ഒരുപക്ഷേ തമിഴ്നാട് കത്തിയേക്കും, അയാൾ ഇന്ന് ഇന്ത്യയിലേറ്റവുമധികം ഡൈ ഹാർഡ് ഫാൻസുള്ള താരമാണ്

0
266
Vinod Krishnan
വിജയ് വലിയൊരു താരമാണ് . എവിടേയും ഒളിച്ചു പോകാൻ യാതൊരു സാധ്യതയുമില്ല . അങ്ങിനെയൊരാളെ അറസ്റ്റ് ചെയ്യണോ ? ചോദ്യം ചെയ്യാം . തൃപ്തികരമല്ലെങ്കിൽ കേസെടുക്കാം . മുൻകൂർ ജാമ്യമെടുക്കാൻ അവസരം നൽകാം . കോടതിയിൽ കേസ് വരട്ടെ . വിധി പറയട്ടെ .നികുതി മുഴുവനായി അടച്ചില്ലയെങ്കിൽ പിഴ കോടതി നിശ്ചയിക്കട്ടെ . നികുതി കണക്കുകൂട്ടുന്നതിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ .അല്ല , അറിഞ്ഞു കൊണ്ട് രാജ്യത്തെ വഞ്ചിച്ചതാണെങ്കിൽ അത് തെളിയട്ടെ .
വിജയിനെ പോലെ ഒരാളുടെ ഇൻകം ടാക്സ് റിട്ടേൺ ഒക്കെ , പ്രൊഫഷണൽ ഏജൻസികളും മാനേജർമാരുമാണ് കൈകാര്യം ചെയ്യുക .ഒരു സിനിമ , അയാൾ നായകനായി അനൗൺസ് ചെയ്താൽ മാത്രം 250- 300 കോടി ബിസിനസ്സ് നടക്കുന്ന ഒരാളെയൊക്കെ അറസ്റ്റ് ചെയ്ത് തമിഴ്നാട്ടിലും ഇന്ത്യയുടെ മറ്റനേകം സ്ഥലങ്ങളിലും ലോ ആൻഡ് ഓർഡർ സിറ്റുവേഷൻ ക്രിയേറ്റ് ചെയ്യാൻ മാത്രം വിഡ്ഢികളാണോ ഈ ഉദ്യോഗസ്ഥരൊക്കെ .
ഏതായാലും ഗുണം കിട്ടാൻ പോകുന്നത് കമൽ ഹാസനാണ് . തമിഴ് സിനിമാലോകം ഒന്നടങ്കം പ്രതിഷേധവുമായിറങ്ങും . കമലും അയാളുടെ പാർട്ടിയും മുൻനിരയിൽ നിൽക്കാനാണ് സാധ്യത . തമിഴ് സിനിമാലോകം ഒറ്റക്കെട്ടായി കമലിനൊപ്പം നിന്നാൽ അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി ആരെന്ന് തീരുമാനമാകും .ഈ പണി ചെയ്ത ഉദ്യോഗസ്ഥരേക്കാൾ പമ്പര വിഡ്ഡികൾ ഒരു കൂട്ടരേയുള്ളൂ . അത് മലയാളി മാധ്യമങ്ങളാണ് . അവർക്കിപ്പോഴും ഈ സംഭവത്തിന്റെ വാർത്താ പ്രാധാന്യം പിടികിട്ടിയിട്ടില്ല .അവരിപ്പോഴും NIA യും തിരുവാഭരണവുമൊക്കെ ചർച്ച ചെയ്യുകയാണ് . പണിയറിയാത്ത പപ്പരാസികൾ ! പക്ഷേ തമിഴ്നാട് കത്തിയേക്കും .അയാൾ ഇന്ന് ഇന്ത്യയിലേറ്റവുമധികം ഡൈ ഹാർഡ് ഫാൻസുള്ള താരമാണ് .