സിനിമാപരിചയം
Mothering Sunday
2021/English
Vino
പ്രണയമെന്ന സുഗന്ധം നൽകുന്ന പടങ്ങൾ, എല്ലാകാലത്തും എല്ലായിടത്തും പ്രേക്ഷകർ ഉള്ള ഒന്നാണ്,എന്നാലിതാ റൊമാന്റിക് ചിത്രങ്ങളുടെ ആരാധകർക്കായി ഒരു ബ്രിട്ടീഷ് ചിത്രം.ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടം,ഒരു സമ്പന്ന കുടുംബത്തിലെ വേലക്കാരിയാണ് Jane Fairchild. ഒരു മദറിങ് സൺഡേ ദിനം ഓഫ് ഡ്യൂട്ടിയിലുള്ള അവൾ തൊട്ട് അടുത്ത സമ്പന്ന കുടുംബത്തിലെ ആൺ തരി പോളിനെ രഹസ്യമായി കാണാൻ പോകുന്നു, അവർക്കിടയിൽ ഉള്ള ബന്ധത്തിന്ന് ഒരുപാട് വർഷത്തെ പഴക്കമുണ്ടായിരുന്നു, ഇരുവരും എല്ലാരീതിയിലും എന്നേ ഒന്നായി തീർന്നിരുന്നു,.. ആ ബന്ധത്തിന്റെ അടുത്ത ഘട്ടമായിരുന്നു അന്ന്.
Graham Swift’s 2016 വന്ന ഇതേപേരിലുള്ള നോവലിനെ ആസ്‌പദമാക്കി വന്ന ഈ ചിത്രം “ജെയിൻ” എന്ന യുവതിയുടെ കാഴ്ചപ്പാടിലാണ് നറേറ്റ് ചെയ്തിരിക്കുന്നത്. അവളുടെ ജീവിതത്തിലെ പല പ്രധാന ഘട്ടങ്ങളിലൂടെ പ്രണയം,സെക്സ്, വിരഹം, കരിയർ അങ്ങനെ ഓരോന്നുമായി അവതരിപ്പിക്കുകയാണ് സംവിധായകൻ ഇവിടെ. പടത്തിന്റെ എല്ലാമെല്ലാം odessa young എന്ന നടിയുടെ പ്രകടനമാണ്, ഒപ്പം അവരുടെ നഗ്നത ഏതാണ്ട് പൂർണ്ണമായും ഒപ്പിയെടുത്തിട്ടുണ്ട് അണിയറക്കാർ. മൊത്തത്തിൽ പ്രണയം, സെക്സ് എല്ലാം മിക്സസായ ഒരു പക്കാ റൊമാന്റിക് പടം, താല്പര്യം ഉള്ളവർക്കായി.സെക്സ് കണ്ടന്റ് ഉണ്ട്.🔞