വീട്ടുകാരുടെ നിർബന്ധം കൊണ്ട് കൃപാസനം പള്ളിയിൽ പോയ ആൾക്ക് കാണാൻകഴിഞ്ഞ കോമഡികൾ

2630

Vinod Varghese എഴുതുന്നു 

ഉള്ളത് ഉള്ളത് പോലെ തന്നെ പറയുന്നതല്ലേ അതിന്റെയൊരിത്..!!

കഴിഞ്ഞ ആഴ്ച്ച ഞാൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്, കൃപാസനം പള്ളിയിൽ പോയത്.. ഞാനും ഒരു നസ്രാണി കുടുംബത്തിലാണ് ജനിച്ചത്.. മത പഠന (സൺ‌ഡേ സ്കൂൾ) ക്ലാസ്സിൽ പങ്കെടുത്തിട്ടുമുണ്ട്..

പക്ഷേ, അതിൽ ഒന്നിൽ പോലും കാണാത്ത കുറെ പുണ്യാളന്മാരെയും പുണ്യാളത്തികളെയും എനിക്ക് കാണാൻ കഴിഞ്ഞത്, ഇങ്ങനെയുള്ള ചില പള്ളികളിലാണ്.. റീത്ത മരിയ.. കേട്ടിട്ട് പോലുമില്ലാത്ത ഒരു മാതാവ്..!! കർത്താവിന്റെ മാതാവിന് പതിനായിരം പ്രതിരൂപങ്ങൾ.. ആഹാ.. അന്തസ്സ്.. ഏക ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമുള്ള മതമാണ് ഇതെന്ന് ഓർക്കണം..

ഞാൻ അവിടെ എത്തിയപ്പോൾ, ഒരു ഉടമ്പടി എന്ന പേരിൽ ഒരു ഉടായിപ്പ് ഫോറം എന്റെ കൈയ്യിൽ വെച്ച് തന്നു.. (എല്ലാവർക്കും കൊടുക്കുന്നതാണ് അത്..) അതിൽ എഴുതിയിരിക്കുന്നത് മുഴുവൻ ഞാൻ ഒന്ന് കണ്ണോടിച്ചു നോക്കി.. വിഗ്രഹാരാധന പാടില്ല..!!

ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണില്ല.. മാതാവിന്റെ വിഗ്രഹവും തള്ളി കൊണ്ട് കുറെ അന്തേവാസികൾ ജനങ്ങൾക്ക് ഇടയിലൂടെ നടന്ന് വരുന്നു.. അതിനെ കെട്ടി പിടിച്ചും തൊട്ട് വണങ്ങിയും കുറെ വിശ്വാസികൾ കിടന്ന് കീറി നിലവിളിക്കുന്നത് കണ്ടപ്പോൾ, സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.. ഇത്രയ്ക്ക് പൊട്ടന്മാരാണോ മനുഷ്യർ എന്ന്.. വിശ്വാസികളെ ചൂഷണം ചെയ്യാൻ അല്ലെങ്കിലും എളുപ്പമാണല്ലോ.. ഇപ്പോഴുള്ള ബിസിനസ്സിൽ ഏറ്റവും ലാഭവും അതിനാണെന്ന് തോന്നുന്നു..!!

50 മില്ലി വെഞ്ചരിച്ച തേൻ : 100 രൂപ
100 മില്ലി അന്നാ വെള്ളം : 50 രൂപ
1 കോലൻ മെഴുകുതിരി : 20 രൂപ
40 പത്രം : 100 രൂപ

ആഹാ.. അടിപൊളി.. വരുമാനം അങ്ങനെയും..!! ഇതിന്റെയൊക്കെ ന്യായ വില നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.. ഹെന്താല്ലേ..?? പിന്നെ പേര് രജിസ്റ്റർ ചെയ്യുന്ന പേരിലും കാണിക്കയായി കിട്ടുന്നതും വേറെ. ഇതൊന്നുമല്ല എനിക്ക് തമാശയായി തോന്നിയത്.. കൃപാസന വിശ്വാസികൾ അവരുടെ അനുഭവ സാക്ഷ്യം അവിടെയുള്ള ഒരു ബോർഡിൽ എഴുതി ഇട്ടിട്ടുണ്ട്..

