The river wild
1994/English
Vino John
ഒരു അമേരിക്കൻ ആക്ഷൻ അഡ്വന്ച്ചർ ചിത്രം പരിചയപ്പെടാം.ഒരു ആർക്കിടെക്റ്റായ ടോമും, അയാളുടെ ഭാര്യയും മുന്നേ റിവർ ഗൈഡ് ആയിരുന്ന ഗെയ്ലും. ഇരുവർക്കുമിടയിൽ അത്ര നല്ലൊരു ദാമ്പത്യമല്ല നിലവിൽ, എന്നാൽ ആ വിള്ളൽ ഒന്ന് നികത്താം എന്ന് ഉദ്ദേശത്തോടെ മകനെയും കൂട്ടി നദിയിലൂടെ ഒരു റാഫ്റ്റിംഗ് യാത്രക്ക് പോകുന്നു ആ ദമ്പതികൾ , അവിടെ റൈഡ് പഠിക്കാൻ വന്ന വേഡ്, ടെറി എന്നിവരെ ആ കുടുംബം കണ്ടുമുട്ടുന്നു,അവര് പതിയെ സൗഹൃദത്തിൽ ആകുമ്പോൾ കുടുംബനാഥൻ ടോമിന്ന് ആ ചെറുപ്പക്കാരെ അത്രയങ്ങ് പിടിക്കുന്നില്ല, അവന്മാർ അത്ര വെടിപ്പല്ല എന്നൊരു ഫീൽ, അയാളുടെ ആ തോന്നൽ ശരിയാകുന്ന സംഭവങ്ങളാണ് പിന്നെ അങ്ങോട്ട്,എന്നാൽ പിന്നെ അവരിൽ നിന്ന് അങ്ങ് മാറി പോയാൽ പോരേ എന്നല്ലേ?…അത് അത്ര എളുപ്പമായിരുന്നില്ല,..തുടർന്ന് അങ്ങോട്ട് ആ കുടുംബം മൊത്തം മരണത്തെ മുന്നിൽ കാണുന്ന നിമിഷങ്ങളായിരുന്നു.
മെറിൽ സ്ട്രീപ്പ്, കെവിൻ ബേക്കൺ, ഡേവിഡ് സ്ട്രാതൈൻ, ജോൺ സി. റെയ്ലി തുടങ്ങിയവർ പ്രധാന വേഷത്തിൽ വരുന്ന ചിത്രം ഗംഭീരമായ റിവർ സ്റ്റണ്ട് സീനുകൾ കൊണ്ട് സമ്പന്നമാണ്. പടത്തിലെ ബിജിഎം, സൗണ്ട് മിക്സിങ്, അഡ്വഞ്ചർ സീനുകൾ ചിത്രീകരിച്ചിരിക്കുന്ന വിധം അങ്ങനെ ഓരോ ടെക്നിക്കൽ ഘടങ്ങളുംഓരോന്നും മികവിൽ നിൽക്കുന്നുണ്ട്.ചിത്രത്തിലെ റാഫിറ്റിംഗ് സ്റ്റണ്ട് രംഗങ്ങൾ ഒക്കെ എങ്ങനെ ഷൂട്ട് ചെയ്തത് ആവോ, ഒരു രക്ഷയുമില്ല.
യു സ് ലെ പടിഞ്ഞാറ് മോണ്ടാനായിലെ Flathead River തുടങ്ങി അവിടുത്തെ പല നദിയിലേക്കായി ചിത്രീകരിച്ചിരിക്കുന്ന സാഹസിക രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മൊത്തത്തിൽ ഒരു വട്ടം ആസ്വദിച്ചു കാണാൻ പറ്റിയ നൈസ് അഡ്വഞ്ചർ ആക്ഷൻ ത്രില്ലെർ തന്നെയാണ്….കാണാത്തവർ കണ്ടു നോക്ക്, നിരാശപ്പെടുത്തില്ല.
full movie youtube