fbpx
Connect with us

Featured

ഇന്ത്യൻ ഭരണഘടന: പുനർ വായിക്കപ്പെടേണ്ട ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

ലോകത്തിലെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. അതിന്റെ മുഖ്യ ശില്പി ഒരു കറതീർന്ന ഫെമിനിസ്റ്റാണ് എന്നതാണ് ആ പ്രത്യേകത

 265 total views

Published

on

Vineetha Vijayan

ഇന്ത്യൻ ഭരണഘടന: പുനർ വായിക്കപ്പെടേണ്ട ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

ലോകത്തിലെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. അതിന്റെ മുഖ്യ ശില്പി ഒരു കറതീർന്ന ഫെമിനിസ്റ്റാണ് എന്നതാണ് ആ പ്രത്യേകത. ലോകത്താകമാനം വളർന്നു തുടങ്ങിയിരുന്ന സ്ത്രീവാദ പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും അവർ മുന്നോട്ടുവെച്ച ആശയങ്ങളെയും കൃത്യമായ സ്ത്രീപക്ഷ വീക്ഷണത്തോടു കൂടി ഉൾക്കൊള്ളാനും ഭരണഘടനാ നിർമ്മാണ ഘട്ടത്തിൽ ആ ആശയങ്ങളെ പ്രയോഗ തലത്തിലെത്തിക്കാനും ഡോ: അംബേദ്കർക്ക് സാധിച്ചിരുന്നു. വിദ്യാഭ്യാസത്തിലും സ്വത്തധികാരത്തിലും രാഷ്ട്രീയ അധികാരത്തിലും എന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകൾക്ക് ലഭിക്കേണ്ടുന്ന തുല്യതയെന്ന വിഷയത്തെ നേടുന്ന ഏറ്റവും ആധുനിക മൂല്യബോധത്തോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത്.

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുക മാത്രമല്ല നിയമ നിർമ്മാണ ഘട്ടത്തിൽ അവയ്ക്ക് പരമ പ്രാധാന്യം കൽപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ നിയമ വ്യവസ്ഥ ലോകത്തിൽ ഏറ്റവും അധികം സ്ത്രീ സുരക്ഷാ നിയമങ്ങളുള്ള ഒന്നായതിൽ ചെറുതല്ലാത്ത പങ്ക് ഡോ: അംബേദ്കർക്കുണ്ട്. ജാതിവ്യവസ്ഥയുടെ രണ്ട് പ്രധാന ഇരകൾ എന്നാണ് അദ്ദേഹം അയിത്തജാതിക്കാരെയും സ്ത്രീകളെയും നിർണയിച്ചത്. ജാതിവ്യവസ്ഥയെ ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ഗർഭം വഴി പകരുന്നവർ എന്ന നിലയ്ക്കു ജാതിവ്യവസ്ഥയുടെ നിലനിൽപ്പും സ്ത്രീയുടെ പുരോഗമന ചിന്തയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൃത്യമായ ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യൻ സ്ത്രീയുടെ പുരോഗമന ചിന്തയും സമത്വത്തിനും തുല്യാവകാശം വേണ്ടി നിലകൊണ്ട ചുരുക്കം ചില നേതാക്കളേ നമുക്കുള്ളൂ നമുക്കുള്ളൂ .ശ്രീബുദ്ധൻ ,ജോതിറാവു ഫുലെ ,സാവിത്രിബായ് ഫുലെ
ഈ വി രാമസ്വാമി ,ഡോക്ടർ അംബേദ്കർ ,മഹാത്മാ അയ്യൻകാളി എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ! ഇവരിൽനിന്ന് ഡോക്ടർ അംബേദ്കർക്കുള്ള വ്യത്യസ്തത അദ്ദേഹത്തിന് തൻറെ ശ്രമങ്ങളെ സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷണ ഉപാധികളായ നിയമങ്ങളും നിയമങ്ങളും ആക്കി മാറ്റാൻ ഭരണഘടനയിലൂടെസാധിച്ചു എന്നതാണ്.

