മതം പറഞ്ഞും, വിശ്വാസം പറഞ്ഞും വോട്ട് ചോദിക്കുന്ന നികൃഷ്ടജന്മങ്ങളെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക

46

ശ്രീധരീയം!

വിനോദ് എം.കെ

ആളുകൾ ബീഫ് കഴിയ്ക്കുന്നത് എനിയ്ക്കിഷ്ട്ടമല്ല എന്നു പറയുന്ന ആരും തന്നെ ആളുകൾ പയർ കഴിയ്ക്കുന്നത് എനിയ്ക്കിഷ്ട്ടല്ല എന്നു പറയാറില്ല! അഥവാ ഒരാൾ അങ്ങനെ പറഞ്ഞാൽ അയാളുടെ തലയ്ക്ക് എന്തോ കുഴപ്പം എന്നു സമൂഹം വിലയിരുത്തുക തന്നെ ചെയ്യും. ഇവിടെ ബീഫിൻ്റെ കാര്യത്തിൽ ഇതില്ല. മറിച്ച് ബീഫ് തീറ്റിയെ എതിർക്കുന്നവർക്ക് എന്തോ ഒരു മഹാ പരിവേഷം ചാർത്തി ലഭിയ്ക്കുക കൂടി ചെയ്യുന്നു.യാഥാസ്തികതയിൽ അടപടലം മുങ്ങിയ ഇത്തരം നിലപാടുകളുടെ രാഷ്ട്രീയം ഈ രാജ്യത്തെ കെട്ടിവലിച്ചുകൊണ്ടു പോകുന്നത് കടുത്ത ദേശീയത എന്ന തിമിരം ബാധിച്ച തീവ്രവലതുപക്ഷ നിലപാടുകളിലേക്കാണ്, ഒടുവിൽ അത് ചെന്നെത്തുന്നത് സ്വേച്ഛാധിപത്യത്തിലേക്കും! സമൂഹത്തിൻ്റെ ദിനചര്യകളിൽ പോലും അനുഷ്ടാനങ്ങൾ കോരിയിടുന്ന ഇത്തരക്കാരുടെ ശാസ്ത്രീയമായ പഠനങ്ങൾ പോലും അന്ധവിശ്വസത്തിൻ്റെ കെട്ടുറപ്പിന് ഉപയോഗിയ്ക്കുന്നു.ഏഴരക്കൊല്ലത്തെ നീണ്ട കേന്ദ്രഭരണം കൊണ്ട് രാജ്യം നേടിയ പുരോഗതി എന്നത് മനുഷ്യൻ്റെ ശ്വസനത്തിൽ പോലും മതം കലർന്നു എന്നതാണ്.!

കൂടും കുടുംബവുമില്ലാത്ത ” നേതാവ് ” എന്ത് അഴിമതി ചെയ്യും എന്ന വലയ ചോദ്യത്തിനു മുന്നിൽ വിമർശകർക്കു പോലും ഉത്തരമില്ല! പക്ഷേ അദ്ദേഹത്തിന് അധികാരത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം, അതു നൽകുന്ന ലഹരി അതിനായി എന്തും ചെയ്യുവാനും, എന്തു തരം നുണപറയുവാനുമുള്ള മനക്കരുത്ത്, അദ്ദേഹത്തിൻ്റെ ഈ മിടുക്കിനെ അൻമ്പത്താറിഞ്ചിൻ്റെ ചങ്കുറപ്പായി തുടികൊട്ടി പാടുന്നവർ ദേശസ്നേഹികളും, നേര് തേടുന്നവർ രാജ്യദ്രോഹികളും!ലോകം പുരോഗതിയുടെ വഴിയിൽ കുതിയ്ക്കുമ്പോൾ ഈ മണ്ണിൽ വിശ്വാസത്തിൻ്റെ മച്ചിൽ പിടിച്ച മാറാലയടിയ്ക്കുന്ന വിക്രതമായ കരിവേഷങ്ങൾ സമൂഹത്തേ വേർതിരിവിൻ്റെ ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഭരണം കൊണ്ട് സമൂഹത്തിന് ഹിതകരമായത് എന്താവണം എന്ന ചർച്ചയേ ഇവിടില്ല, സൗജന്യങ്ങളുടേയും, വിശ്വാസ സംരക്ഷണത്തിൻ്റേയും പ്രഖ്യാപനങ്ങളുടെ വായ്ത്താരിയ്ക്ക് കാതോർക്കുന്ന സമൂഹമായി നമ്മേ ഇവർ മറ്റുമ്പോൾ ഇവർ അസഹിഷ്ണുതയുടെ വിത്ത് നമ്മൾക്കിടയിലേക്ക് വിതയ്ക്കുവാൻ തയ്യാറാക്കിയവരാണ് ഭക്ഷണം മുതൽ ആർത്തവം വരെ പ്രചാരണ വിഷമാക്കുന്ന ശ്രീധരീയക്കാർ!

വികസനം പറയാതെ വിശ്വാസത്തിനായി മാത്രം ഇവരിലൊരാൾ ഒരു മാധ്യമത്തി തുമുന്നിൽ നിന്ന് ആക്രാശിയ്ക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് അതൊരു അപകടത്തിൻ്റെ മുന്നറിയാപ്പായാണ്.പശു മാതാവായും, കാലുകഴുകൽ പൈതൃകമായും പ്രചാരണം കൊഴുക്കുമ്പോൾ തൊപ്പിയിട്ടവരും, ളോഹയിട്ടവരും, തലയിൽ തുണി കെട്ടിയവരും സമൂഹത്തിൽ വലിയ മതിലു കെട്ടും,
ഇങ്ങനെ ഈ രാജ്യം പോയാൽ കിളി ചിലയ്ക്കുന്ന പ്രഭാതങ്ങൾ പതിയെ തോക്കുകൾ തിര ഉതിർക്കുന്ന പകലുകൾക്ക് വഴിമാറിയേക്കാം.വോട്ടവകാശം പൗരൻ്റെ കടമായാണ്, ബാലറ്റിന് വെടിയുണ്ട യേക്കാൾ ശക്തിയുള്ളതാണന്ന സത്യം നാം മറക്കാതിരിയ്ക്കുണം. ,അതു കൊണ്ട് അതുപയോഗിച്ച് മതം പറഞ്ഞും, വിശ്വാസം പറഞ്ഞും വരുന്ന എല്ലാ നികൃഷ്ടജന്മങ്ങളേയും സമൂഹത്തിൽ നിന്നും തുടച്ചു നീക്കുക, ഇനി അത് ഏത് എഞ്ചിനീയർ മാന്ത്രികനായാലും!