Connect with us

Featured

പുലിമുരുകൻ കൊറിയൻ സിനിമയുടെ കോപ്പിയടിയാണോ ?

പേരെടുത്ത ഇന്റർനാഷണൽ സിനിമകളുമായി മലയാളം സിനിമകളെ താരതമ്യം ചെയ്യുന്നത് അൽപ്പം കടന്ന കൈ ആണെങ്കിലും ചില സാഹചര്യങ്ങളിലെങ്കിലും അതുണ്ടാകാറുണ്ട്.

 41 total views

Published

on

Vinod Nellackal

പേരെടുത്ത ഇന്റർനാഷണൽ സിനിമകളുമായി മലയാളം സിനിമകളെ താരതമ്യം ചെയ്യുന്നത് അൽപ്പം കടന്ന കൈ ആണെങ്കിലും ചില സാഹചര്യങ്ങളിലെങ്കിലും അതുണ്ടാകാറുണ്ട്. പ്രധാനമായി, പുതിയൊരു സിനിമ ഇറങ്ങി വലിയ സ്വീകാര്യതയും മാധ്യമ പ്രശംസയും നേടുകയുണ്ടായാൽ സമാനതകളുള്ള ഇറാനിയൻ – റഷ്യൻ – കൊറിയൻ സിനിമകളുമായും, നോവലുകളുമായുമൊക്കെ താരതമ്യപ്പെടുത്തിയുള്ള അവതരണങ്ങൾ കാണാം. അത്തരം ചില അഭിപ്രായപ്രകടനങ്ങളിലൊക്കെ ചില വാസ്തവങ്ങൾ ഉണ്ടാവുകയും ചെയ്യും. ആശയം കടംകൊണ്ടതും അടിച്ചുമാറ്റിയതുമായ സിനിമകൾ പലപ്പോഴും മലയാളത്തിൽ വലിയ വിജയം നേടിയിട്ടുണ്ട്.

May be an image of 1 person, beard, big cat and textമലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റായ പുലിമുരുകൻ റിലീസായി ഏറെക്കഴിയും മുമ്പേ ഇത്തരമൊരു ആരോപണം ഉയർന്നിരുന്നു. 2016ൽ റിലീസായ പുലിമുരുകന് 2015ൽ ഇറങ്ങിയ കൊറിയൻ ചിത്രമായ the Tiger – An old hunter’s tale മായി സാമ്യമുണ്ടെന്നായിരുന്നു ചിലരുടെ അഭിപ്രായം. ആ സിനിമയെക്കുറിച്ച് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ട്രെയ്‌ലർ കാണാനിടയായി. ട്രെയ്‌ലറിലെ ചില ഷോട്ടുകൾ കണ്ടാൽ പുലിമുരുകനുമായി സാമ്യം തോന്നുക സ്വാഭാവികമാണ്. പ്രത്യേകിച്ച്, കടുവ പാറയുടെ മുകളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഷൊട്ടൊക്കെ ഏതാണ്ട് അതുപോലെ തന്നെയുണ്ട്. ട്രെയിലർ കണ്ടപ്പോൾ വലിയ കൗതുകം തോന്നിയതിനാൽ അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും അക്കാലത്തുതന്നെ സിനിമ സംഘടിപ്പിച്ച് കാണുകയുണ്ടായി. പറയാതെ വയ്യ: ഗംഭീരം! ചിലരെങ്കിലും കണ്ടിട്ടുണ്ടാകും എന്നറിയാം. എല്ലാവരും ഉറപ്പായും കാണേണ്ട സിനിമയാണ് അത്.

പുലിമുരുകൻ എന്ന സിനിമയുമായോ അതിന്റെ കഥയുമായോ യാതൊരുവിധ സാമ്യവും ആ കൊറിയൻ സിനിമയ്ക്കില്ല. ഒരു യഥാർത്ഥ കടുവ വേട്ടക്കാരന്റെയും ഒരു കടുവയുടെയും കഥയാണ് അത് (പുലിമുരുകനിലെ മുരുകനെപ്പോലെ കടുവയെ നേരിടാൻ മനുഷ്യനായി പിറന്ന ആർക്കും കഴിയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ). കടുവ വേട്ട എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്നും എത്രയേറെ വൈദഗ്ധ്യവും തയ്യാറെടുപ്പുകളും അതിന് വേണമെന്നും the Tiger എന്ന സിനിമ വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. വിദഗ്ധ നായാട്ടുകാരനായിരുന്ന നായക കഥാപാത്രം ചുൻ മാൻ ഡുക്ക് സഹകാരികളുമായി ചേർന്ന് നടത്തുന്ന വേട്ടകളും, കടുവ വേട്ടയിൽ മുൻപരിചയമില്ലാത്ത പട്ടാളക്കാർ നടത്തുന്ന ശ്രമങ്ങളും പല ഘട്ടങ്ങളിലായി കാണാം.

