നെഹ്‌റുവിനെ പറ്റി അഞ്ചുപൈസയുടെ വിവരം മോദിക്കില്ല

553

Vinesh PeeVee എഴുതുന്നു 

പ്രിയപ്പെട്ട മോദീജീ…നെഹ്റുവിനെ വിമർശിക്കുന്നതിന് മുമ്പ്
അദ്ദേഹം പഠിച്ച കേംബ്രിഡ്ജിലൂടെ ഒന്ന് സഞ്ചരിക്കുകയെങ്കിലും വേണം..

Vinesh PeeVee
Vinesh PeeVee

ഒരുപക്ഷേ താങ്കൾക്ക് ആളുമാറിപ്പോയതാവാം…. രാഷ്ട്രപിതാവിന്റെ പേരുപോലും നേരാംവണ്ണം ഓർത്തിരിക്കുവാൻ താങ്കൾക്ക് കഴിയാറില്ലല്ലോ

===

ലോകത്തിന്റെ അഞ്ചിലൊന്ന് ജനത….

300 വർഷം ബ്രിട്ടീഷുകാർ കൊളളയടിച്ച രാജ്യം

96 ശതമാനം ജനങ്ങളും മുഴു പട്ടിണിണിയിലായിരുന്ന ഇന്ത്യ………

ബ്രിട്ടീഷ് ഭരണകൂടം ചവച്ച് കുപ്പത്തൊട്ടിയിലേക്ക് തുപ്പിയ ചണ്ടി മാത്രമായിരുന്നു 1947 ലെ ഇന്ത്യ……

Image may contain: 2 people, textആ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് ജവഹർലാൽ നെഹ്റുവെന്ന രാജ്യം കണ്ട ഏറ്റവും വലിയ ഇതിഹാസ ഭരണതന്ത്രജ്ഞന്റെ തിപുണതകൊണ്ടു മാത്രമാണ്..

രാജ്യത്തിന്റെ കുതിപ്പിന് തടസ്സമായിനിൽക്കുന്നത് നെഹ്റുവിന്റെ ചെയ്തികളാണെന്ന് വാദിക്കുന്ന മോദീജീ താങ്കൾ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി പഠിച്ച കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിന്റെ പടിവാതിൽക്കലൂടെ ഒന്നു നടന്നുനോക്കുകയെങ്കിലും വേണം…..

ഐ ഐ ടി കൾ

ഭാഭ അറ്റോമിക് റിസർച്ച് സെന്റർ

ജർമ്മനിയുമായി ചേർന്ന് HF 24 ജെറ്റ് ഫൈറ്റർ പ്രോഗ്രാം

നാഷണൽ ഫിസിക്കൽ ആന്റ് കെമിക്കൽ ലബോറട്ടറീസ്

ട്രോംബെയിലെ ആറ്റോമിക് റിയാക്ടർ

എ.ഐ.എം.എസ്

ഐ ഐ എമ്മുകൾ

ഐ എസ് ആർ ഒ

ഡി.ഡി.ആർ.ഒ

ന്യൂക്ലിയർ ആറ്റോമിക് എനർജി പ്രോഗ്രാം

കൗൺസിൽ ഓഫ് സയൻസ് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്

എൻ ഐ ഡി

എൻ എസ് ഡി

ലളിത കലാ അക്കാദമി

സംഗീത നാടക അക്കാദമി

കേന്ദ്രീയ വിദ്യാലയങ്ങൾ

RBI Nationalisation

SBI Nationalisation

യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ

ഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപ്പറേഷൻ

ഗോവ ഷിപ്യാർഡ് ലിമിറ്റഡ്

നേവൽ ഡോക്കയാർഡ്-വിശാഖപട്ടണം

നാഷണൽ പവർ ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട്

ഭാരത് ഹെവി ഇലക്ടിക്കൽ ലിമിറ്റഡ്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ

ഭക്രാനംഗൽ ഡാം

ഹിരാകുഡ് ഡാം തുടങ്ങി നിരവധി പടുകൂറ്റൻ ഡാമുകൾ

ഭിലായ്

റൂർക്കേല

ദുർഗാപൂർ

ബൊക്കാറോ

എന്നിവിടങ്ങളിലെ പടുകൂറ്റൻ ഉരുക്കുനിർമ്മാണശാലകൾ

എണ്ണമറ്റ പദ്ധതികൾ…..

വമ്പൻ ഉരുക്കു നിർമ്മാണ ശാലകൾ…

.പടുകൂറ്റൻ വ്യവസായശാലകൾ..

ലോകം കണ്ട ഏറ്റവും വലിയ കാർഷികവിപ്ലവത്തിന് അടിത്തറ പാകിയത്

ആയിരം മോദിമാർക്ക് ഒരായുസ്സുകൊണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു രാജ്യത്തിന്റെ മുന്നേറ്റം… നരേന്ദ്രമോദിയേപ്പോലുളള ഒരു ശരാശരി ഇന്ത്യാക്കാരന് നെഹ്റു ആരായിരുന്നുവെന്ന് പഠിക്കാൻ ആയിരം കൊല്ലമെങ്കിലും വേണ്ടിവരും

Advertisements