“ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു”, അപൂർവ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞു വിനോദ് കോവൂർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
46 SHARES
547 VIEWS

കോവൂരിന്റെ സ്വന്തം നടനാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ വിനോദ് കോവൂർ. ഇതിനോടകം തന്റേതായ അഭിനയശൈലി കൊണ്ട് ദൃശ്യ വിനോദ രംഗത്ത് അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. നാടകം, സിനിമ, ഷോർട്ട് മൂവി , സീരിയൽ മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയ അദ്ദേഹം അനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഹാസ്യ രംഗത്ത് പ്രേക്ഷകർ സ്വീകരിച്ച ശ്രദ്ധേയങ്ങളായ വേഷങ്ങൾ കൈകാര്യം ചെയ്തതുകൊണ്ടു ഒരു ഹാസ്യനടൻ എന്ന ലേബൽ ഉണ്ട് എങ്കിലും അദ്ദേഹം കൈകാര്യം ചെയ്യാത്ത വേഷങ്ങൾ ഇല്ല എന്നുതന്നെ പറയാം. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ മഞ്ജുളയെന്ന പെൺകുട്ടി ചിൽഡ്രൻസ് ഹോമിലെ നിത്യ സന്ദർശകൻ ആയിരുന്ന വിനോദ് കോവൂരിനു പ്രിയപ്പെട്ടവൾ ആയിരുന്നു. ആ പെൺകുട്ടി വിനോദിന് സഹോദരീ തുല്യമായിരുന്നു. വര്ഷങ്ങള്ക്കു ശേഷം അവളെ കണ്ടുമുട്ടിയപ്പോൾ ഉള്ള അനുഭവം വിനോദ് കോവൂർ പങ്കുവയ്ക്കുന്നു. വിനോദ് കോവൂരിന്റെ വാക്കുകൾ

“സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം . പെരിന്തൽമണ്ണക്കടുത്ത് പച്ചീരി എൽ പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായ് .ഹോമിലെ സന്ദർശകനായിരുന്ന എനിക്ക് കുട്ടി കാലം മുതലേ മഞ്ജുളയെ അറിയാം പിന്നീട് വർഷങ്ങൾക്ക് മുമ്പ് മഞ്ജുളയെ പെരിന്തൽമണ്ണക്കടുത്തുള്ള ഒരു സഹൃദയൻ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളക്ക് ശേഷം ഈ ചടങ്ങിൽ വെച്ചാണ് കണ്ടുമുട്ടിയത്. ”

“ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു. ചടങ്ങിൽ നാടൻ പാട്ട് പാടി ഓഡിയൻസിനിടയിലേക്ക് ചെന്ന ഞാൻ മഞ്ജുളയെ ചേർത്ത് നിർത്തി ഓഡിയൻസിന് പരിചയപ്പെടുത്തി കൊണ്ട് പാടി . എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ .സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു. വികാരനിർഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസൽക്ക ക്യാമറയിൽ പകർത്തി.ഒരുപാട് ഇഷ്ട്ടം തോന്നിയ ഫോട്ടോ .മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം.ഏറെ സന്തോഷം തോന്നിയ ദിനം .അടുത്ത ദിവസം ഹോമിൽ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാർ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു. അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു.” – വിനോദ് കോവൂർ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