‘ദി ഗ്രേറ്റസ്റ്റ്’ എന്ന് ഫിഫ രേഖപ്പെടുത്തിയ മനുഷ്യനെകുറിച്ച് അറിയാനുള്ള യാത്ര

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
223 VIEWS
Pelé: Birth of a Legend
2016/english
Vino John
2022 ഖത്തർ ഫിഫാ വേൾഡ് കപ്പ്‌ ഇത്രെയും ചേർന്ന് നിൽക്കുമ്പോൾ “പെലെ” എന്നറിയപ്പെടുന്ന എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന “എഡ്‌സൺ അരാന്റേസ് ഡോ നാസിമെന്റോ” എന്ന ബ്രസീലിയൻ ഇതിഹാസത്തിന്റെ ഫുട്ബോൾ ജീവിതം പറയുന്ന ചിത്രം ആയാലോ ഇന്ന്. ബ്രസീലിയൻ ഫുട്ബോൾ താരം പെലെയുടെ ആദ്യകാല ജീവിതവും 1958-ലെ ഫിഫ ലോകകപ്പ് നേടാനുള്ള ബ്രസീലിയൻ യാത്രയും “പെലെ” എന്ന വ്യക്തിയിലൂടെ പറയുന്നതാണ് ചിത്രം കേന്ദ്രീകരിക്കുന്നത്.

ഇന്നും നമ്മുടെ ഇഷ്ട ഫുട്ബോൾ ടീം ആയി ബ്രസീൽ ,ആ ഒരു ബ്രാൻഡ് വാല്യൂവിലേക്ക് എത്തുന്നതിന്ന് മുന്നേ അവർ സഹിച്ച ത്യാഗം ,അതിൽ പെലെ എന്ന വ്യക്തിയുടെ പങ്ക്, ഒപ്പം അദ്ദേഹവും പിതാവുമായുള്ള ആത്മബന്ധമെല്ലാം ചിത്രം പറയുന്നുണ്ട്.നായകന്റെ ആ ഉയർച്ചയും അവസാനത്തെ മാച്ചും …ഇതിനെയെല്ലാം നല്ലോരു ഫീലിൽ എത്തിക്കുന്നത് എ.ആർ റഹ്മാനിന്റെ മ്യൂസിക് വഹിച്ച പങ്കു ചെറുതല്ല.. അവസാനം ടൈറ്റിൽ ഒക്കെ ആ സംഗീതത്തിന്റെ കൂടെ കാണുമ്പോൾ നല്ലൊരു ഫീൽ ആയിരുന്നു.
മറഡോണയുടെ കളികൾ പലതും സാങ്കേതിക വിദ്യ പുറം നാട്ടിലെങ്കിലും വളർന്ന സമയത്ത് ആയത് കൊണ്ട് തന്നെ നമ്മുടെയിടയിൽ പലരും അന്നത്തെ ടെലികാസ്റ്റിംഗ് കണ്ടിട്ടുണ്ടാകും…. അന്നത്തെ കളികളുടെ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ടാകും, അതുകൊണ്ട് കൂടി ആവാം അദ്ദേഹത്തിന്ന് നമ്മൾക്കിടയിൽ ഇത്രേയും ജനസമ്മതി, എന്നാൽ “പെലെ” യുടെ മാച്ചുകൾ പലതും വളരെ പഴയത് ആയത് കൊണ്ട് ആയിരിക്കാം ഇവിടെ സ്വീകാര്യത സ്വല്പം കുറഞ്ഞത്…ഈ ചിത്രം ആ പഴയ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്…”the greatest” എന്ന് ഫിഫ രേഖപെടുത്തിയ മനുഷ്യനെകുറിച്ച് അറിയാനുള്ള യാത്ര.
മലയാളം സബ്/തമിഴ് ഡബ് ലഭ്യമാണ്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.