Hit the road
2022/Persian
Vino John
ഇറാനിൽ നിന്നും മറ്റൊരു മികച്ച സൃഷ്ടി എന്ന് പറയാവുന്ന ഒരു റോഡ് മൂവി ആകാം ഇന്ന് പരിചയപെടുന്നത്. ആ നാലംഗകുടുംബം ഒരു റോഡ് ട്രിപ്പിലാണ്, അപ്പനും അമ്മയും യുവാവായ മൂത്തമകനും എഴുവയസ്സുകാരൻ ഇളയമകനും.ഇതിൽ ഇളയവൻ ഒരു രക്ഷയുമില്ലാത്ത കുസൃതിയാണ്,വാ പൂട്ടില്ല, ഒരു നിമിഷം പോലും ചുമ്മാ ഇരിക്കില്ലാത്ത ഒരു ചെക്കൻ, വണ്ടി ഓടിക്കാൻ ഒരാള് വേണ്ടപ്പോൾ ബാക്കി രണ്ടു പേർക്ക് ചെക്കനെ ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു. പയ്യൻ എന്തായാലും ട്രിപ്പ് എൻജോയ് ചെയ്യുമ്പോൾ ബാക്കി മൂവരും ട്രിപ്പ് ആസ്വദിക്കാൻ ശ്രമിക്കുകയാണ്,ശ്രമിക്കുകയാണ് എന്ന് പറയാൻ കാരണം അവർ എന്തോ വിഷമം മറയ്ക്കാൻ ശ്രമിക്കുന്നപോലെ,എന്തായിരിക്കും അവരെ വിഷമിപ്പിക്കുന്നത്?ദുഃഖഭാരമേറി എങ്ങോട്ടാണ് അവരുടെ ആ യാത്ര ? തുടങ്ങിയവയാണ് സംവിധായകൻ നമ്മളോട് പറയുന്നത്.
ഇറാനിലെ വടക്കുപടിഞ്ഞാറൻ ഹൈ വേ പാതിയില്ലൂടെ നീങ്ങുന്ന ചിത്രം റോഡിന്ന് ഇരുവശത്തെയും മനോഹരമായ വിഷ്ൽസ് കൊണ്ട് സമ്പന്നമാണ്,ഇടയിൽ സിനിമയിലെ ഏറ്റവും മർമ്മപ്രധാനമായ അതിർത്തിയിലെ ഒരു സീൻ വരുന്നുണ്ട്.സംവിധായകൻ അത് ഒരുക്കിയിരിക്കുന്ന ഫ്രെയിം ഒക്കെ മറ്റൊരു പടത്തിലും ഇല്ലാത്ത രീതിയിലാണ്, വേർപാടിനെ ഇത്ര ഹൃദ്യമായി പറഞ്ഞ ഒരു പടം ഈ വർഷം വേറെ ഉണ്ടാകില്ല.dop കൂടാതെ ചിത്രത്തിൽ ഉടനീലം സന്തോഷത്തെയും ദുഃഖത്തെയും നിരാശയെയും നഷ്ടങ്ങളെയും ഒക്കെ പ്രേക്ഷനിലേക്ക് ആഴ്ന്ന് ഒരു സൗണ്ട് ട്രാക്ക് വരുന്നുണ്ട്, അതിമനോഹരമായാണ് ആ വിഭാഗത്തെ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.
പ്രധാനമായും നാല് കഥാപാത്രങ്ങൾ ഉള്ള ചിത്രത്തിൽ നാല് പേരും അതിഗംഭീരമായ പ്രകടനം കാഴ്ചവക്കുമ്പോഴും അതിൽ ആ ഏഴു വയസ്സുകാരൻ വേറിട്ട് നിൽക്കുന്നു എന്ന് പറയാം, അവൻ ഇല്ലാതെ ഈ പടം ആസ്വദിക്കാൻ സാധിക്കില്ല ആ കുട്ടിയുടെ ഇടിച്ചു കയറിയുള്ള വർത്തമാനം, ചേഷ്ടകൾ എല്ലാം ഭയങ്കര രസമാണ്.പടത്തെ ചലിപ്പിക്കുന്നത് ആ കുട്ടിയാണ് എന്ന് പറയാം.
ഒരു കുടുംബത്തിന്റെ കഥയിലൂടെ സംവിധായകൻ ഇറാനിലെ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെയും അന്യായമായ നിയമങ്ങളെയും അതിജീവിക്കാനുള്ള ശ്രമം എന്ന നിലയിലാണ് പ്രേക്ഷകനിലേക്ക് സംവദിക്കുന്നത് .കഥ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്, അവരുടെ യാത്ര ഉദ്ദേശം എന്താണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ നമ്മളും അവരുടെയൊപ്പം സ്വല്പം വികാരധീനനാകും. അവരുമായി വല്ലാണ്ട് ഇമോഷണലി കണക്ട് ആയിപ്പോകും.വേർപാടിന്റെ വല്ലാത്തൊരു നീറ്റൽ തോന്നാം ,ആ അമ്മയുടെ മുഖത്തെ വിഷമം നമ്മളെ ഇട്ട് വലിക്കുന്ന ഒരു അവസ്ഥ.
ജീവിതത്തിൽ എപ്പോഴെങ്കിലും ഉള്ള് കിടന്നു നീറുമ്പോഴും പുറത്ത് എനിക്ക് ഒരു വിഷമവും ഇല്ലന്ന് പറയാൻ മറ്റുള്ളവർക്ക് മുന്നിൽ സന്തോഷം അഭിനയിക്കേണ്ടി വന്നിട്ടുണ്ടോ, എങ്കിൽ ഈ ചിത്രം നിങ്ങൾക്ക് പ്രിയപ്പെട്ട ഒന്നാകും.The new yorker മാഗസിൻ തിരഞ്ഞെടുത്ത കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്ന്, കണ്ടു നോക്ക്, തീർച്ചയായും ഇഷ്ടമാകും.