1925ൽ കൊറിയയിൽ നടന്ന ജാപ്പനീസ് അധിനിവേശവുമായും കഥയ്ക്ക് ബന്ധമുണ്ട്. അത്തരത്തിൽ അവിടെ അധികാരത്തിലെത്തുന്ന ജാപ്പനീസ് ഗവർണ്ണർ ജനറലിന്റെ പ്രത്യേക താല്പര്യപ്രകാരം നടക്കുന്ന കടുവ വേട്ടയാണ് പ്രധാന കഥാ സന്ദർഭം. മിടുക്കനായ കടുവ വേട്ടക്കാരനായിരുന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒരു ദുരന്തത്തെ തുടർന്ന് പയ്യനായ മകനുമൊത്ത് വനത്തോട് ചേർന്നുള്ള മലയോരത്ത് സ്ഥിതിചെയ്യുന്ന ഭവനത്തിൽ ഒതുങ്ങിക്കൂടി ജീവിക്കുകയാണ് നായകനായ ഡുക്ക്. ഒരു വേട്ടയ്ക്കിടെ അബദ്ധത്തിൽ സ്വന്തം ഭാര്യ വെടിയേറ്റ് കൊല്ലപ്പെട്ടതായിരുന്നു ആ ദുരന്തം.

കൊറിയയിലെ അവസാനത്തെ കടുവയെയും പിടികൂടി തോലെടുത്ത് പ്രദർശിപ്പിക്കണമെന്ന ഗവർണ്ണറുടെ അഭിലാഷം ഡുക്കിന് പ്രലോഭനവും ഭീഷണിയുമെല്ലാമായി മാറുന്നുണ്ടെങ്കിലും അയാൾ വഴങ്ങുന്നില്ല. മഞ്ഞുമൂടിയ മലനിരകളിൽ അവശേഷിക്കുന്ന കൊറിയയിലെ അവസാനത്തെ ആ വലിയ, ഭീകരനായ കടുവയ്ക്കും ഒരു കഥയുണ്ട്. ഭീതിജനകമായ രൂപമുള്ള ഒരു ഒറ്റക്കണ്ണനായിരുന്നു ആ കടുവ. വർഷങ്ങൾക്ക് മുമ്പ് ആ കടുവയുടെ അമ്മയെ ഡുക്ക് ആണ് വെടിവച്ച് കൊന്നത്. അപ്പോൾ ചെറിയ കുഞ്ഞുങ്ങളായിരുന്ന ഒറ്റക്കണ്ണൻ കടുവയെയും മറ്റൊരു കടുവക്കുട്ടിയെയും ഡുക്കിന്റെ ചങ്ങാതി വെടിവച്ച് കൊല്ലാൻ ഒരുങ്ങിയപ്പോൾ അയാൾ തടുക്കുകയും, മലമുകളിൽ ഒരു ഗുഹയിൽ കൊണ്ടു വിടുകയും ചെയ്യുന്നുണ്ട്. പിന്നീട് ഒറ്റയ്ക്ക് ഇരതേടാൻ പ്രായമാകുന്നതുവരെ ആ കടുവക്കുഞ്ഞുങ്ങൾക്ക് ഭക്ഷണമെത്തിച്ചിരുന്നത് ചുൻ മാൻ ഡുക്ക് എന്ന വേട്ടക്കാരനായിരുന്നു. ആ ഓർമ്മയും കടപ്പാടും കടുവ പ്രകടിപ്പിക്കുന്ന ഒടുവിലെ സീനുകൾ കാഴ്ചക്കാരുടെ നെഞ്ചിൽ ഭാരമായി മാറുന്നവയാണ്.

