സഖാക്കളേ നിങ്ങൾക്ക്ആശ്വസിക്കാം ഐക്യദാർഢ്യപ്പെടാം,ഈ ചിതകൾ കത്തുന്നത് കേരളത്തിലല്ല, അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെമേട്ടുപ്പാളയത്ത്

152

Vineetha Vijayan

സഖാക്കളേ നിങ്ങൾക്ക്ആശ്വസിക്കാം ഐക്യദാർഢ്യപ്പെടാം,ഈ ചിതകൾ കത്തുന്നത് കേരളത്തിലല്ല, അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെമേട്ടുപ്പാളയത്ത്, നാദൂരിലാണ്. ഈ ചിതകളിൽ എരിയുന്നത് ഉറക്കത്തിൽ, തങ്ങൾക്കു മീതേ മറിഞ്ഞു വീണ ജാതിമതിലിനിടയിൽ പെട്ട്കൊല്ലപ്പെട്ട ഏഴു വയസ്സു മുതൽ എഴുപതു വയസ്സുവരെ പ്രായമുള്ള ,സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ള പതിനേഴു ദലിതരാണ്.. .

Image result for mettupalayam caste wall collapseജാതിമതിൽ എന്താണെന്ന് കേരളത്തിന് ഇന്ന് അറിയില്ലായ്കയുണ്ടാവില്ല.
അറിയില്ലെങ്കിൽ പറഞ്ഞു തരാം. ദലിതരുടെ സാന്നിധ്യം കൊണ്ട് അശുദ്ധമായേക്കാമെന്ന സവർണ്ണ ഭയങ്ങളിൽ നിന്ന് കെട്ടിയുയർത്തപ്പെടുന്ന അയിത്തക്കോട്ടകളാണവ. അരുന്ധതിയാർ വിഭാഗക്കാരായ മനുഷ്യർ അറുപതു കൊല്ലക്കാലമായി താമസിക്കുന്ന സ്ഥലത്ത് പുതുതായി വീടുവെച്ച ശിവസുബ്രഹ്മണ്യം എന്ന സവർണൻ അയൽക്കാരായ ദലിതരിൽ നിന്ന് അയിത്തം സൂക്ഷിക്കാനായി അഞ്ചടി ഉയരത്തിൽ പണിത ജാതി മതിൽ തകർന്നു വീണ് കൊല്ലപ്പെട്ടതാണാ മനുഷ്യർ !

Image result for mettupalayam caste wall collapseതങ്ങളുടെ വഴിയും ജീവിതവും തടയുന്ന ആ മതിലിനെതിരേ സമരത്തിലായിരുന്നു, ഇരുപത്തിയൊന്ന് വർഷമായി ആ മനുഷ്യർ, ഒന്നും സംഭവിച്ചില്ല… പക്ഷേ അവരുടെ സമരം മരണത്തിലൂടെ വിജയിച്ചു, മതിൽ താനേ തകർന്നു, ഇനി സമരവുമില്ല, സമരം ചെയ്യാൻ അവരുമില്ല… !
കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ദലിതർ അങ്ങോട്ടേക്കൊഴുകുകയാണ്, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പോലീസ് അവരെ അടിച്ചോടിക്കുകയാണ്… കുടുംബത്തോടെ കൊല്ലപ്പെട്ടവർക്ക് നാലു ലക്ഷം വീതം സർക്കാർ നൽകുമത്രേ! ആർക്ക്, എന്തിന് എന്നു ചോദിക്കരുത്! കുറ്റവാളിയായ ശിവസുബ്രഹ്മണ്യത്തിനെതിരേ ചുമത്തിയിട്ടുള്ളത് മനപ്പൂർവ്വമല്ലാത്ത നരഹത്യ , ഐ.പി.സി 304 ( എ) , തമിഴ്നാട് പ്രോപ്പർട്ടി ആക്റ്റിന്റെ നാലാം വകുപ്പ്! തീർന്നു…. അട്രോസിറ്റി ആക്ട്? ഓ. .. അതൊക്കെ എന്തിന്? സംസ്ഥാനാതിർത്തികൾക്കേ മാറ്റമുള്ളൂ അതൊക്കെ ഇവിടത്തെ പോലെ അവിടെയും….

Image result for mettupalayam caste wall collapseഅവിടത്തെപ്പോലൊരു ദുരന്തം ഇവിടെ ഉണ്ടാവാതിരിക്കാൻ ,നാദൂരു പോലൊരു വടയമ്പാടിഉണ്ടാവാതിരിക്കാൻ, ആത്മാഭിമാനികളായ ദലിതർ പൊളിച്ചു കളഞ്ഞ ഒരു ജാതിമതിൽ ഇവിടെയീ നവോത്ഥാന കേരളത്തിലുണ്ടായത് കഴിഞ്ഞ വർഷമാണ്… ഇന്ന് എടപ്പാടി പളനി സ്വാമിയെന്നതു പോലെ, അന്ന് പിണറായി വിജയന്റെ പോലീസാണ് അയിത്തമതിൽ പൊളിക്കാൻ തന്റേടം കാട്ടിയ മനുഷ്യർക്ക് ഐക്യദാർഢൃവുമായി എത്തിയവരെ തലങ്ങും വിലങ്ങും ഓടിച്ചിട്ടടിച്ചത്, നൂറിലേറെപ്പേർക്കെതിരേ കേസ് എടുത്തത്, കോടതി നടപടികൾ നേരിടുന്ന അതിലൊരു പ്രതിയാണ് ഇതെഴുതുന്നഞാനും. സർക്കാരാണ് ഞങ്ങൾക്കെതിരേ കേസുമായി നീങ്ങുന്നത്, പക്ഷേ,ഞങ്ങൾക്ക് തെല്ലുംഭയമില്ല. ഉറപ്പിച്ചു പറയാംഇനിയും ഉയരില്ല ഈ കേരളത്തിലൊരിടത്തും അയിത്തക്കല്ലിന്മേൽ കല്ലുവെച്ചു കെട്ടി ഒരു ജാതി മതിലും! നിങ്ങളുടെ പോലീസുകാരെക്കൊണ്ട് എത്രയാവുമെന്നാണ് ?
ആത്മാഭിമാനമുള്ള ദലിതർ ഈ നാടിനു ചാവുംവരെ കാവൽ നിൽക്കും, മേട്ടുപ്പാളയത്തെ കൂടപ്പിറപ്പുകളുടെ കത്തിത്തീർത്ത ഉടലുകളെ കാവൽ നിർത്തി ഞങ്ങളതുറക്കെപ്പറയുക തന്നെ ചെയ്യും!