ഹിന്ദു ശാസ്ത്രങ്ങളും സ്മൃതികളും അനുശാസിച്ചിരുന്നു നിയമവ്യവസ്ഥകൾക്കുംവിലക്കുകൾക്കും അകത്തു കഴിഞ്ഞിരുന്ന സ്വതന്ത്ര ബോധമോ ചിന്തയോ പോലും വിലക്കപ്പെട്ട്മൃഗതുല്യമായ അടിമ ജീവിതം അവസാനിപ്പിക്കണം എങ്കിൽ അവളെ വിദ്യാഭ്യാസം ചെയ്യിക്കുകയേ നിവൃത്തിയുള്ളൂ എന്ന് അദ്ദേഹംന കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. സ്ത്രീശാക്തീകരണം എന്നത് ബഹുതല സ്പർശിയും വിഭിന്ന മാർഗ്ഗങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഒന്നും തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ ഡോക്ടർ അംബേദ്കർ അതിനുള്ള ഏറ്റവും കരുത്തുറ്റ ആയുധമെന്ന് തന്നെയാണ് വിദ്യാഭ്യാസത്തെ പരിഗണിച്ചിരുന്നത് . സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായി അക്കാലം വരെ നിലനിന്നിരുന്ന വിലക്കുകൾ എടുത്തു മാറ്റാനും വിദ്യാഭ്യാസം സാർവത്രികമാക്കാനുമുള്ള ഇടപെടലുകളായിരുന്നു അവയിൽ പ്രധാനം.
പുരോഗതി നേടിയ സമൂഹം എന്നാൽ അതിനർത്ഥം പുരോഗതി നേടിയ സ്ത്രീകൾ എന്നുതന്നെ ആണ് എന്ന അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതുംഅക്കാരണം കൊണ്ടുതന്നെയാണ് .

Advertisement

ഡോക്ടർ അംബേദ്കറുടെ സ്ത്രീ ദർശനത്തിന് ബുദ്ധമതത്തിലെ സ്ത്രീപക്ഷ ദർശനങ്ങളുമായി അഭേദ്യബന്ധമുണ്ട്. മനുവിന്റെയും ബുദ്ധന്റെയും സ്ത്രീ വീക്ഷണങ്ങളിലെ വിപരീതത്വം ഡോക്ടർ അംബേദ്കർ തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ആവർത്തിച്ചു പറയാറുണ്ട് .ബുദ്ധൻ സ്ത്രീകളോട് തികഞ്ഞ ബഹുമാനത്തോടും സ്നേഹത്തോടുംകൂടി ഇടപെടണമെന്ന് ഉപദേശിക്കുകയും സ്ത്രീയുടെ ലിംഗപദവിയെ വിലകുറച്ച് വില കുറച്ച് കാണരുതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു .അദ്ദേഹം സ്ത്രീകൾക്ക് ധമ്മവും തത്ത്വചിന്തയും ഉപദേശിച്ചിരുന്നു .വൈശാലിയിലെ അമ്രപാലിയെയും വിശാഖയെയുംഗൗതമിയെയും റാണി മല്ലികയെയും പ്രസേനജിത്തിന്റെ റാണിയേയും പോലുള്ള സ്ത്രീകൾ ബുദ്ധനെ ധമ്മ ദീക്ഷയ്ക്കായി സമീപിച്ചതും അദ്ദേഹം അവർക്ക് ധമ്മം ഉപദേശിച്ചതായുംഉള്ള കഥകൾ ഡോക്ടർ അംബേദ്കർ ഉദ്ധരിക്കാറുണ്ട്. ഡോക്ടർ അംബേദ്കർ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം ഇതേ ബൗദ്ധദർശനത്തിന്റെ തന്നെ തുടർച്ചയായി കാണാവുന്നതാണ് .

