Jung_E
2023/korean
Vino John
Netflix 2023 ലെ ആദ്യ കൊറിയൻ പടം,അതും ട്രെയിൻ ടു ബുസൻ ചെയ്ത Yeon Sang-ho വക ഒരു സയൻസ് ഫിക്ഷനുമായി.22-ആം നൂറ്റാണ്ടോടെ മനുഷ്യർ വാസയോഗ്യമല്ലാത്ത ഭൂമി ഉപേക്ഷിച്ചു വിവിധ സ്പേസ് ഷെൽറ്ററിൽ താമസം തുടങ്ങുമ്പോൾ അതിൽ ചില ഷെൽറ്റർ സ്വയം റിപ്ലബിക് പ്രഖ്യാപിച്ചു മറ്റു ഷെൽറ്ററിനെ ആക്രമിക്കുകയും അതിനെ തടയാൻ സഖ്യസൈനിക ക്യാപ്റ്റൻ യുൻ ജംഗ്-യി മുൻകൈയെടുത്തു ശത്രുക്കളെ പരാജപ്പെടുത്തുന്നു,എന്നാൽ അവസാന പോരാട്ടത്തിൽ ജംഗ്-യിക്ക് പരിക്കേറ്റ് കോമയിൽ പോകുന്നു,സഖ്യസേനക്ക് ആ യുദ്ധം ജയിക്കാൻ ജംഗ്-യിയെ തിരിച്ചു കൊണ്ട് വരണമായിരുന്നു, അതിനായി അവര് എ ഐ പരീക്ഷണത്തിലൂടെ തലച്ചോർ ഇപ്പോഴും പ്രവർത്തിക്കുന്ന ജംഗ്-യിയെ തിരിച്ചു കൊണ്ട് വരാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്.
കൊറിയയിലെ ഫസ്റ്റ് വേൾഡ് സ്റ്റാർ എന്നറിയപെട്ടിരുന്ന Kang Soo-yeon ന്റെ അവസാന ചിത്രം കൂടി ആയ ഈ സിനിമ സംവിധായകന്റെ മുൻ ചിത്രങ്ങളുടെ പ്രതീക്ഷയിൽ ഇരുന്നാൽ ഒരുപക്ഷെ നിരാശ ആകും ഫലം, കാര്യം ടെക്നിക്കൽ സൈഡ് ഒക്കെ മികച്ച് നിൽക്കുന്നുണ്ട്, പ്രേത്യേകിച്ചു vfx,കഴിഞ്ഞ വർഷം വന്ന കൊറിയൻ സ്പേസ് മൂവി സ്പേസ് സ്വീപേഴ്സ് ആയിരുന്നു അവിടുത്തെ പടങ്ങളിൽ vfx ഇൽ ബെസ്റ്റ് ആയി ഇത് വരെ തോന്നിയത്, ഇത് അതിലും ഗംഭീരമാണ് പക്ഷെ പടം ഒരു ഇമോഷണൽ ട്രാക്കിലായി പോയി.തുടക്കം ഒക്കെ കാണുമ്പോൾ ഫുൾ ആക്ഷൻ ആണെന്ന് തോന്നാം, പക്ഷെ ഒരു ഗുമ്മ് ഇല്ല, എന്നാൽ ലാഗ് ഒന്നും തോന്നില്ല, കാരണം നമ്മൾക്ക് പരിചിതമല്ലാത്ത ഒരു സംഭവം ആണ് സ്‌ക്രീനിൽ വരുന്നത്, പടത്തിന്റെ ഹൈ ലൈറ്റ് അവസാനത്തെ 25 മിനിറ്റ് ആണ്,അടിപൊളി ആയിരുന്നു, ആ ഒരു തീ ഇടയിൽ ഒക്കെ ഒന്ന് വന്നിരുന്നേൽ പൊളി പടം ആയേനെ.
Train to busan series film ഒക്കെ പോലെ സംവിധായകന്റെ മറ്റൊരു ത്രില്ലിംഗ് ആക്ഷൻ പടം പ്രതീക്ഷിച്ചു ഇരിക്കണ്ട, കൊറിയൻ ഇൻഡസ്ട്രിയൽ നിന്നും ഇതുവരെ വരാത്ത ഒരു ഐറ്റം എന്ന നിലയിൽ ലിറ്റിൽ ഇമോഷണൽ, ലിറ്റിൽ ആക്ഷൻ ഒക്കെ ചേർന്ന ഒരു ഒന്നര മണിക്കൂർ സ്റ്റഫ്, ഇനിയും ഭാഗങ്ങൾ വരാൻ ചാൻസ് ഉണ്ട്, അത് എന്തായാലും ഇതിലും നന്നാവേണ്ടത് ആണ്.നല്ല സൗണ്ട് ക്വാളിറ്റി + വലിയ സ്‌ക്രീനിൽ കാണാൻ ശ്രമിക്കുക.