കടുവയെ വേട്ടയാടാൻ ഡുക്ക് സഹായിക്കില്ല എന്ന് ഉറപ്പായതോടെ, വലിയ പാരിതോഷികം വാഗ്ദാനം ചെയ്ത് തീരെ ചെറുപ്പമായ അയാളുടെ മകനെ പട്ടാളം കൂടെ കൊണ്ടുപോകുന്നതാണ് കഥയ്ക്ക് വഴിത്തിരിവായി മാറുന്നത്. രാജ്യത്തിലെ പേരുകേട്ട വേട്ടക്കാരന്റെ മകനെങ്കിലും അവന് കടുവ വേട്ട നിശ്ചയമില്ല എന്ന് കടുവയുമായുള്ള ഏറ്റുമുട്ടൽ വേളയിൽ വ്യക്തമാകുന്നുണ്ട്. തന്നെ അക്രമിക്കാനെത്തിയ സകല ആയുധധാരികളെയും കടുവ കൊല്ലുന്നെങ്കിലും, ബാല്യത്തിലെ രക്ഷിതാവിനോടുള്ള കടപ്പാട് മുൻനിർത്തി അയാളുടെ മകനെ കടുവ ഒഴിവാക്കുന്നുണ്ട്. എന്നാൽ, ചരിത്രം മനസിലാക്കിയിട്ടില്ലാത്ത അവൻ ഒരുഘട്ടത്തിൽ കടുവയെ ആക്രമിക്കാൻ ശ്രമിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നു. കടുവ പോയിക്കഴിഞ്ഞപ്പോൾ സാരമായി പരിക്കേറ്റ്, എന്നാൽ മരിക്കാതെ കിടന്ന അവനെ ചെന്നായ്ക്കൾ കടിച്ചു വലിച്ചുകൊണ്ട് അവരുടെ താവളത്തിലേക്ക് പോവുകയാണ്. ഏറെ വൈകി വിവരങ്ങൾ അറിഞ്ഞ് മകനെ അന്വേഷിച്ചിറങ്ങിയ പിതാവിന് അവനെ കണ്ടെത്താനാകുന്നില്ല. ജീവൻ അതുവരെയും നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും, ചെന്നായ്ക്കൾ ആഹാരമാക്കിത്തുടങ്ങിയിരുന്ന അവനെ തേടി ഒടുവിൽ എത്തുന്നത് സാക്ഷാൽ ഒറ്റക്കണ്ണൻ കടുവ തന്നെയാണ്. ചെന്നായ്ക്കളെതുരത്തിയോടിച്ച് ജീവനറ്റു തുടങ്ങിയ അവന്റെ ശരീരം കടിച്ചെടുത്ത് കടുവ ഡുക്കിന്റെ ഭവനത്തിനു മുന്നിൽ കൊണ്ടുവന്നിടുന്നു.

പട്ടാളക്കാരുടെ കൂട്ടത്തോടെയുള്ള ആക്രമണം പലപ്പോഴായി നേരിടുന്ന കടുവ അവസാന ഘട്ടമാകുമ്പോഴേയ്ക്ക് ക്ഷീണിതനാകുന്നുണ്ട്. ശരീരത്തിൽ പലയിടങ്ങളിൽനിന്നും രക്തം ഒഴുകുന്ന ആ ഘട്ടത്തിൽപ്പോലും ശൗര്യത്തിന് കുറവില്ലാത്ത ശക്തിമാനായ ആ കടുവയെ ഒടുവിൽ കൊല്ലുന്നത് നായകനായ ഡുക്ക് തന്നെയാണ്. അയാളുടെ ജീവിതവും കടുവയുടെ ജീവിതവും അവസാനിക്കുന്നിടത്താണ് സിനിമ തീരുന്നത്.

Advertisement

നായകന്റെ ഹീറോയിസം വിവരിക്കുന്ന ഒരു സിനിമയെയല്ല the Tiger. ചരിത്ര പശ്ചാത്തലങ്ങളിലൂടെ യാത്ര ചെയ്ത് ചില പച്ചയായ യാഥാർത്ഥ്യങ്ങളെയാണ് അത് വരച്ചുവയ്ക്കുന്നത്. പ്രകൃതിയോട് യുദ്ധം ചെയ്ത് മനുഷ്യന് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയില്ല എന്ന് പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട് സംവിധായകനായ പാർക്ക് ഹൂം ജുങ്. അനല്പമായ വേദനയോടെയേ ആ സിനിമ കണ്ടവസാനിപ്പിക്കാൻ ആർക്കും കഴിയൂ. എന്റെ അഭിപ്രായത്തിൽ കൂടുതൽ വേദന ഒരാൾക്ക് തോന്നുക, ആ കടുവയെക്കുറിച്ചോർത്തായിരിക്കും – ഒരു മഹദ് വ്യക്തിത്വത്തിന് ഉടമയായ ഭീകര ജീവി. അത്തരമൊരു മൃഗത്തെ ഏറ്റവും ഭംഗിയായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഒരു ക്‌ളാസിക് ചലച്ചിത്രം നിർമ്മിക്കുകയും ഒട്ടേറെ അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത പിന്നണി പ്രവർത്തകർ ഏവരും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
ഇങ്ങനെയൊക്കെ മികവും നിലവാരവും പുലർത്തുന്ന സിനിമകൾ മലയാളത്തിലും നിർമ്മിക്കപ്പെടാൻ ആഗ്രഹിക്കാം…

 

 42 total views,  1 views today

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement