റ് തീവ്രവാദികൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി 2016 ജൂലൈയിൽ ഒഡീഷയിലെ സുരക്ഷാ സേന മാവോയിസ്റ്റ് അനുഭാവികളെന്ന പേരിൽ നൂറുകണക്കിന് ആദിവാസികളെയാണ്അറസ്റ്റ് ചെയ്തത്. അതിൽ കുട്ടികളടക്കം അഞ്ച് പേർ കൊല ചെയ്യപ്പെട്ടു.മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലുണ്ടായ മരണമെന്ന് അവ എഴുതിത്തള്ളപ്പെട്ടു.ഇതേ രീതിയിൽ
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുവേട്ട നടത്തിയ സേനയാണ് ആദിവാസി യുവതിമദ്കം ഹിഡ്കെയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്വന്തം വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നുകളഞ്ഞതും ഇതേ സുരക്ഷാ ഭടന്മാർ തന്നെയാണ്.
എസ്സി / എസ്ടി ജനസംഖ്യയുടെ ആനുപാതികമായി ബജറ്റിൽ തുകവകയിരുത്തുന്ന പ്രത്യേക ഘടകപദ്ധതി (എസ്.സി.പി) യിലെ വകയിരുത്തലുകൾനിരീക്ഷിച്ച ആസൂത്രണ കമ്മീഷൻ വിലയിരുത്തുന്നത് 2017 ബജറ്റിൽ ആസൂത്രിതമായഅട്ടിമറിയാണ് നടന്നിരിക്കുന്നതെന്നാണ്.പട്ടികജാതി/പട്ടികവർഗ്ഗങ്ങളിൽ പെടുന്നവർക്ക് ജനസംഖ്യയുടെ അനുപാതത്തിൽ യഥാക്രമം 91,386 കോടി രൂപയും 47,276 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. എന്നാൽ ഇതിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാണ് ഈ തുകയിൽ അൻപത്തിയഞ്ച്ശതമാനവും വകയിരുത്തപ്പെട്ടിട്ടുള്ളത്. അതായത് പട്ടികജാതി – പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് മാത്രമല്ലമറ്റ് മേഖലകൾക്കുള്ള വിഹിതവും കൂടിയാണ് അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പട്ടികജാതി, പട്ടികവർഗ എംപിമാരുടെ ശമ്പളം, പെൻഷൻ, അവരുടെ പ്രവർത്തന ഫണ്ട്,പട്ടികജാതി / പട്ടികവർഗ്ഗക്കാർക്കുള്ള വ്യത്യസ്ത പദ്ധതികൾക്കുള്ള ഫണ്ട് തുടങ്ങിയവ എല്ലാം ചേർത്ത് ബാക്കി വരുന്ന 45 % !!
സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായ ദലിതർക്ക്, സ്ത്രീകൾക്ക്, ന്യൂനപക്ഷങ്ങൾക്ക്, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന ജീവൻ നഷ്ടപ്പെടുന്ന, സ്വത്ത് നിഷേധിക്കപ്പെടുന്ന അന്തസ്സുള്ള ജീവിതം നിഷേധിക്കപ്പെടുന്ന ഒരു രാജ്യത്ത് എവിടെയാണ് നീതിപുലരുന്നത്.?

# ഇന്ത്യ നമ്മുടേതാണ്
# ഇതൊരുജനാധിപത്യരാജ്യമായി നിലനിൽക്കേണ്ടതുണ്ട്
# നമുക്കിവിടെ നമ്മളായി ജീവിക്കേണ്ടതുണ്ട്
# വോട്ടു ചെയ്യുമ്പോൾ, ഓർത്തു ചെയ്യുക