ഹൊറർ സിനിമകളിൽ വേറിട്ട പാത സ്വീകരിച്ച ഒരു ഗംഭീര “തായി” ചിത്രം പരിചയപ്പെടാം.
Vino John
തായ്ലൻഡിലെ ഒരു ഗ്രാമീണ പ്രവിശ്യയിലെ പുരാതന ദൈവമാണ് ബിയാൻ.. ആ നാടിനെ എല്ലാ ദുഷ്ടാത്മാക്കളിൽ നിന്നും രക്ഷിക്കുന്ന രക്ഷാ കവചം… ബിയാൻ ആളുകളുമായി സംവദിക്കുന്നത് ഏതേലും സ്ത്രീകൾ മുഖേനയാണ്,.. അങ്ങനെ ഉള്ളവരെ “ഷാമൻ” എന്ന സ്ഥാനപേരിട്ട് വിളിക്കപ്പെട്ടിരുന്നു …മീഡിയം എന്നും പറയാം. ആ “ഷാമൻ” വഴി നാട്ടിലെ സാധാരണ ജനങ്ങളിലെ ഭൂതപ്രേത പ്രശ്നങ്ങൾ പരിഹരിച്ചു പോന്നിരുന്നത് .
ഇവിടെ കഥ പറയുന്നത് തലമുറകളായി ബിയാനെ കൈമാറിയിരുന്ന ഒരു കുടുംബത്തിലൂടെയാണ്,..ആ ഫാമിലിയിലെ ഇപ്പോഴത്തെ മീഡിയം അതായത് ഷാമിന്റെ ഡെയിലി ലൈഫ് അഭ്രപാളയിൽ എത്തിക്കാൻ ഒരു ഡോക്യൂമെന്ററി ടീം വരുന്നു, അവരുടെ കാഴ്ചപ്പാടിലൂടെ കഥ ആരംഭിക്കുമ്പോൾ,കുടുംബത്തിലെ പുതിയ തലമുറയിലെ ഒരു യുവതിയിൽ ബിയാന്റെ സാമിപ്യം എവരും തിരിച്ചറിയുന്നു… പക്ഷെ അവളിൽ പ്രകടമായ ലക്ഷണങ്ങൾ തീർത്തും നിഗൂഢവും ഭീകരവുമായിരുന്നു… ബാക്കി എന്തെന്ന് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.
ഒരു ഡോക്യൂമെന്ററി സ്റ്റൈലിലാണ് ചിത്രം ആരംഭിക്കുന്നത്, നിലവിലെ മീഡിയമായ “നിം” എന്ന മധ്യവയസ്ക്കയുടെ വിവരണത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്..ചിത്രത്തിന്റെ ഏതാണ്ട് പാതിയോളം സമയം നിം എന്ന സ്ത്രീയുടെ വിവരണങ്ങളും അതിനെ ചുറ്റിപറ്റി ഓരോ ആളുകളെ പരിചയപെടുത്തുന്നതും ആണ് , കുടുംബത്തിനുള്ളിലെ പല മരണങ്ങൾ, അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു ഒരു മിസ്ട്രി സ്വഭാവത്തിൽ പതിയെയാണ് സിനിമ സഞ്ചരിക്കുന്നത്, ആ സ്റ്റൈൽ മേക്കിങ്ങിനോട് യോജിക്കാത്തവർ പാതിയിൽ വച്ചു നിറുത്തി പോകരുത് എന്നാണ് എനിക്കു പറയാനുള്ളത്, കാരണം അത്രെയും നേരം കണ്ടു കാര്യങ്ങൾ മനസിലാക്കിയാൽ അടുത്ത പാതി നിങ്ങൾക്കായി കരുതി വച്ചിരിക്കുന്നത് ഹൊററിന്റെ മറ്റൊരു ഭീകരതലം തന്നെയാണ്. തനിച്ച്,നല്ല ഒരു ആമ്പിയ്ൻസിൽ പടത്തിന് ഇരുന്നാൽ “മോനെ ” കിളി പാറും ..എന്നതിന് യാതൊരു സംശയവുമില്ല.
ഷട്ടർ, എലോൺ, പീ മാക് ഒക്കെ നമ്മുക്ക് തന്ന സംവിധായകൻ Banjong Pisanthanakun ന്റെ നാലാമത്തെ ഹൊറർ ഐറ്റമാണിത് .കഴിഞ്ഞ വർഷത്തെ “തായി” വിജയചിത്രങ്ങളിൽ ഒന്നായ ഈ പടം അവിടുത്തെ ഒഫിഷ്യൽ ഓസ്കാർ എൻട്രി കൂടിയാണ്. ഹൊറർ പടങ്ങളുടെ ആരാധകർ ഒരിക്കലും മിസ്സ് ചെയ്യരുത്. നല്ലൊരു സൗണ്ട് സിസ്റ്റത്തിൽ ഇരുന്ന് കാണുക.
🔞 മുന്നറിയിപ്പ് : സെക്സ് കണ്ടന്റ് ഉണ്ട്.
മലയാളം സബ് ലഭ്യമാണ്.