സ്ത്രീക്ക് വിദ്യാഭ്യാസം നൽകുന്നതും പുരുഷന് വിദ്യാഭ്യാസം നൽകുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ബാബാസാബ് ഡോക്ടർ അംബേദ്കർ പറയുന്നത് ഇപ്രകാരമാണ്;” ഒരു ആൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുമ്പോൾ അത് ഒരുവ്യക്തിക്ക് മാത്രമാണ് നൽകപ്പെടുന്നത് എന്നാൽ ഒരു പെൺകുട്ടിക്ക് വിദ്യാഭാസം നൽകുമ്പോൾ അത് നൽകപ്പെടുന്നത് അവൾ ഉൾപ്പെടുന്ന കുടുംബത്തിന് മുഴുവനായാണ് ”
. ലക്ഷ്യങ്ങളെയും അടിസ്ഥാന തത്വങ്ങൾ അടിസ്ഥാന തത്വങ്ങളെയും എല്ലാംസമഗ്രമായി ഉൾക്കൊള്ളുന്ന സുപ്രധാന രേഖയാണ്. മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇടത്താണ് ഭരണഘടന ആദ്യമായി സ്ത്രീയെ അഭിസംബോധന ചെയ്യുന്നത്. അത് ഇങ്ങനെയാണ് ”മതത്തിൻറെയോ ലിംഗത്തിന്റെയോ അല്ലെങ്കിൽ അവയിലേതെങ്കിലും ഒന്നിന്റെയോ അടിസ്ഥാനത്തിൽ ഭരണകൂടം പൗരന്മാരോട് വിവേചനം കാണിക്കില്ല .എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്നതിൽ നിന്ന് ഇത് ഭരണകൂടത്തെ തടസപ്പെടുത്തുന്നില്ല.” മൗലിക അവകാശങ്ങളെ കുറിച്ചുള്ള പ്രാഥമികമായ വിവരണത്തിൽ തന്നെ ഇത്രയും വ്യക്തവും കൃത്യവുമായി സ്ത്രീയുടെ അവകാശമെന്ന്, തുല്യതയെ സമതയെ അടയാളപ്പെടുത്തിയിരിക്കുന്നു ഇന്ത്യൻ ഭരണഘടനയിൽ.

വിദ്യാഭ്യാസത്തിലും സ്വത്ത് അധികാരത്തിലും രാഷ്ട്രീയ അധികാരത്തിലും എന്നുവേണ്ട ജീവിതത്തിൻറെ സമസ്തമേഖലകളിലും സ്ത്രീകൾക്ക് ലഭിക്കേണ്ടുന്ന തുല്യനീതി എന്ന വിഷയത്തെ വളരെ ആധുനികമായ മൂല്യബോധത്തോടെ യാണ് അദ്ദേഹം ഉൾകൊണ്ടിരുന്നത്.
ഒരു ഇന്ത്യൻ പൗരന് തന്റെപൗരത്വത്തിന്റെ അടിസ്ഥാന അവകാശമെന്ന് സ്ഥാപിക്കാൻ ആവുന്ന ഒന്നാണ് പ്രായപൂർത്തി വോട്ടവകാശം. അന്നുവരെ നികുതി അടയ്ക്കാൻ മാത്രം ഭൂസ്വത്ത് ഉള്ള പുരുഷനു മാത്രം പ്രാപ്തമായിരുന്ന വോട്ട് അവകാശത്തെ സ്ത്രീപുരുഷ ഭേദമില്ലാതെ പ്രായപൂർത്തി എന്ന ഒറ്റ മാനദണ്ഡം മാത്രം അടിസ്ഥാനമാക്കി നിയമപരമായ അവകാശമാക്കി വ്യവസ്ഥ ചെയ്യാൻവേണ്ടി ശബ്ദിച്ചത് ബാബാസാഹേബ് അംബേദ്കർ ആണ്. അതിനെതിരെ ഇന്ന് മോദിസർക്കാർ കോടികളുടെ പ്രതിമ സ്ഥാപിച്ച ആഘോഷിച്ച ആദരിച്ച സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ളവർ വലിയ എതിർപ്പാണ് നിയമസഭയിൽ അടക്കം ഉന്നയിച്ചത്. മൊണ്ടേഗു ചെംസ്ഫോർഡ് റിഫോംസ് മാത്രമായിരുന്നു അതുവരെ ഇന്ത്യയിലെ ചുരുക്കം ചില പ്രവിശ്യകളിൽ എങ്കിലും പ്രായപൂർത്തി വോട്ടവകാശം നാമമാത്രമായെങ്കിലും നടപ്പിലാക്കിയത്. ഡോക്ടർ അംബേദ്കർ, പ്രായപൂർത്തി വോട്ടവകാശം വഴി ഇന്ത്യ മുഴുവനും ബാധകമായ നിയമമായത് വ്യവസ്ഥ ചെയ്തപ്പോൾ സ്ഥാപിക്കപ്പെട്ടത് മൗലികാവകാശമായി വാഗ്ദാനം ചെയ്യപ്പെട്ട സമതയുടെ ആദ്യ ജനാധിപത്യ അടിസ്ഥാനം തന്നെ ആയിരുന്നു . ആർട്ടിക്കിൾ 326 പ്രകാരം പ്രായപൂർത്തി വോട്ടവകാശം നിയമപരമായ അവകാശമായി സ്ഥാപിച്ചതിന് പുറമേ ഇന്ത്യൻ സ്ത്രീയുടെ ആത്മാഭിമാനത്തെ അന്തസുള്ള ജീവിതത്തിനും അടിസ്ഥാനമാകുന്ന ഒട്ടേറെ നിയമ പരിരക്ഷകൾ ഡോക്ടർ അംബേദ്കറുടെ ശ്രമഫലമായി ഭരണഘടനയിൽ സാധിച്ചു. സ്ത്രീ തൊഴിൽ സംരക്ഷണ നിയമം, പിതൃസ്വത്തിൻമേലുള്ള അവകാശം, പ്രായപൂർത്തി വിവാഹ നിയമം, ജീവനാംശ അവകാശം, തുല്യവേതനാവകാശം, പ്രസവകാല വേതനാവകാശം,സ്ത്രീകളെ കൊണ്ട്അപകടകരമായ ഖനികളിൽ തൊഴിലെടുപ്പിക്കുന്നത് വിലക്കുന്ന നിയമം, തുടങ്ങി ഇന്നും ഇന്ത്യൻ സ്ത്രീയുടെ അന്തസ്സോടെയുള്ള ജീവിതം സാധ്യമാക്കുന്ന സംരക്ഷണ വ്യവസ്ഥകൾ ഉൾച്ചേർന്ന ഇന്ത്യൻ ഭരണഘടന പൂർണ്ണാർത്ഥത്തിൽ ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ തന്നെയാണ്.

