പുള്ളിയുടെ ഒരു ഇന്റർവ്യൂ കണ്ടു നോക്കൂ, PhD, IPS ഒക്കെ ഏതു വിവരമില്ലാത്തവനും കിട്ടും എന്ന ആത്മവിശ്വാസം മറ്റുള്ളവർക്ക് കിട്ടും

150

Vinod Chandra

സത്യം പറഞ്ഞാൽ ഏറ്റവും underrated ആയ മലയാളീ വ്യക്തിത്വം ആരാണെന്നു ചോദിച്ചാൽ എനിക്കു ഒരു ഉത്തരമേ ഉള്ളൂ.. നമ്മുടെ ഡോക്ടർ സെൻകുമാർ. വളരെ പഠിക്കേണ്ട ഒരു സംഭവം തന്നെയാണ് അദ്ദേഹം. കാരണങ്ങൾ

1) പുള്ളിയുടെ ഒരു ഇന്റർവ്യൂ കണ്ടു നോക്കൂ.. PhD, IPS – ഇതൊക്കെ വലിയ സംഭവമാണെന്ന് വിചാരിക്കുന്നവർക് ഏതു വിവരമില്ലാത്തവനും ഇതൊക്കെ കിട്ടും എന്ന ആത്മ വിശ്വാസം ഒരൊറ്റ ഇന്റർവ്യൂ കൊണ്ടു തന്നെ കിട്ടും…
2) ഇപ്പോൾ അദ്ദേഹം പറയുന്ന വർഗീയത നോക്കിയാൽ വേറെ ആരും പുള്ളിയുടെ ഏഴയലത്ത് വരില്ല. പക്ഷേ ജോലിയിരിക്കുമ്പോൾ അദ്ദേഹം ഈ സ്വഭാവം എപ്പോഴെങ്കിലും കാണിച്ചിട്ടുണ്ടോ? ഇത്രയും ക്ഷമ വേറെ ഒരാളിലും ഞാൻ ഇതുവരെ കണ്ടിട്ടുമില്ല. സമാധാനത്തിനു നൊബേൽ സമ്മാനത്തിന് പുള്ളിയെ നോമിനേറ്റ് ചെയ്യണമെന്ന് നാളെ സുരേന്ദ്രൻജി പറഞ്ഞാൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല.
3) പോലീസിന്റെ തലപ്പത്ത് ഇരുന്ന ഒരാളാണെന്ന അഹങ്കാരം ഒട്ടും കാണിക്കാതെ ഒരുവിധം എല്ലാ മലയാളികളുടെയും തെറി വിളി സന്തോഷത്തോടെ സ്വീകരിക്കുകയും അതേ നിലവാരത്തിൽ തന്നെ മറുപടി പറയുകയും ചെയ്യുന്ന ഈ വിനയം നമ്മൾ മുമ്പ് കണ്ടിട്ടുണ്ടോ !