ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
102 SHARES
1219 VIEWS

The piano teacher (le pianiste)
2001/French

Vino

പ്രണയം, കാമം, രതി വൈകൃതങ്ങൾ എന്നിവയിലൂടെ പറയുന്ന വിഖ്യാത ഫ്രഞ്ച് ഡയറക്ടർ മൈക്കൽ ഹനെക്കിയുടെ മാസ്റ്റർപീസ് ചിത്രം.വിയന്ന കൺസർവേറ്ററിയിലെ പിയാനോ അദ്ധ്യാപികയാണ് എറിക, മദ്യവയ്സ്കയും അവിവാഹിതായുമായ അവർ ഒരു അപ്പാർട്മെന്റിൽ അമ്മയോട് ഒപ്പമാണ് താമസം,സെക്ഷുലി ഫ്രസ്റ്റ്റേഡ് ആയ അവർ ഒരുപിടി ലൈംഗിക മനോരോഗങ്ങൾക്ക് അടിമയായിരുന്നു, അങ്ങനെ ഉള്ള എറികയെ ഒരു ചെറുപ്പക്കാരൻ നോട്ടമിടുന്നു. പിന്നെ നടക്കുന്നത് കണ്ടു തന്നെ അറിയുക .ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു.അസാധ്യ പെർഫോമൻസാണ് എറികയായി വന്ന ഇസ്‌ബെല്ല ഹുപ്പോർട്ടിന്റെത്. ഇറോട്ടിക് ചിത്രം എന്ന ലേബലിൽ പലരും കരുതിയിരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ സെക്സ്ന്റെ മറ്റൊരു തലമാണ് പറയുന്നത്.

പടത്തിന്റെ പോസ്റ്റർ കണ്ടു ഇറോട്ടിക് പടം എന്ന രീതിയിൽ സമീപിക്കരുത്, മറിച്ചു സെക്ഷ്വൽ റിപ്രെഷൻ,വോയൂറിസം, സാഡോമോസോക്കിസ്റ്റിക് തുടങ്ങിയ ലൈംഗിക രോഗങ്ങൾ ഉള്ളവർ എങ്ങനെ പൊതുജീവിതം നയിക്കുന്നു തുടങ്ങിയ കാര്യങ്ങളെ കുറച്ചു പറയുന്ന ചിത്രമാണിത്… അത് കൊണ്ട് തന്നെ എല്ലാർക്കും പറ്റിയ പടം അല്ല ,നമ്മൾ പോൺ ചിത്രങ്ങളിൽ കണ്ടിട്ടിട്ടുണ്ടങ്കിലും അതിൽ കാണിക്കുന്ന ചില കാര്യങ്ങൾ എന്താണ് എന്ന് പലർക്കും മനസിലായിട്ടിട്ടുണ്ടാകില്ല… അത്തരം വയലൻസ് സെക്സ് ചിന്താഗതി ഉടലെടുക്കുന്നത് എങ്ങനെഎന്നൊന്നും പലരും ചിന്തിച്ചിട്ടുണ്ടാകില്ല… ചിലർക്ക് പോൺ കണ്ടു പലതരം തെറ്റിദ്ധാരണകളും ഉണ്ടാകും… ഈ ചിത്രം ആ ധാരണകളെ… എല്ലാം മാറ്റി മറക്കുന്നതാണ് എന്ന് ഞാൻ കരുതുന്നു. ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം.
🔞
സെക്സ് കണ്ടന്റ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