ഒരാൾക്ക് മാതാവിന്റെ കൃപ കൊണ്ട് വീടിന് മതിൽ പണിയാൻ കഴിഞ്ഞു.. (അതെന്താ.. മാതാവ് വന്ന് മതിൽ കെട്ടി കൊടുത്തോ എന്ന് കമന്റ് ഇടാൻ തോന്നിയ നിമിഷം..!!) അയൽവാസിയുമായി അതിര് തർക്കം ഉണ്ടാക്കിയ ഏതോ ഊള വിശ്വാസിയാണെന്ന് ഉറപ്പാ.. അല്ലെങ്കിൽ ആ മതിൽ എന്നേ കെട്ടി പൊക്കിയേനെ.. ഇതിപ്പോൾ അവന്റെ ശല്യം കാരണം, മറ്റവൻ വീട് ഒഴിഞ്ഞു പോയി കാണും.. പിന്നെ എളുപ്പമല്ലേ.. (നോട്ട് ദി പോയിന്റേ..)

മറ്റൊരാൾക്ക് മാതാവിന്റെ സന്നിധിയിൽ വന്നുള്ള നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി, വീട്ടിലേക്കുള്ള വഴി ശരിയായി കിട്ടി.. (അടിച്ച് കോൺ തെറ്റി പോയാൽ, ബോധമില്ലാതെ എനിക്കായാലും വഴി തെറ്റും മിഷ്ടർ..)

ഒരു പെൺകുട്ടി.. പ്ലസ് ടു വിദ്യാർത്ഥിനി.. അവൾക്ക് മാതാവിന്റെ കാരുണ്യം കൊണ്ട് എല്ലാ വിഷയത്തിനും A+ ലഭിച്ചു.. (അതിൽ അത്ര വലിയ തമാശ തോന്നിയില്ലെങ്കിലും, അതിലെ ഒരു വാചകം ഇത്തിരി തമാശയായി തോന്നി.. പത്താം ക്ലാസ്സിൽ ഒരു തവണ തോറ്റ കുട്ടിയാണ്..!! ഒന്നുകിൽ മാർക്ക് ഇട്ടവൻ ഊള ആയിരിക്കും.. അല്ലെങ്കിൽ, ആ പെൺകുട്ടി നന്നായി പഠിക്കണം.. ഇതിൽ രണ്ടിലും അല്ലാതെ, ഒരു ചാൻസും മാതാവിനില്ല.. ഷോറി അളിയാ..)

ഏറ്റവും മുടിഞ്ഞ കോമഡി ഇതൊന്നുമല്ല.. ഏതോ ഒരു ഊളയുടെ മകന്റെ തലയിൽ, മുടി മുഴുവൻ കൊഴിഞ്ഞ് പോയി.. അച്ചൻ നിർദേശിച്ച പ്രകാരം, തലയിൽ വട്ടത്തിൽ വൃത്തികേടായി ഇരുന്ന ഭാഗങ്ങളിൽ, കൃപാസനം പത്രം കത്തിച്ച് എടുത്ത ചാരം കൊണ്ട് പ്രാർത്ഥിച്ച് പുരട്ടിയപ്പോൾ, മുടി വളർന്നത്രേ.. (സ്തോത്രം കർത്താവേ.. സ്തോത്രം.. കുരിശിൽ നിന്ന് ഇറങ്ങി ഓടിക്കോ വേഗം.. അല്ലെങ്കിൽ ഇവന്മാരെല്ലാം കൂടി നിന്നെയും നിർത്തി കത്തിച്ച്, ഗ്രിൽഡ് ഫ്രൈ ആക്കി തിന്നും..)

എന്തൊക്കെയായാലും കൊള്ളാം.. ഉഡായിപ്പുകൾ വിജയിക്കട്ടെ.. കൃപാസനം മാതാവിന്റെ കൃപ കൊണ്ട്, എനിക്ക് ഇങ്ങനെയൊരു പോസ്റ്റ്‌ ഇടാൻ പറ്റി.. തേങ്ക്ഷ്.. 😝😝🙏🙏

Advertisements