educate, agitate ,organaise ഈ ആപ്തവാക്യം ഡോക്ടർ അംബേദ്കറുടേതാണ്. ഇത് പിൽക്കാലത്ത് എസ്എഫ്ഐ അതിന്റെ ആപ്തവാക്യമായി സ്വീകരിച്ചു .ഡോക്ടർ അംബേദ്കർ ഈ വാക്യത്തിന് ഒരു അധിക വിശദീകരണവും നൽകിയിട്ടുണ്ട് .അതാണ് പ്രധാനം” education is fruitless without educated women, agitation is incomplete without the Strength of women. and organisations are meaningless without the accompaniment of women “സ്ത്രീകൾക്ക് നൽകപ്പെടുന്നില്ല എങ്കിൽ വിദ്യാഭ്യാസമെന്നത് സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല. സ്ത്രീകളുടെ പങ്കാളിത്തത്തോടുകൂടിയല്ലാത്ത ഏതു സമരവും അപൂർണ്ണമാണ് .സ്ത്രീകളുടെ പങ്കാളിത്തമില്ലാത്ത കൂട്ടായ്മകൾ അർത്ഥരഹിതമാണ് .

Advertisement

നവോത്ഥാന പ്രക്ഷോഭങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും കലാപങ്ങളും സ്ത്രീപുരുഷന്മാരുടെ തുല്യ പങ്കാളിത്തത്തോടെയാണ് നടന്നതെങ്കിലും പുരുഷകർതൃത്വങ്ങൾ മാത്രമാണ് ചരിത്രത്തിൽ ഇടംനേടിയത്. ചാന്നാർ ലഹളയിൽ, കല്ലമാല സമരത്തിൽ, ഊഴിയവേല വിരുദ്ധ സമരത്തിൽ ഒക്കെ നേതൃത്വപരമായ പങ്കുവഹിച്ച കീഴാളസ്ത്രീസാന്നിധ്യങ്ങൾ അപ്പാടെ മറയ്ക്കപ്പെട്ടു പോവുകയായിരുന്നു. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരേ ഒരുപേര് ചേർത്തലക്കാരിയായ നങ്ങേലിയുടേതാണ്. എന്നാൽ നങ്ങേലിയുടെ കഥ കെട്ടുകഥയാണ് എന്നാണ് സവർണ്ണ സംഘ അവകാശവാദം . യഥാർത്ഥ ചരിത്രത്തെ കെട്ടുകഥകൾ ആക്കാനും കെട്ടുകഥകളെ യഥാർത്ഥ ചരിത്രമെന്ന് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ എക്കാലവും അവർ നടത്തിയിട്ടുണ്ട്.
നവോത്ഥാനസമരങ്ങളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും സ്ത്രീകൾക്കുണ്ടായ അടയാള അദൃശ്യതപക്ഷേ ഹിന്ദുസമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ പിന്തുണച്ച് പ്രവർത്തിച്ച സവർണ്ണ സ്ത്രീകൾക്ക് ഉണ്ടായില്ല. അതു അതുകൊണ്ടാണല്ലോ പാർവതി നെന്മേനി മംഗലവും പാർവതി മനാഴിയും ആര്യാ പള്ളവും ഒക്കെ കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ പേരുകളായെങ്കിലും ഇടം പിടിച്ചതും ഒരു കീഴാള സ്ത്രീയുടെ പേരു പോലും ആ ചരിത്രത്തിൽ ഇല്ലാതെ പോയതും. അടയാളപ്പെടുത്തപ്പെട്ട പേരുകൾ ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുന്നതിൽ സന്തോഷം തീർച്ചയായുമുണ്ട്. എന്നാൽ രേഖപ്പെടുത്തപ്പെട്ടതു മാത്രമല്ല എന്നും അനാചാരങ്ങൾക്കും മതങ്ങൾക്കും ജാതികൾക്കും വേണ്ടി കൊലചെയ്യപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകളുടെ അടയാളപ്പെടാത്ത ആത്മത്യാഗങ്ങളുടേതു കൂടിയാണ്.
ഇക്കഴിഞ്ഞ കാലംവരെ സമുദായ പരിഷ്കർത്താക്കൾ എന്ന് അഭിസംബോധന ചെയ്യപ്പെട്ടിരുന്ന മഹാത്മാ അയ്യൻകാളിയെയും ശ്രീനാരായണ ഗുരുവിനെയും നവോത്ഥാന നായകർ എന്ന് തിരുത്തി വിളിക്കാൻ കാണിച്ച ആർജ്ജവത്തോടെ അടയാളപ്പെടാനനുവദിക്കാത്ത പെൺപോരാട്ടങ്ങളെ പുനർവായനക്കെടുക തന്നെ ചെയ്യും പുതിയ കാലം എന്നതിന്റെ തർക്കരഹിതമായ സാക്ഷ്യപ്പെടുത്തൽ കൂടിയായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് കേരളം സാക്ഷ്യം വഹിച്ച സംഭവ വികാസങ്ങൾ.

സമരങ്ങളിലും സാമൂഹ്യ ഇടപെടലുകളും സ്ത്രീകളുടെ പങ്കാളിത്തവും സജീവ നേതൃത്വവും ഉറപ്പുവരുത്താൻ എക്കാലവും ശ്രദ്ധിച്ചിരുന്ന നേതാവാണ് ഡോ: അംബേദ്കർ. സമൂലമാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കുവാൻ സ്ത്രീകൾക്കേ കഴിയൂ എന്നദ്ദേഹം ഉറപ്പിച്ചുപറയുകയും ചെയ്തു. 1927 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാഡ് സത്യാഗ്രഹത്തിൽ 25000 സ്ത്രീകൾ പങ്കെടുത്തിരുന്നു .ആ വേദിയിൽ വെച്ചാണ് അദ്ദേഹം മനുസ്മൃതി കത്തിക്കുന്നത്. അതിനദ്ദേഹം പറഞ്ഞ കാരണമാണ് ശ്രദ്ധിക്കേണ്ടത്
“സ്ത്രീകൾക്കും ശൂദ്രർക്കും പരമ വിനാശകാരിയായ നിയമം എന്ന നിലയ്ക്കാണ് ഞാൻമനുസ്മൃതി കത്തിക്കുന്നത് ”
.സവർണ്ണ ഹിന്ദു വർഗീയത സൃഷ്ടിച്ചിരിക്കുന്ന കപടമായ ഹിന്ദു സാമാന്യബോധം എത്തരത്തിലാണ് സമൂഹത്തെ അപകടപരമായി ബാധിച്ചിരിക്കുന്നത് എന്ന തിരിച്ചറിവ് ഈ ഒരു ഘട്ടത്തിലെങ്കിലും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഹിന്ദു സാമാന്യബോധം ആണ് യഥാർത്ഥത്തിൽ ഹൈന്ദവ ഫാസിസത്തിന് അടിസ്ഥാനം. ഇന്ത്യൻ പൗരബോധം അഥവാ ഇന്ത്യൻ സാമാന്യബോധം എന്നത് ഹിന്ദു സാമാന്യബോധമായി പരിവർത്തി പ്പിക്കാനുള്ള സംഘപരിവാറിന്റെ ജാഗ്രതയോടുകൂടി ശ്രമങ്ങളാണ് എക്കാലത്തും ഹൈന്ദവ ഫാസിസം വളർത്തിയതും അതുവഴി ഇന്ത്യയിലെ സ്ത്രീകളുടെ ദലിതരുടെയും മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും അതിജീവനവും മുന്നോട്ടുപോകും ആശങ്കയിലാഴ്ത്തിയതും. ദലിതർ ഹൈന്ദവതയുടെ കപട ചേർത്തു പിടിക്കലിൽ നിന്ന് കുതറിമാറിയാണ് അത്തരം ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ചത്.ക്രൈസ്തവ ,മുസ്‌ലിം ന്യൂനപക്ഷങ്ങൾ തങ്ങളുടെ സ്വത്വബോധത്തിൽ ഉറച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും അതിനെ പ്രതിരോധിച്ചു.

ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്നത് ബ്രാഹ്മണ കല്പിതമായ ചാതുർവർണ്യ വ്യവസ്ഥ തന്നെയാണ്. ജാതിവ്യവസ്ഥയുടെ രണ്ട് പ്രധാന ഇരകളാണ് സ്ത്രീകളും ദലിതരും. ജാതിവ്യവസ്ഥയെ ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് സംക്രമിപ്പിക്കുന്നത് സ്ത്രീയുടെ ഗർഭപാത്രമാകയാലാണ് അവർ സ്ത്രീയെ തങ്ങളുടെ നിയന്ത്രണത്തിൽ ഒതുക്കി നിർത്താനുള്ള വ്യവസ്ഥകൾ ചെയ്തിരുന്നത്. ജാതിവ്യവസ്ഥയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യാനും ഇല്ലായ്മ ചെയ്യാനും ഉള്ള പ്രാപ്തി പുരോഗമനചിന്തയുള്ള സ്ത്രീയുടെ ഗർഭപാത്രത്തിനുണ്ട് എന്ന അവരുടെ ജാഗ്രതയാണ് അത്തരത്തിലുള്ള പുരോഗമന ബോധ്യങ്ങളിലേക്ക് സ്ത്രീകൾ കടന്നുവരാനുള്ള സാഹചര്യങ്ങളെയെല്ലാം സൂക്ഷ്മതയോടുകൂടി ഒഴിവാക്കി നിർത്തിയിരുന്നത്.

ജാതിവ്യവസ്ഥയുടെ നിലനിൽപ്പും സ്ത്രീകളും തമ്മിലുള്ള ബന്ധം കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് ഹിന്ദു കോഡ് ബില്ല് തയ്യാറാക്കിയപ്പോൾ ഹിന്ദു സമൂഹത്തിലെ സ്ത്രീകളുടെ തുല്യതയും അവസര സമത്വത്തിനും വേണ്ടിയുള്ള ഉപാധികൾ ഡോ.അംബേദ്കർഅതിൽ കൃത്യമായി ചേർത്തത്.സ്വത്തിന്മേലും ദായക്രമത്തിലും വിവാഹത്തിലും വിവാഹമോചനത്തിലും രക്ഷാകർതൃത്വത്തിലും ഉൾപ്പെടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച ഹിന്ദു കോഡ് ബിൽ.
പാരമ്പര്യവാദികളായ നെഹ്റുവും ഗാന്ധിയും ഉൾപ്പെടെയുള്ളവർ അതിനെ നിശിതമായി എതിർത്തു. അവരാണിന്ന് സ്ത്രീ അവകാശ പോരാളികൾ എന്നു വാഴ്ത്തപ്പെടുന്നത്!
ഹിന്ദുകോഡ് ബില്ലിനെ എതിർത്തുകൊണ്ട് ഗോൾവർക്കർ പറഞ്ഞത് അത് ഹിന്ദുസമുദായത്തെ ദുർബലപ്പെടുത്തും എന്നാണ്. എന്തൊക്കെ ഗുണഫലങ്ങൾ ഇന്നാട്ടിലെ സ്ത്രീകൾക്കും ജനങ്ങൾക്കും അതുമൂലമുണ്ടായാലും ശരി ഹിന്ദുസമുദായത്തിന്, ജാതിവ്യവസ്ഥയ്ക്ക്, ബ്രാഹ്മണ അധികാരത്തിന് അത് ദോഷം ചെയ്യുന്നെങ്കിൽ അത് വേണ്ട എന്നു പറയാൻ അവർക്ക് ഒരു കാലത്തും മടിയില്ലായിരുന്നു
ഹിന്ദുകോഡ് ബില്ലിന് എതിരെ മാത്രമല്ല ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെയും കടുത്ത വിമർശനമുന്നയിക്കുകയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന് ശേഷവും ” നമ്മൾ ഹിന്ദുക്കൾ ഭരണഘടനയെ അംഗീകരിക്കേണ്ടതില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമല്ല. ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം ഉണ്ട് അത് ഹിന്ദുമതമാണ്. ഹിന്ദുമതത്തിന് ഒരു ഭരണഘടനയുണ്ട്, അത് മനുസ്മൃതിയാണ് .ഇന്ത്യയുടെ ഔദ്യോഗിക മതമായ, ഹിന്ദുമതത്തിന്റെ ഭരണഘടനയായ മനുസ്മൃതിയാണ് ഭരണഘടനയായി അംഗീകരിക്കേണ്ടത് “എന്നുപറഞ്ഞ ഗോൾവർക്കർ ഹിന്ദു കോഡ് ബില്ലിനെ എതിർത്തതിൽ അതിശയം വിചാരിക്കേണ്ട കാര്യമില്ല!

