ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു മറുപടിയുമായി ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്ത് രംഗത്തെത്തി . താൻ സഹോദരനെ പോലെ കാണുന്ന ആളാണ് ഉണ്ണി മുകുന്ദൻ എന്നും അദ്ദേഹത്തിന്റെ ചിത്രം ആയതുകൊണ്ട് പ്രതിഫലം വേണ്ടന്ന് പറഞ്ഞു അഭിനയിച്ച നടനാണ് ബാല. സിനിമയുടെ ചിത്രീകരണത്തിന് ശേഷവും ബാല ഇതുതന്നെയാണ് പറഞ്ഞതെന്നും എങ്കിലും രണ്ടുലക്ഷം രൂപ നൽകിയെന്നും വിനോദ് മംഗലത്ത് പറയുന്നു. “ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയിൽ എനിക്ക് പ്രതിഫലംവേണ്ട” – എന്നാണു ബാല പറഞ്ഞതെന്നാണ് വിനോദ് മംഗലത്ത് പറയുന്നത്. ഇപ്പോൾ എന്താണ് അദ്ദേഹം ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. അദ്ദേഹത്തിന് വേണമെങ്കിൽ എന്നെ നേരിട്ട് വിളിച്ചു സംസാരിക്കാമായിരുന്നു. അല്ലെങ്കിൽ പ്രൊഡ്യൂസറെ തന്നെ നേരിട്ട് വിളിക്കാമായിരുന്നു. ഇതൊന്നും ചെയ്യാതെയാണ് അദ്ദേഹമിപ്പോൾ ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. ഇതിൽ വർക്ക് ചെയ്ത ആരെങ്കിലും ഒരാൾ പ്രതിഫലം കിട്ടിയിട്ടില്ല എന്ന് വന്നു പറഞ്ഞാൽ അവർക്ക് ഡബിൾ പെയ്മെന്റ് കൊടുക്കാൻ ഞാൻ തയാറാണ് എന്നും വിനോദ് മംഗലത്ത് പറയുന്നു.

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്നമാണ്?
അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