Entertainment
നമ്മുടെ ചിന്തകളുടെ അതിർവരമ്പുകളെ പിളർത്തുന്ന ഒരു സൈ ഫൈ ഡ്രാമ ചിത്രം

Vino John
സിനിമാപരിചയം
Womb 🔞
2010/English
നമ്മുടെ ചിന്തകളുടെ അതിർവരമ്പുകളെ പിളർത്തുന്ന ഒരു സൈ ഫൈ ഡ്രാമ ചിത്രം. അനന്തമായ പരസ്പരസ്നേഹം അതായിരുന്നു കുട്ടികളായ റബേക്കയുടെയും ടോമിയുടെയും ഇടയിലുള്ള ഉറപ്പ്, എന്നാൽ പെട്ടന്ന് തന്നെ റബേക്കക്ക് മറ്റൊരു ദേശത്തേക്ക് പോകേണ്ടി വരുന്നു,പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇരുവരും വലുതായപ്പോൾ വീണ്ടും കണ്ടു്മുട്ടുന്നു, അന്നത്തെ ആ ഉറപ്പ് അത് ഇന്നും നിലക്കുന്നു, അവർക്കിടയിൽ വീണ്ടും പ്രണയം പഴയതിലും കൂടുതൽ ആഴത്തിൽ അലിഞ്ഞു ചേർന്നു, എന്നാൽ എന്തോ ദൈവത്തിന്ന് ആ ബന്ധത്തിനോട് താല്പര്യം ഇല്ലാത്ത പോലെ, ഈ തവണ പിരിയാനുള്ള നറുക്ക് വീണത് ടോമിക്കായിരുന്നു, അതും.. എന്നേക്കുമായി… ടോമിയുടെ വേർപാട് അവളെ ആകെയുലച്ചു,.. ദൈവത്തിന്റെ തീരുമാനത്തിന് അവള് എതിർക്കാൻ തീരുമാനിച്ചു..ടോമിനെ തിരികെ കൊണ്ടുവരാൻ അവള് ക്ലോണിങ് എന്ന ആശയം ഉപയോഗിക്കുന്നു, അതോടെ കാര്യങ്ങളുടെ ഗതി തലകീഴായി മാറി മറയുകയാണ്,… ബാക്കി കണ്ടു തന്നെ അറിയുക.
ക്ലോണിങ് പലരും പറഞ്ഞിട്ടുണ്ടങ്കിലും അതിൽനിന്ന് വ്യതിസ്തമായ ഒരു കഥാഗതി കൊണ്ട് വന്നു, കാണികളെ ആകെ പ്രിതിസന്ധിയിലാക്കുന്ന തീം തന്നെയാണ് ചിത്രത്തിന്റെ ഹീറോ.പിന്നെ എടുത്തു പറയേണ്ടത് വിഷ്വൽസ് ആണ് ഓരോ ഫ്രമുകളും മനോഹരമാണ്.ജർമ്മനിയിലെ ലാൻജെനെസ് , സിൽറ്റ് ദ്വീപുകളാണ് പ്രധാന ലൊക്കേഷൻ,ബീച്ചും അവിടുത്തെ കടൽ കാറ്റും ഒക്കെ കണ്ണിന്ന് കുളിരേകി നീങ്ങുമ്പോൾ പതിഞ്ഞ താളത്തിലുള്ള പടത്തിന്റെ കഥ പറച്ചിൽ നമ്മുക്ക് ഒട്ടും അലോസരം ഉണ്ടാക്കുന്നില്ല എന്നതാണ് വസ്തുത.
പ്രകടനത്തിൽ റെബേക്കായായി വന്ന എവാ ഗ്രീൻ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്, കാമുകിയായും അമ്മയായും അങ്ങനെ അവർ സഞ്ചരിക്കുന്ന മാനസിക സഞ്ചാരങ്ങളെ ഡയലോഗ്സ് ഒന്നും ഇല്ലാതെ തന്നെ നമ്മളിലേക്ക് എവാ എത്തിക്കുന്നതിൽ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം.മൊത്തത്തിൽ കുറച്ചു വ്യത്യാസത്മായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നു നിങ്ങളെങ്കിൽ ഇരിക്കാം. സെക്സ് കണ്ടന്റ് ഉണ്ട്. മലയാളം സബ് ലഭ്യമാണ്.
740 total views, 4 views today