അവിഹിതം ഒണക്ക മീൻ പോലെയാടി , നാട് മുഴുവൻ നാറിയാലും നമ്മുക്ക് നല്ല രുചി ആയിരിക്കും

0
396

Vino John

Match point
2005/English

എവിടെ പോയി അവസാനിക്കും എന്ന് ഒരു പിടിയും തരാത്ത ഒരു ഗംഭീര റോമാറ്റിക് ത്രില്ലെർ ചിത്രം പരിചയപ്പെടാം.നമ്മുടെ “ആട് ” പടത്തിൽ ഷാജി പാപ്പൻ പറയുന്നപോലെ ” ഈ അവിഹിതം എന്നത് ഒണക്ക മീൻ പോലെയാടി , നാട് മുഴുവൻ നാറിയാലും നമ്മുക്ക് നല്ല രുചി ആയിരിക്കും 😬
മേരി : എന്നാലും രുചി ഉണ്ടല്ലോ ഷാജിയേട്ടാ…😜

Scarlett Johansson Match Point Videos - Scarlett Johansson Moviesഇവിടെ ആ രുചി തേടി പോകുന്ന ടെന്നീസ് ഇൻസ്ട്രക്ടറായ ക്രിസിന്റെ കഥയാണ് ചിത്രം പറയുന്നത്,ഒരു ധനികന്റെ മകൾ ആയ ക്ലോയിയുമായി ക്രിസ് പ്രണയത്തിൽ ആകുന്നു,ക്ലോയിയുടെ സഹോദരൻ ടോംമും പ്രണയത്തിലാണ്, ഒരു നടി ആകാൻ ആഗ്രഹിക്കുന്ന നോളയുമായി, ഇരു കമിതാക്കളും പലപ്പോഴും ഒന്നിച്ചു കൂടുന്നു, നോളിയെ അങ്ങനെ ക്രിസ് പരിചയപെടുന്നതോടെ,പതിയെ പതിയെ അയാളുടെ കണ്ണുകൾ നോളയുടെ വശ്യമായ സൗന്ദര്യത്തിൽ ആകർഷിക്കപെടുന്നു ….. ബാക്കി കണ്ടു തന്നെ അറിയുക…

Scarlett Johansson | Biography, Films, & Facts | Britannicaഇവിടെ നോള ആയി വരുന്നത് ഏവർക്കും പ്രിയങ്കരിയായ സ്കാർലറ്റ് ജോൺസൻ ആണ്.അവരുടെ ആകർഷികമായ സൗദര്യം വളരെ ഭംഗിയായി സംവിധായകൻ ഒപ്പിയെടുത്തിട്ടുണ്ട്, ഒരു റോമാറ്റിക് ചിത്രം എന്ന രീതിയിൽ പോയി പാതിയോടെ ത്രില്ലെർ സ്വഭാവത്തിലേക്ക് കഥ മാറുകയാണ്. ക്രിസ് ആയി സ്‌ക്രീനിൽ വരുന്ന ജോനാഥൻ റീസ്ന്റെ പ്രകടനമാണ് മറ്റൊരു ഹൈലൈറ്റ്.വൂഡി അലന്റെ മനോഹര ഫ്രമുകൾ പാരിസ് നഗരത്തെ കൂടുതൽ സൗദര്യവതിയാക്കുന്നുണ്ട്.ഒരുപാട് ബഹളങ്ങളും വേഗതയും ഒന്നും ഇല്ലങ്കിലും പടം ആദ്യ അവസാനം പിടിച്ചു ഇരുത്തുന്നുണ്ട്,മൊത്തത്തിൽ ഈ ജെനറിൽ കണ്ടിരിക്കേണ്ട പടങ്ങളിൽ ഒന്ന്.സെക്സ് കണ്ടന്റ് ഉണ്ട്.