Don’t worry Darling
2022/English
Vino John
ഗംഭീര കണ്ടന്റുകൾക്ക് മാത്രം കൈകൊടുക്കുന്ന Florence Pugh പ്രധാനവേഷത്തിൽ വന്ന ഈ വർഷത്തെ മികച്ച മിസ്റ്ററി ത്രില്ലെർ ചിത്രങ്ങളിൽ പെടുത്താവുന്ന ഒരു മൂവി പരിചയപ്പെടാം. സന്തോഷം ആഗ്രഹിക്കാത്താവർ ആരുണ്ടല്ലേ? ഒരു പ്രശ്നങ്ങളും ഇല്ലാതെ എല്ലാം സ്മൂത്ത് ആയി പോകുന്ന ഹാപ്പി ലൈഫ്… കേൾക്കാൻ തന്നെ എന്തൊരു സുഖം.
ആലീസും ഭർത്താവ് ജാക്കും മേൽ പറഞ്ഞപോലെ പോലെ ഹാപ്പി ലൈഫിലാണ്. വിക്ടറി എന്ന ഭർത്താവ് ജോലി ചെയ്യുന്ന കമ്പനിയുടെ വക വീടും സൗകര്യങ്ങളും എല്ലാമുണ്ട്. അവർ മാത്രമല്ല അവർക്ക് ചുറ്റുമുള്ള അന്തേവാസികളെല്ലാം അതേപോലെ തന്നെ, രാവിലെ കെട്ടിയവൻ കമ്പനിയിലേക്ക് പോകുന്നു, ഭാര്യമാർ വീട്, ഫുഡ്, ഒപ്പം ഡാൻസ് പ്രാക്ടീസ്, വൈകിട്ട് പാർട്ടി, ക്ലബ് അങ്ങനെ അടിപൊളി ലൈഫ്. പുറത്ത് ഇങ്ങനെ ഹാപ്പി ഒക്കെ ആണേലും ആലീസിനെ ഉറക്കത്തിൽ എന്തൊക്കെയോ സ്വപ്നങ്ങൾ വേട്ടയാടുന്നു.
പോരാത്തതിന്ന് അവൾക്ക് അവളുടെ ഭൂതകാലം ഓർമ്മയിലുമില്ല. ആകെ എന്തോ ഒരു മിസ്സിംഗ് ഫീലിംഗ്. ആ ഫീലിന് ആക്കം കൂട്ടുന്നതായിരുന്നു അയൽക്കാരിൽ മാർഗരറ്റ് എന്ന മാനസികനില തെറ്റിയ ഒരു സ്ത്രീയും . അങ്ങനെ ദുരുഹത പലതും അവൾക്ക് മണക്കുന്നു, യഥാർത്ഥത്തിൽ അവിടെ ആലീസ് കരുതും പോലെ ഒരു രഹസ്യം ഒളിഞ്ഞു കിടപ്പുണ്ടോ,? അതോ അവൾക്ക് തോന്നുന്നത് ആണോ?. തുടർന്ന് അങ്ങോട്ട് കണ്ടു തന്നെ ബോധ്യപ്പെടേണ്ട സംഗതികളാണ്.
പടത്തിന്റെ സംവിധായിക Olivia wilde യും ഒരു വേഷം കൈകാര്യം ചെയുന്ന ചിത്രത്തിൽ Florence Pugh ആണ് പേർസണലി എന്ന സിനിമ കാണാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. അവരുടെ സ്ക്രിപ്റ്റ് സെലക്ഷൻ അത് ഇന്നേ വരെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ നിരാശപ്പെടുത്തിയിട്ടില്ല, ഇവിടെയും അവർ ആ ക്വാളിറ്റി നിലനിറുത്തി എന്ന് തന്നെ പറയാം.
ടെക്നിക്കലി പെർഫെക്ട് എന്നൊക്കെ പറയില്ലേ അതാണ് ഈ ചിത്രം, പടത്തിലെ സെറ്റ് ഇട്ടിരിക്കുന്നത് തൊട്ടു അതിന്റെ മികവ് തുടങ്ങുകയാണ്, അതിൽ ഏറ്റവും ഗംഭീരം എന്ന് പറയാവുന്നത് ബിജിഎം ആണ്, വല്ലാത്തൊരു ദുരൂഹത തോന്നുന്ന ഒരു സാധനം കയറി വരും ഇടക്ക്, അതേപോലെ സ്ത്രീകളുടെ ഒരു തരം സംഘനൃത്തം പോലെ ചിലത് കയറി വരുന്നുണ്ട്, അത് എടുത്തിരിക്കുന്ന കളർ പാറ്റേൺ ഒക്കെ അതിഗംഭീരം.
നമ്മുടെ ചിന്തകളെയും പ്രവചനങ്ങളെയെല്ലാം അതിജീവിക്കുന്ന ഒരു തിരക്കഥ, നായികയുടെ പ്രകടനം, ടെക്നിക്കൽ ഘടങ്ങൾ അങ്ങനെ മൂന്ന് തലത്തിലും മികച്ച ഔട്ട്പുട്ട് നൽകിയ പടം, എല്ലാർക്കും ദഹിക്കുമോ അല്ലേൽ എല്ലാർക്കും മനസ്സിലാകുമോ എന്ന് സംശയമാണ്.എന്തായാലും നല്ലൊരു പടം കാണാൻ ആഹ്രഹിക്കുന്നവരെ നിരാശപ്പെടുത്തില്ല.
റേറ്റിംഗ് ഒക്കെ ചിത്രം അർഹിച്ചത് അല്ല കിട്ടിയിരിക്കുന്നത്, എന്താണ് കാരണം എന്നറിയില്ല, അത് ഒന്നും നോക്കണ്ട, സംഗതി സ്വല്പം കിളി പറത്തും… നല്ല സൗണ്ട് ക്വാളിറ്റി + വലിയ സ്ക്രീനിൽ തന്നെ കാണാൻ ശ്രമിക്കുക. സെക്സ് കണ്ടന്റ് ഉണ്ട്.