Kalaga Thalaivan
2022/tamil
Vino John
Thadam,Thadaiyara Thaakka തുടങ്ങി ഒരുപിടി ത്രില്ലെർ ചിത്രങ്ങളുടെ നാഥൻ Magizh Thirumeni യുടെ സംവിധാനത്തിൽ വന്ന ഏറ്റവും പുതിയ ഒരു ത്രില്ലെർ ചിത്രം പരിചയപ്പെടാം.
എല്ലാ കമ്പിനികൾക്കും ഉണ്ടാകും തൊഴിൽ രഹസ്യങ്ങൾ,അതിപ്പോൾ ചെറിയ സംരംഭം തൊട്ട് വലിയ കോർപ്പറേറ്റ് കമ്പനികൾക്കും പുറത്ത് പറയാൻ ആകാത്ത പല രഹസ്യങ്ങളുണ്ട്.ഇവിടെ കഥയിലേക്ക് വന്നാൽ ഹെവി വെഹിക്കൾ നിർമ്മാണ കമ്പനിയായ വജ്രാ മോട്ടോഴ്സിന്റെ കോർപ്പറേറ്റ് രഹസ്യങ്ങൾ പുറത്താകുന്നു.കമ്പനിയുടെ ജാതകം തന്നെ മാറ്റി മറക്കുന്ന കോൺഫിഡഷ്യലായ ആ രഹസ്യങ്ങൾ ഔട്ട് ആക്കിയത് തന്റെ ഫേമിലെ ഒരു തൊഴിലാളി തന്നെയാണെന്ന് ചെയർമാൻ തിവാരിക്ക് മനസിലാകുന്നു.ആ ചാരനെ കണ്ടെത്താൻ വജ്രാ രഹസ്യമായി ഒരു ഹന്റ്റിംഗ് ടീമിനെ നിയോഗിക്കുന്നു. തുടർന്ന് അങ്ങോട്ട് വേട്ടയാടാനായി ഇറങ്ങി തിരിച്ച വേട്ടക്കാരനും പിടി കൊടുക്കാതെ വഴുതി പോകാൻ ശ്രമിക്കുന്ന ഇരയും തമ്മിലുള്ള കള്ളൻ പോലിസ് കളിയാണ് ചിത്രം പറയുന്നത്.
നായകനും വില്ലനും തമ്മിൽ ഉള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിംന്റെ പാതയിൽ പോകുന്ന ചിത്രം , അതിന്റെ ത്രില്ലിംഗ് പാർട്ട് വച്ചു പറയുകയാണേൽ മഗിഴ് തിരുമേനിയുടെ ഏറ്റവും മികച്ച ത്രില്ലെർ പടം എന്ന് തന്നെ പറയാം.പടത്തിന്റെ ആദ്യം കുറച്ചു ലവ് സീൻ ഒക്കെ അങ്ങ് കഴിഞ്ഞാൽ പിന്നെ ഒരേ സ്ട്രെച്ചിൽ കണ്ട് ഇരുന്ന് പോകുന്ന ഒറ്റ പോക്കാണ്.ഉദയനിധി സ്റ്റാറ്റലിൻ പ്രധാന വേഷത്തിൽ വരുന്ന ചിത്രത്തിൽ ശരാശരി പെർഫോമൻസിൽ അദ്ദേഹം കഷ്ടപെടുമ്പോൾ വില്ലൻ ആയിട്ട് വന്ന ‘ആരവ്’ സിനിമയെ മൊത്തത്തിൽ ഹോൾഡ് ചെയ്യുകയാണ് എന്ന് തന്നെ പറയാം.
ഉദയനിധി ഇതുവരെ തിരഞ്ഞെടുത്തതിൽ ഏറ്റവും മികച്ച സ്ക്രിപ്റ്റ് ആണെങ്കിലും അദ്ദേഹം പെർഫോമൻസ് കൊണ്ട് കഥയോട് നീതിപുലർത്തിയതായി തോന്നിയില്ല. മൊത്തത്തിൽ അങ്ങേര് എങ്ങനെയോ അഭിനയിച്ചു ഒപ്പിച്ചു തീർത്തു എന്ന് വേണേൽ പറയാം.എന്തായാലും ഉദയനിധി പടം എന്ന ലേബലിൽ പലരും ഒഴുവാക്കി നിറുത്തിയിരിക്കുന്ന ഈ പടം , അങ്ങനെ അങ്ങ് ഒഴുവാക്കി കളയരുത് എന്നാണ് എന്റെ അഭിപ്രായം.ഒന്ന് കാണാൻ ഉള്ള എല്ലാ അർഹതയും ഉണ്ട്.
ധൈര്യമായി കണ്ടോള്ളൂ, നൈസ് പടമാണ്,കഴിഞ്ഞ വർഷം അവസാനം വന്ന തമിഴ് പടങ്ങളിൽ ബെസ്റ്റ് എന്ന് പറയാവുന്ന ഐറ്റം. Available in Netflix