Kerala
കറന്റ് പോകുമ്പോൾ KSEB ഓഫീസിൽ വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം ?
രാവിലെ കറന്റ് ഇല്ല. കെ എസ് ഇ ബി ഓഫീസിൽ വിളിച്ചു കിട്ടുന്നുമില്ല. ഇനി കറന്റ് ഓഫീസിൽ ചെന്ന് കാര്യം പറയാം എന്നു കരുതി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ലൈൻ മാൻ ചന്ദ്രേട്ടനെ കണ്ടത്.
158 total views

രാവിലെ കറന്റ് ഇല്ല. കെ എസ് ഇ ബി ഓഫീസിൽ വിളിച്ചു കിട്ടുന്നുമില്ല. ഇനി കറന്റ് ഓഫീസിൽ ചെന്ന് കാര്യം പറയാം എന്നു കരുതി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ലൈൻ മാൻ ചന്ദ്രേട്ടനെ കണ്ടത്.
ചന്ദ്രേട്ടൻ പറഞ്ഞു : “അനിയാ നിൽ.. ഒരു കാര്യം പറഞ്ഞു തരാം..”
ഞാൻ ചോദിച്ചു : ” എന്തു കാര്യമാ ചന്ദ്രേട്ടാ…?”
ചന്ദ്രേട്ടൻ പറഞ്ഞു : “1912 അറിയാമോ..?”
ഞാൻ ചോദിച്ചു : ” ആ, പിന്നെ.. അതു ടൈറ്റാനിക് തകർന്ന വർഷമല്ലെ..”
ചന്ദ്രേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു : “അതല്ല ചങ്ങായീ… അതൊരു ടോൾ ഫ്രീ നമ്പർ ആണ്..”
ചന്ദ്രേട്ടൻ തുടർന്നു : “അപ്രതീക്ഷിതമായ മഴയിൽ വൈദ്യുതി വിതരണം പലയിടത്തും താറുമാറായിട്ടുണ്ട്.
ഒരു 11 കെ.വി ഫീഡർ തകരാറിലാവുമ്പോൾ ( അതിന് കമ്പിയുടെ കുറുകെ ഒരു ഓലവീണാൽ പോലും മതി ) ഏകദേശം നാലായിരത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങും. അതായത് ഏകദേശം പത്തായിരത്തിലേറെ പേർക്ക് വൈദ്യുതി മുടങ്ങും.
അതിലൊരു ഒരു ശതമാനം ആളുകൾ ആദ്യത്തെ അരമണിക്കൂറിൽ കോൾ ചെയ്താൽ തന്നെ കെ എസ് ഇ ബി ഓഫീസിലെ ഫോൺ എൻഗേജ്ഡ് ആകും. അതായത് ഒരാളോട് കുറഞ്ഞത് അര മിനുട്ട് സംസാരിക്കുകയും കൃത്യമായി ഒരാൾ കഴിഞ്ഞ് മറ്റൊരാൾ വിളിക്കുകയും ചെയ്താൽ പോലും 100 കോൾ അറ്റൻഡ് ചെയ്യാൻ കുറഞ്ഞത് അമ്പതു മിനുട്ട് എങ്കിലും എടുക്കും.
അപ്പോൾ ഓഫീസിൽ വിളിച്ചു കിട്ടുന്നില്ലെങ്കിൽ വിളിക്കാനുള്ള ടോൾ ഫ്രീ നമ്പർ ആണ് 1912. ഇത് എല്ലാ സംസ്ഥാനത്തും ഒരേ നമ്പറാണ്. അവിടെയുള്ള വൈദ്യുതി വിതരണ ഓഫീസുമായി ബന്ധപ്പെടാം.
അതായത് കറന്റ് പോയിട്ട് KSEB ഓഫീസിൽ വിളിച്ചാൽ കിട്ടുന്നില്ലെങ്കിൽ 1912 ഇൽ വിളിക്കാം.”
159 total views, 1 views today