Advertisement

എന്തായാലും ഹിന്ദുകോഡ് ബിൽ പാസാക്കപ്പെട്ടില്ല .രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ ഏറ്റവും ഗുണപരമായി പരിവർത്തിപ്പിക്കാൻ കഴിയുമായിരുന്ന ഏറ്റവും മഹത്തായ പദ്ധതിയുടെ നിരാശാജനകമായ അന്ത്യം കൂടിയായിരുന്നു അത്. നിയമനിർമ്മാണസഭ അംഗത്വം രാജിവച്ചു ഡോക്ടർ അംബേദ്കർക്ക് പിൻവാങ്ങേണ്ടിവന്നു .രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന അസഹിഷ്ണുതയ്ക്കും അസ്വസ്ഥതയ്ക്കും രാഷ്ട്രീയമായ പ്രതിവിധി ആവേണ്ടിയിരുന്ന, പൂർവ്വ പര മാതൃകകളില്ലാത്ത താരതമ്യ രഹിതമായ ഹിന്ദു കോഡ് ബിൽ അംഗീകരിക്കപ്പെടാതെ പോകയാൽ
രാജ്യം നേരിടാൻ പോകുന്ന വലിയ ദുരന്തത്തെ പറ്റി അദ്ദേഹം കൃത്യമായി എഴുതിവച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ഉദ്ധരിക്കട്ടെ ,” മേൽത്തട്ട് കീഴ്ട്ട് ബന്ധങ്ങളെ, വർഗ വംശ വൈരുദ്ധ്യങ്ങളെ ,ലിംഗലൈംഗിക ഭിന്നതകളെ, അവയെ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെ എല്ലാം സൃഷ്ടിച്ചത് സവർണ്ണ ഹൈന്ദവ സംഹിതയാണ് .ഇവ വരുംകാലത്ത് നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കും. ഭരണഘടനയുടെ ഫലദായകമായ സംവേദന ശക്തിക്കുമുന്നിൽ പ്രഹേളികയായി മാറും “എത്ര ദീർഘവീക്ഷണത്തോടെയാണ് അദ്ദേഹം രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അന്നേ കണ്ടത് എന്നറിയുമ്പോളാണ്
ഡോക്ടർ അംബേദ്കറുടെ ആശയങ്ങളും ദർശനങ്ങളും ഭരണഘടനയ്ക്ക് നൽകേണ്ടുന്ന അധിക മൂല്യത്തിനുള്ള രാഷ്ട്രീയ പ്രസക്തിയും പുനർവിചിന്തനം ചെയ്യേണ്ടത് അനിവാര്യമായി മാറുന്നത്

#രാമന്റെഭാരതമല്ല
#അംബേദ്കറുടെഇന്ത്യയാണ്
#മനുസ്മൃതിയല്ലതന്ത്രസമുച്ചയമല്ല #മഹത്തായഇന്ത്യൻഭരണഘടനയാണ്
നിയമവ്യവസ്ഥയാണുവാഴേണ്ടത്

 266 total views,  1 views today

Advertisement
Advertisement
Entertainment3 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment3 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment3 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence4 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured4 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment4 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment4 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment5 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space5 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment4 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »